ഇതാണ് എന്റെ ചെക്കനെന്ന് മനസ് പറഞ്ഞു; രാവിലെ ഹിന്ദു വധു, വൈകിട്ട് ക്രിസ്ത്യന്‍ വധുവാകും; എലീനയുടെ വിവാഹം

നിരവധി ടെലിവിഷന്‍ ഷോ കളില്‍ അവതാരകയായിട്ടെത്തി സുപരിചിതയായി മാറിയ എലീന വിവാഹിതയാവാന്‍ പോവുകയാണ്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥിയായി എത്തിയതോടെയാണ് എലീന പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. വീടിനുള്ളില്‍ നിന്ന് തനിക്കൊരു പ്രണയമുണ്ടെന്നും വീട്ടുകാരുടെ സമ്മതം കിട്ടിയാല്‍ മാത്രമേ വിവാഹം നടക്കുകയുള്ളു എന്നും വെളിപ്പെടുത്തിയിരുന്നു.

നീല സാരിയിൽ മനോഹരിയായി ഐശ്വര്യ അർജുൻ, ആരെയും മയക്കുന്ന താരപുത്രിയുടെ ചിത്രങ്ങൾ കാണാം

എന്നിട്ടും വീട്ടുകാര്‍ സമ്മതിച്ചില്ല. ഒടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇരുവീട്ടിലും പ്രശ്‌നമില്ലെന്ന് അറിയിച്ചെന്നും വൈകാതെ വിവാഹമുണ്ടാവുമെന്നും എലീന പറഞ്ഞു. തൊട്ട് പിന്നാലെ പ്രതിശ്രുത വരന്‍ രോഹിത്തിനൊപ്പമുള്ള ഫോട്ടോസും പങ്കുവെച്ചു. ഇതിനിടയില്‍ ആഘോഷമായി ഇരുവരുടെയും വിവാഹനിശ്ചയവും നടത്തിയിരുന്നു.

വിവാഹം ഓഗസ്റ്റിലെന്ന് എലീന

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആണെങ്കിലും എലീനയുടെ വിവാഹനിശ്ചയം ആഴ്ചകളോളം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നു. ഇപ്പോഴിതാ ഓഗസ്റ്റില്‍ വിവാഹമുണ്ടാവുമെന്ന് ആരാധകരോട് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്താന്‍ പോവുന്ന വിവാഹത്തെ കുറിച്ച് എലീന വ്യക്തമാക്കിയത്.

 വിവാഹം ഓഗസ്റ്റിലെന്ന് എലീന

'എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാല്‍ പിന്നെ, നോ രക്ഷ. പ്രണയത്തിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. ഇത് ഞങ്ങളുടെ ഏഴാം വര്‍ഷമാണ്. ആദ്യം സുഹൃത്തുക്കളായിരുന്നു. രോഹിത്താണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ആദ്യമൊന്നും ഞാന്‍ സമ്മതിച്ചില്ല. പക്ഷേ പതുക്കെ എനിക്ക് പറ്റിയ ചെക്കന്‍ ഇത് തന്നെയാണെന്ന് മനസ് പറഞ്ഞു. പക്ഷേ, രണ്ട് വീട്ടിലും സമ്മതിച്ചില്ല. അങ്ങനെ കാത്തിരുന്ന് ഒടുവില്‍ മാര്‍ച്ച് മാസത്തോടെയാണ് വീട്ടില്‍ നിന്നും പച്ചക്കൊടി കിട്ടിയത്. അതോടെ ആകെ എക്‌സൈറ്റ്‌മെന്റിലായി. വീട്ടുകാര്‍ എന്ന് സമ്മതിക്കുന്നോ അന്ന് നിശ്ചയം എന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. അത് കൃത്യം കോവിഡ് കാലത്തുമായി.

  വിവാഹം ഓഗസ്റ്റിലെന്ന് എലീന

രണ്ട് വിഭാഗമായിട്ടാണ് പരിപാടികള്‍ പ്ലാന്‍ ചെയ്തത്യ ആദ്യത്തേതില്‍ കുടുംബക്കാര്‍. അടുത്തത് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടിയ ചടങ്ങ്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിശ്ചയമേ നടന്നുള്ളു. 50 മുതല്‍ 100 പേരെ മാത്രമേ ഒരു സമയത്ത് ഹാളില്‍ കയറ്റു എന്ന നിയമം ഉണ്ടായിരുന്നു. അത് കൊണ്ട് ഒരു ടീം ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ അടുത്ത ടീം ഹാളില്‍ കയറും. അങ്ങനെയായിരുന്നു നിശ്ചയം.

Recommended Video

സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam
 വിവാഹം ഓഗസ്റ്റിലെന്ന് എലീന

രോഹിത് പൊതുവേ കുറച്ച് സൈലന്റാണ്. പാര്‍ട്ടിയൊക്കെ നടത്തുമ്പോള്‍ ആദ്യത്തെ അരമണിക്കൂര്‍ മാത്രമേ ഞാന്‍ പാവമായി നില്‍ക്കുകയുള്ളു. ബാക്കി സമയം യഥാര്‍ഥ ബഹളക്കാരി ഞാനായിരിക്കും എന്ന്. വിവാഹം ഓഗസ്റ്റില്‍ കോഴിക്കോട് വച്ചാണ്. ഹിന്ദു വധുവായി രാവിലെയും ക്രിസ്ത്യന്‍ വധുവായി വൈകിട്ടും ചടങ്ങുണ്ട്. രാവിലെ ഞാന്‍ വളരെ അടക്കവും ഒതുക്കവുമുള്ള കുട്ടി ആയിരിക്കും. വൈകുന്നേരം നോക്കിക്കോ, ഫുള്‍ പാര്‍ട്ടി ഓണ്‍. അതിപ്പോഴെ രോഹിത്തിനോട് പറഞ്ഞിട്ടുണ്ടെന്നും എലീന പറയുന്നു.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X