For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാല രണ്ടാമതും വിവാഹിതനാവുന്നു; ഉടനെ തന്നെ വിവാഹമുണ്ടെന്ന് അഭ്യൂഹം, സെപ്റ്റംബറിലെ വിവാഹം പ്രതീക്ഷിച്ച് ആരാധകരും

  |

  തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടന്മാരില്‍ ഒരാളായി മാറിയ താരമാണ് ബാല. മലയാളത്തില്‍ സജീവമായ താരത്തിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് എല്ലാ കാലത്തും വലിയ പ്രധാന്യത്തോട് കൂടി ചര്‍ച്ചയാക്കിയിട്ടുള്ളത്. ഗായിക അമൃത സുരേഷുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞ് ഏറെ കാലമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു താരം.

  മുന്‍പ് പല തവണ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നൊക്കെ വാര്‍ത്തകളില്‍ സത്യമില്ലെന്ന് അറിയിച്ച് താരം തന്നെ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ബാല ഉടനെ വിവാഹിതനായേക്കും എന്ന രീതിയിലുള്ള സ്ഥിരികരണമാണ് വന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. വിശദമായി വായിക്കാം...

  ബാല രണ്ടാമതും വിവാഹിതനാവുകയാണെന്നുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. വിവാഹത്തിലുള്ള വിശ്വാസം പോയിട്ടില്ലെന്ന് മുന്‍പ് താരം സൂചിപ്പിച്ചരുന്നത് കൊണ്ട് ഒരു വിവാഹം പ്രതീക്ഷിക്കുന്നതായി ആരാധകരും കരുതിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാലയുടെ വിവാഹം വൈകാതെ ഉണ്ടെന്നാണ് അറിയുന്നത്. ഔദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും സെപ്റ്റംബര്‍ അഞ്ചിന് തന്നെ ചടങ്ങ് നടത്താന്‍ കുടുംബം തീരുമാനിച്ചതായിട്ടാണ് സൂചന. അതേ സമയം ബാലയെ വിവാഹം കഴിക്കാനൊരുങ്ങുന്ന വധു ആരാണെന്നോ പേരോ മറ്റ് വിവരങ്ങളോ ഇനിയും പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ വച്ച് തന്നെ വിവാഹം നടത്തുമെന്നാണ് കരുതുന്നത്. നിലവിൽ ചിത്രീകരണ തിരക്കുകളുമായി ബന്ധപ്പെട്ട് ലക്നൌവിൽ ആണ് താരമുള്ളത്.

  ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം ബാലയുടെ വിവാഹ വാര്‍ത്ത ആഘോഷിക്കുകയാണെങ്കിലും കൃത്യമായ ഉറപ്പ് വന്നിട്ടില്ല. വരും ദിവസങ്ങളില്‍ താരം തന്നെ ഇതേ കുറിച്ച് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. താന്‍ കല്യാണം കഴിക്കുകയാണങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും അതുവരെ ഗോസിപ്പ് വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മുന്‍പ് ബാല പറഞ്ഞിരുന്നു. എന്നാല്‍ പ്രമുഖരായ നടിമാരുടെ അടക്കം പലരുടെയും പേരിനൊപ്പം ബാലയുടെ പേരും ചേര്‍ത്ത് നിരവധി അഭ്യൂഹങ്ങളുണ്ടായി.

  എത്ര വലിയ സംഘട്ടനം നടന്നാലും പ്രധാന നടൻ്റെ തലമുടി ഉഴപ്പരുതെന്ന നിയമം ഇതിലും മാറിയില്ല; ശ്രീജിത്ത് പണിക്കർ

  ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ദേയായ ഗായിക അമൃത സുരേഷും ബാലയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. റിയാലിറ്റി ഷോ യില്‍ മുഖ്യാതിഥിയായി വന്നപ്പോഴാണ് അമൃതയെ ആദ്യം കാണുന്നത്. പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും വൈകാതെ പ്രണയിക്കുകയുമായിരുന്നു. 2010 വിവാഹം കഴിച്ച ഇരുവര്‍ക്കും പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്. 2012 ലായിരുന്നു കുഞ്ഞ് ജനിക്കുന്നത്. അക്കാലത്തൊക്കെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരദമ്പതിമാര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

  ഐശ്വര്യയും അനില്‍ അംബാനിയും പ്രണയത്തിലെന്ന് മാധ്യമങ്ങള്‍; സഹികെട്ട് താരസുന്ദരി പ്രതികരിച്ചപ്പോള്‍!

  എന്നാല്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് 2019 ല്‍ അമൃതയും ബാലയും വേര്‍പിരിഞ്ഞെന്ന വാര്‍ത്ത പുറത്ത് വരുന്നത്. 2019 ലാണ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയതെങ്കിലും അതിനും മൂന്ന് വര്‍ഷം മുന്‍പ് ഇരുവരും താമസം രണ്ടിടത്തേക്ക് മാറ്റിയിരുന്നു. അമൃത മാതാപിതാക്കള്‍ക്കും മകള്‍ക്കുമൊപ്പം കഴിയുകയാണിപ്പോള്‍. ഒപ്പം മ്യൂസിക് ട്രൂപ്പും കൊണ്ട് പോവുന്നു. ബാല തമിഴിലും മലയാളത്തിലുമായി സിനിമകളില്‍ സജീവമായി അഭിനയിക്കുന്നു. ഇടയ്ക്കിടെ ബാല വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അന്നൊക്കെ അത് നിഷേധിക്കുകയായിരുന്നു.

  ഏലാഞ്ചി വിൽക്കാൻ പോയിട്ടുണ്ട്, സെലിബ്രിറ്റിയായതിന് ശേഷമാണ്, സജ്‌ന കൂടെയുണ്ടായിരുന്നു, പൊളി ഫിറോസ് പറയുന്നു

  Amrita Suresh comes LIVE against popular online media

  നടി മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതര്‍ ആയേക്കും എന്ന തരത്തിലും ചില വ്യാജ ന്യൂസുകള്‍ വന്നിരുന്നു. മഞ്ജു വാര്യരെ കുറിച്ച് മാത്രമല്ല നടി മംമ്ത മോഹന്‍ദാസിന്റെ പേരിലും സമാനമായ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോഴും തനിക്ക് വിവാഹ ജീവിതത്തിലുള്ള വിശ്വാസം പോയിട്ടില്ലെന്നാണ് അന്നത്തെ ചോദ്യങ്ങള്‍ക്ക് താരം മറുപടിയായി പറഞ്ഞത്. പക്ഷേ ഇനിയൊരു വിവാഹം കഴിക്കാന്‍ പേടിയുണ്ട്. എല്ലാം ദൈവത്തിന്റെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. എന്തായാലും ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അതെന്തായാലും നിങ്ങളെ എല്ലാവരെയും അറിയിച്ചിട്ടേ നടത്തുകയുള്ളു. അന്തസ്സായി തന്നെ അതുണ്ടാവുമെന്നും ബാല മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.

  മക്കളുടെ വിവാഹം ശ്രീദേവി ആഗ്രഹിച്ചിരുന്നു, പിന്നീട് ആ തീരുമാനം മാറ്റി, കാരണം ഇതായിരുന്നു...

  Read more about: bala ബാല
  English summary
  Bigg Boss Malayalam Fame Amrutha Suresh Ex-husband Bala All Sets For His Second Marriage, Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X