സുജോയുടെ പിറന്നാളിന് ഫുക്രുവിന്‌റെ രസകരമായ വീഡിയോ, അടുത്ത പ്രാവശ്യം കാലുവാരി നിലത്തടിക്കാമെന്ന് ആര്യയും
ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് സുജോ മാത്യൂ. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു താരം തിരിച്ചെത്തിയത്. രണ്ടാം സീസണിലെ ശക്തനായ മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു സുജോ മാത്യൂ. മോഡലിംഗ് രംഗത്ത് ശ്രദ്ധേയനായ ശേഷമാണ് സുജാ ബിഗ് ബോസിലേക്ക് എത്തിയത്. അലക്‌സാന്‍ഡ്രയുമായുളള സൗഹൃദത്തിന് പിന്നാലെയാണ് സുജോ വാര്‍ത്തകളില്‍ എല്ലാം ഇടംപിടിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് അകന്നിരുന്നു.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
സുജോയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയിനി ഉണ്ടെന്ന കാര്യം പിന്നെയാണ് എല്ലാവരും അറിഞ്ഞത്. ബിഗ് ബോസ് താരത്തിനൊപ്പം കാമുകി സഞ്ജനയും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതയാണ്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ബിഗ് ബോസിന് ശേഷമുളള താരങ്ങളുടെ ഒത്തുകൂടലിലെല്ലാം സുജോയും പങ്കെടുത്തിരുന്നു.

അതേസമയം ബിഗ് ബോസ് താരത്തിന്റെ പിറന്നാള്‍ ദിവസമാണിന്ന്. സുജോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബിഗ് ബോസ് സുഹൃത്തുക്കളെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കൂട്ടത്തില്‍ സുഹൃത്തും നടിയുമായ ആര്യയുടെതായി വന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ശ്രദ്ധേയമായിരുന്നു. ഹാപ്പിയസ്റ്റ് ബെര്‍ത്ത്‌ഡേ വിഷസ് മൈ ബോയ്, സത്യമായിട്ടും കാല് എനിക്ക് നല്ലോണം വലിക്കാന്‍ പറ്റീല.

അടുത്ത പ്രാവശ്യം കാലുവാരി നിലത്തടിക്കാം കേട്ടോ എന്നാണ് ആര്യ കുറിച്ചത്. ആര്യയ്ക്ക് പുറമെ സുജോയുടെ പിറന്നാളിന് ഫുക്രു പങ്കുവെച്ച രസകരമായ വീഡിയോയും ശ്രദ്ധേയമായിരുന്നു. "പണ്ട് പണ്ട്, അതായത് കഴിഞ്ഞ വര്‍ഷം, ബിഗ് ബോസ് ഷോയില്‍ പോയ സമയത്ത് കാര്യമില്ലാത്ത കാര്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും തന്തയ്ക്കും തളളയ്ക്കും വിളിച്ച് അടിയുണ്ടാക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു.

എന്‌റെ സുജോ, എന്‌റെ സുജോയുടെ ബെര്‍ത്ത്‌ഡേയാണ് ഇന്ന്. ഈയൊരു നല്ല നിമിഷത്തില് സുജോയുടെ കൂടെ ഞാനില്ലാതായി പോയി. ഹാപ്പി ബെര്‍ത്ത്‌ഡേ സുജോ ഹാപ്പി ബെര്‍ത്ത്‌ഡേ" എന്നാണ് രസകരമായ വീഡിയോയില്‍ ഫുക്രു പറയുന്നത്. ഫുക്രുവിന് പുറമെ എലീന പടിക്കല്‍, ആര്‍ജെ രഘു, തുടങ്ങിയ ബിഗ് ബോസ് സുഹൃത്തുക്കളും സുജോ മാത്യൂവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തി.

ബിഗ് ബോസില്‍ അവസാനം വരെ പിടിച്ചുനിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു സുജോ. സുജോയ്ക്ക് ഒപ്പം ഫുക്രു, ആര്യ, എലീന പടിക്കല്‍, പാഷാണം ഷാജി, അലക്‌സാന്‍ഡ്ര ജോണ്‍സണ്‍, ആര്‍ജെ രഘു, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നീ താരങ്ങളാണ് അവസാനം വരെ ഉണ്ടായിരുന്നത്. ഇടയ്ക്ക് കണ്ണിന് ഇന്‍ഫക്ഷന്‍ ബാധിച്ചത് കാരണം സുജോ താല്‍ക്കാലികമായി വിട്ടുനിന്നിരുന്നു. പിന്നീടാണ് ദിവസങ്ങള്‍ക്ക് ശേഷം താരം ബിഗ് ബോസില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ തവണ ഫൈനലിസ്റ്റായി പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു സുജോ മാത്യൂ.


Click it and Unblock the Notifications