മുൻകാമുകി എന്നെ കുടുക്കാന്‍ നോക്കിയതാണ്, ആ സ്ത്രീ എന്നെ പറ്റിച്ചു! പണം തട്ടനായിരുന്നു ആദ്യശ്രമം; ഷിയാസ് കരീം
നടനും മോഡലുമായ ഷിയാസ് കരീം ടെലിവിഷന്‍ ഷോകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരിച്ച മൂന്നാം സ്ഥാനം നേടിയ താരം സ്റ്റാര്‍ മാജിക് അടക്കമുള്ള മറ്റ് ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിരുന്നു. ഇതോടെ ജനകീയനായി മാറുകയും ചെയ്തു.
ഇതിനിടെ ഷിയാസ് വിവാഹത്തിന് ഒരുങ്ങിയെങ്കിലും അത് മുടങ്ങി പോവുകയായിരുന്നു. വിവാഹ നിശ്ചയിച്ചതിന് ശേഷം താരത്തിനെതിരെ പരാതിയുമായി ഒരു യുവതി രംഗത്ത് വന്നു. വിവാഹ വാഗ്ദാനം നല്‍കി ഷിയാസ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതോടെ ഷിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നു. പിന്നാലെ ഈ പരാതിയില്‍ കഴമ്പില്ലെന്നും വ്യക്തമായി.

ഇപ്പോള്‍ വീണ്ടും വിവാഹിതനാവാന്‍ ഒരുങ്ങുകയാണ് ഷിയാസ് കരീം. നവംബര്‍ 25ന് പെരുമ്പാവൂരില്‍ വച്ചായിരിക്കും ഷിയാസിന്റെ വിവാഹം. ഇതിനോട് അനുബന്ധിച്ചു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരമിപ്പോള്‍.
'ജീവിതത്തില്‍ വളരെ ഉയരത്തില്‍ പറന്നു കൊണ്ടിരിക്കുന്ന സമയത്താണ് അനാവശ്യ വിവാദങ്ങളും പ്രശ്‌നങ്ങളുമൊക്കെ തനിക്ക് നേരെ ഉണ്ടായത്. അന്ന് ഞാന്‍ തളര്‍ന്നുപോയി. ചെയ്യാത്ത തെറ്റിന് കുറ്റക്കാരനെ പോലെ നില്‍ക്കേണ്ടി വരുന്നത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്റെ ഉമ്മയും കുടുംബവുമൊക്കെ ടിവിയും ഫോണും നോക്കിയാല്‍ ഞാനൊരു സ്ത്രീയെ പീഡിപ്പിച്ചു എന്ന വാര്‍ത്തയല്ലേ കാണുന്നത്. അതാണ് എനിക്ക് കൂടുതല്‍ സങ്കടം ഉണ്ടാക്കിയത്.
അന്ന് പരാതി പറഞ്ഞ സ്ത്രീ എന്നെ പറ്റിക്കുകയായിരുന്നു. അവരുടെ മകനെ ആങ്ങളയാണെന്ന് കള്ളം പറഞ്ഞാണ് എനിക്ക് പരിചയപ്പെടുത്തിയത്. ഞാന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ആ ബന്ധം വഷളായത്. മുന്‍പ് കാമുകിയായിരുന്ന ആള്‍ ബന്ധം അവസാനിപ്പിച്ചപ്പോള്‍ എന്നെ കുടുക്കാന്‍ നോക്കിയതാണെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്കൊക്കെ മനസ്സിലായി.
അവര്‍ എന്നെ പേടിപ്പിച്ച് പണം തട്ടാന്‍ ആയിരുന്നു ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് കേസ് കൊടുത്തത്. ഇപ്പോള്‍ എല്ലാം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷിയാസ് പറയുന്നു.

അന്ന് ചില മാധ്യമങ്ങള്‍ സത്യം അറിയാതെ എന്നെ വേട്ടയാടി. ഒരുപാട് സ്‌നേഹം ഉണ്ടായിരുന്നെന്ന് ഞാന്‍ കരുതിയിരുന്നവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തെളിഞ്ഞു കത്തുന്ന വഴിവിളക്കുകള്‍ ഉള്ള പാതയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതെല്ലാം കെട്ടുപോയ അവസ്ഥയായിരുന്നു എനിക്ക്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വന്നപ്പോള്‍ ഒരുപാട് പേര്‍ വിളിക്കാന്‍ തുടങ്ങി. ഏതോ ഒരു പഞ്ചായത്തിലെ ഏതോ ഒരു ഷിയാസ് കരീം ആയിരുന്നെങ്കില്‍ ആരും ശ്രദ്ധിക്കുക പോലുമില്ലായിരുന്നു. അതുകൊണ്ട് എനിക്ക് എന്റെ യാത്രയില്‍ ആത്മവിശ്വാസം ഉണ്ടെന്നും താരം പറയുന്നു.
ദര്‍ഫ എന്ന പെണ്‍കുട്ടിയാണ് ഷിയാസിന്റെ വധു. നേരത്തെ ഷിയാസ് പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആയിരുന്നു ഇത്. അന്ന് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ വിവാഹത്തിലേക്ക് എത്താതെ ആലോചന വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രകാശമാണ് ഇവളെന്നും' ഷിയാസ് കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications











