കണ്ടവരുടെ മുന്നില്‍ പോയി കുനിഞ്ഞു നില്‍ക്കലല്ലേടി നിന്റെ ഗെയിം പ്ലാന്‍! ഗബ്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനകളിത്

ആറാമതും മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് ഒരു മാസം പിന്നിടാന്‍ പോവുകയാണ്. ഈ കാലയളവില്‍ സംഭവബഹുലവും നാടകീയത നിറഞ്ഞതുമായ കാര്യങ്ങളാണ് വീടിനകത്ത് സംഭവിച്ചത്. ഇത്തവണ മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മറ്റൊരു ഭാഷയിലെ ബിഗ് ബോസിലും ഉണ്ടായിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.

പലരും ഗെയിം ഷോ ആണെന്ന് കരുതി എന്തും പറയാം എന്നൊരു വിചാരത്തോട് കൂടിയാണ് വീടിനകത്തേക്ക് പ്രവേശിച്ചത്. അതുകൊണ്ട് തന്നെ കൂടെയുള്ളവരെ ശത്രുക്കളായി കാണാന്‍ മാത്രമേ പലര്‍ക്കും സാധിക്കുന്നുള്ളു. മത്സരബുദ്ധിയോട് കൂടി പലപ്പോഴും ആക്രോശിക്കുകയും അനാവശ്യമായിട്ടുള്ള പദപ്രയോഗങ്ങള്‍ നടത്തുകയുമൊക്കെ ചെയ്യാറുണ്ട്.

jasmine-gabri

സ്ത്രീകളെ പറ്റി വളരെ മോശമായി സംസാരിച്ചതടക്കം കഴിഞ്ഞ ദിവസങ്ങളിലായി ഗബ്രിയും ജിന്റോയും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നിന്നെ ഒന്നൂകൂടി ജനിപ്പിക്കാന്‍ വീട്ടുകാരോട് പറയൂ എന്ന തരത്തിലാണ് ജിന്റോ ഗബ്രിയെ ആക്രോശിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അതിലും മോശമായ രീതിയില്‍ സംസാരിക്കുന്ന ആളാണ് ഗബ്രി.

അത്തരത്തില്‍ ബിഗ് ബോസിലേക്ക് വന്നതിന് ശേഷം ഗബ്രിയുടെ ചില പ്രസ്താവനകള്‍ നോക്കാമെന്ന് പറഞ്ഞ് ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പിലൂടെ ഒരു എഴുത്ത് വൈറലാവുകയാണ്.

നോറയോട് : കണ്ടവരുടെ മുന്നില്‍ പോയി കുനിഞ്ഞു നില്‍ക്കലല്ലേടി നിന്റെ ഗെയിം പ്ലാന്‍.

അന്‍സിബയോട് : സ്വന്തമായി ഒരു അഭിപ്രായം വേണമെടീ നാണം കെട്ടവളെ..

റോക്കിയോട് : ആണാണെങ്കില്‍ ആണുങ്ങളെ എറിയെടാ.

ജിന്റോയോട് : ആണാണെങ്കില്‍ ആണുങ്ങളെപ്പോലെ മുഖത്ത് നോക്കി സംസാരിക്കെടാ. ചെറ്റത്തരം കാണിക്കല്ലേടാ ചെറ്റേ.

ജാന്‍മണിയോട് : കഴുകാന്‍ എന്റെ അണ്ടര്‍ വെയര്‍ തരാം.

ആണാണെങ്കില്‍ ആണുങ്ങളെ പോലെ എന്ന് കുറഞ്ഞത് 200 തവണ ഇവന്‍ പറഞ്ഞു കാണും. ആണുങ്ങള്‍ എങ്ങനെയിരിക്കണം എന്ന് ഇവനാണോ തീരുമാനിക്കുന്നത്? അപ്പോള്‍ ട്രാന്‍സ്ജെന്റര്‍സ് ആരെ പോലെ ഇരിക്കണം? അതുപോലെ അന്‍സിബയുടെ നാണം അളക്കാന്‍ ഇവനാരാ കഴിഞ്ഞ സീസണുകളില്‍ എങ്ങാനും ഇങ്ങനെയൊരു പ്രസ്താവന വന്നിരുന്നെങ്കില്‍ ഗബ്രി പിന്നെ വായ തുറക്കില്ലായിരുന്നു.

jasmine-gabri

ഏറ്റവും കൂടുതല്‍ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ ഗബ്രി, ജിന്റോയെ സ്ത്രീ വിരുദ്ധന്‍ എന്ന് പറഞ്ഞതാണ് ഏറ്റവും വലിയ വിരോധാഭാസം. ഗബ്രിയെ സപ്പോര്‍ട്ട് ചെയ്യുന്ന പുരോഗമനവാദികളെ സമ്മതിക്കണം. ബിഗ് ബോസ് വീട്ടുകാരെ പോലെ തൊലി വെളുപ്പും പാരമ്പര്യവും നോക്കി പ്രസ്താവനകള്‍ തൂക്കി നോക്കുന്നവര്‍ക്ക് ഗബ്രി പുണ്യാളനും ജിന്റോ വെറുക്കപ്പെട്ടവനും ആയിരിക്കും...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ജാസ്മിനും ഗബ്രിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ പേരിലാണ് ഈ സീസണില്‍ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇരുവരും ലവ് ട്രാക്കിന് വേണ്ടിയാണ് ശ്രമിക്കുന്നത്. ഒരുമിച്ച് ഇരിക്കുകയും പ്രണയനിമിഷങ്ങള്‍ പങ്കുവെക്കുകയുമൊക്കെ ചെയ്യാറുണ്ട്. കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും കടിച്ചുമൊക്കെ ഗബ്രിയും ജാസ്മിനും പാറി പറന്ന് നടക്കുകയാണ്.

പുറത്ത് നിന്നും പ്ലാന്‍ ചെയ്ത് വന്നിട്ടാണ് ഇരുവരും വീടിനകത്ത് ഈ ഡ്രാമ നടത്തുന്നതെന്നാണ് ആരോപണം. മാത്രമല്ല ഇരുവരുടെയും പ്രവൃത്തികള്‍ക്ക് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും കിട്ടുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X