എല്ലാം അവസാനിപ്പിക്കുകയാണ്; അഭിനയം നിര്‍ത്തിയതിനുള്ള കാരണം പറഞ്ഞ് ബിഗ് ബോസ് താരം സന ഖാന്‍

വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുന്ന നിരവധി നടിമാര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ നടിയും മോഡലും ഡാന്‍സറുമൊക്കെയായ സന ഖാന്റെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മതപരമായ തിരിച്ചറിവുകള്‍ വന്നത് കൊണ്ടാണ് വിനോദമേഖല താന്‍ ഉപേക്ഷിക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ സന പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് ആറാം സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു സന ഖാന്‍.

'ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ നിന്നാണ് നിങ്ങളോട് ഞാന്‍ സംസാരിക്കുന്നത്. ഏറെ നാളായി ഞാന്‍ സിനിമാ മേഖലയിലുണ്ട്. ഇവിടെ എല്ലാവിധ പ്രശസ്തിയും സമ്പാദ്യവും ആദരവും എനിക്ക് ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കൊരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നതിന്റെ യഥാര്‍ഥ ലക്ഷ്യം സമ്പത്തും പ്രശസ്തിയും നേടുക എന്നതാണോ?

sana-khan

ദരിദ്രരും നിസ്സഹായരും ആയവരുടെ സേവനത്തിനായി അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിതം ചെലവഴിക്കേണ്ടത് അവരുടെ കടമയുടെ ഭാഗമല്ലേ? ഏത് നിമിഷവും നമ്മള്‍ മരണപ്പെട്ടേക്കാം എന്ന് അവനോ/അവളോ ചിന്തിക്കേണ്ടതല്ലേ? അവനോ അവളോ ഇല്ലാതായാല്‍ എന്ത് സംഭവിക്കും? വളരെ കാലമായി ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുകയാണ്. പ്രത്യേകിച്ച് എന്റെ മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം. ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ മതത്തില്‍ ഞാന്‍ തിരഞ്ഞപ്പോള്‍ ലോകത്തിലെ ഈ ജീവിതം യഥാര്‍ഥത്തില്‍ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിന് ആയിരിക്കണമെന്ന് ഞാന്‍ മനസിലാക്കി.

അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ച് ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. അതിനാല്‍ ഇന്ന് മുതല്‍ വെള്ളി വെളിച്ചത്തിലെ ജീവിതശൈലിയോട് എന്നെന്നേക്കുമായി വിട പറയാനും മാനവികതയെ സേവിക്കാനും എന്റെ സൃഷ്ടാവിന്റെ കല്‍പനകള്‍ പാലിച്ച് ജീവിക്കാനും ഞാന്‍ തീരുമാനിച്ചു.

sana-khan

എന്റെ ഈ മാനസാന്തരത്തെ അംഗീകരിക്കാനും എന്റെ സൃഷ്ടാവിന്റെ കല്‍പനകള്‍ അനുസരിച്ചും മാനവിക സേവനത്തിനായും എന്റെ ജീവിതം ചെലവഴിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി ജീവിക്കാനുള്ള കഴിവ് എനിക്ക് നല്‍കാന്‍ അള്ളാഹുവിനോട് പ്രാര്‍ഥിക്കാന്‍ എന്റെ എല്ലാ സഹോദരങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. അവസാനമായി ഇനി മുതല്‍ സിനിമ സംബന്ധമായ ജോലിയെ കുറിച്ച് എന്നോട് കൂടിയാലോചിക്കരുത് എന്ന് എല്ലാ സഹോദരങ്ങളോടും അഭ്യര്‍ഥിക്കുന്നു.

സനയുടെ കുറിപ്പ് വായിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X