പേളിക്കും ശ്രീനിക്കും മുന്‍പേ മറ്റൊരു വിവാഹം! ബിഗ് ബോസ് താരം വിവാഹിതയായി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ പങ്കെടുത്തവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അഭിനേത്രിയായ സുജ വരുണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ഈ പരിപാടിയിലേക്കെത്തിയതിന് ശേഷമായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ശിവാജി ദേവുമായി താരം പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ശിവാജി ഗണേശന്റെ ചെറുമകനും നിര്‍മ്മാതാവായ രാംകുമാറിന്റെ മകനുമായ ശിവാജി ദേവിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊതുവേദികളിലും മറ്റുമായി ഇടയ്ക്കിടയ്ക്ക് ഇരുവരും ഒരുമിച്ചെത്താറുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചിത്രമെത്തിയത്.
വര്‍ഷങ്ങളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. നേരത്തെ തന്നെ ഇരുവരും വിവാഹിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും നടക്കുമ്പോള്‍ എല്ലാവരേയും അറിയിക്കാമെന്നായിരുന്നു താരം അന്ന് വ്യക്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

ലിസി പ്രിയദര്‍ശന്‍, സുഹാസിനി, ശിവകുമാര്‍, കാതല്‍ സന്ധ്യയും കുടുംബവുമുള്‍പ്പടെ നിരവധി പേരാണ് താരദമ്പതികളെ അനുഗ്രഹിക്കാനെത്തിയത്. 11 വര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തില്‍ കലാശിച്ചത്. നവംബര്‍ 19ന് വിവാഹമാണെന്നും ഡേറ്റ് സേവ് ചെയ്യണമെന്നുമറിയിച്ച് ഇരുവരും നേരത്തെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം.


Click it and Unblock the Notifications