ആ സംസാരം കേട്ടപ്പോള്‍ നെഞ്ച് പിടഞ്ഞുപോയി! പ്രണയിച്ച് വഞ്ചിക്കുന്നവരോട് പറയാനുള്ളത് ഇതാണ്!

വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. യുവതിയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു പുറത്തുവന്നത്. വിവിധ സീരിയലുകളില്‍ വില്ലത്തി വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിക്കും ഇതുമായി ബന്ധമുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. നടിയെ ചോദ്യം ചെയ്തിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

വിവാഹത്തിനായുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കുന്നതിനിടയിലാണ് പ്രതിശ്രുത വരന്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതെന്നുമുള്ള വിവരങ്ങളുമുണ്ടായിരുന്നു. വളയിടല്‍ ചടങ്ങ് കഴിഞ്ഞതിന് ശേഷമായാണ് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. യുവതിയോട് വരന്റെ അമ്മയും ബന്ധുക്കളും മോശമായി പെരുമാറിയെന്ന് തെളിയിക്കുന്ന ശബ്ദരേഖകളും വൈറലായിരുന്നു. സംഭവത്തിന് പിന്നിലെ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞുള്ള പോസ്റ്റുകളും പുറത്തുവന്നിരുന്നു.

Shiyas

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയത്. ബിഗ് ബോസ് താരവും മോഡലും അഭിനേതാവുമായ ഷിയാസ് കരീമും ഈ വിഷയത്തെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. പ്രണയം എന്നത് എന്നും വ്യക്തിപരമായ ഒന്നാണ്. പക്ഷെ കല്യാണം കഴിക്കാം എന്നു പറഞ്ഞു ഒരു പെൺകുട്ടിയെ പ്രണയിച്ചു വാക്ക് കൊടുത്തു അവളെ ഗർഭിണിയാക്കിയ ശേഷം ഒഴിവാക്കുന്നത് ശെരിക്കും അച്ഛന് ജനിക്കാത്ത പ്രവർത്തിയാണ്.

Recommended Video

ഷിയാസിന്റെ ഈ വലിയ സ്വപ്‌നം പൂവണിഞ്ഞു | #Pearlish | filmibeat Malayalam

ഈ പയ്യന്റെ അമ്മയുടെ വോയിസ് കാൾ കേട്ടാൽ മനസിലാകും ആ സ്ത്രീ എന്ത് വിഷം ആണെന്ന്. ഈ കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച എല്ലാവരും നിയമത്തിന് മുന്നിൽ കൊണ്ട് വരണം അവർക്ക് താക്കതായ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം . ആ കോള്‍ റെക്കോർഡ് കേൾക്കുമ്പോൾ ശെരിക്കും നെഞ്ചോന്ന് പിടയുന്നുവെന്നായിരുന്നു ഷിയാസ് കുറിച്ചത്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X