കൂടെ താമസിക്കാന്‍ ആണുങ്ങളുണ്ടോന്നാണ് ചോദ്യം! ഭര്‍ത്താവില്ലെന്ന് പറഞ്ഞപ്പോള്‍ വീടില്ലെന്നായി; ഡിംപല്‍ ഭാല്‍
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഡിംപല്‍ ഭാല്‍. മത്സരത്തിലായിരിക്കേ ഡിംപലിന്റെ പിതാവ് മരിച്ചതൊക്കെ വലിയ വാര്‍ത്തയായിരുന്നു. കരിയറില്‍ സജീവമായി നില്‍ക്കുന്നതിനൊപ്പം മൃഗസ്‌നേഹി കൂടിയായ താരം കുറേ പൂച്ചകളെയും പട്ടികളെയും രക്ഷിക്കുകയും അതിനെ ഒപ്പം വളര്‍ത്തുകയും ചെയ്തിരുന്നു.
ഇക്കാരണം കൊണ്ടും പുതിയൊരു വീട് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ക്കത് കിട്ടുന്നില്ലെന്ന് പറയുകയാണ് താരമിപ്പോള്‍. ബാച്ചിലേഴ്‌സായ തനിക്കും സഹോദരിയ്ക്കും വേണ്ടി വീട് അന്വേഷിച്ചപ്പോള്‍ ആണുങ്ങള്‍ കൂടെ ഉണ്ടോ എന്നുള്ള ചോദ്യങ്ങളാണ് വന്നതെന്നും അങ്ങനെയാരുമില്ലെന്ന് പറഞ്ഞപ്പോള്‍ വീടില്ലെന്നും പറഞ്ഞതായി ഡിംപല്‍ വ്യക്തമാക്കുന്നു.

വരനെ ആവശ്യമുണ്ട് എന്ന ബോര്‍ഡുമായിട്ടാണ് ഡിംപല്‍ എത്തിയിരിക്കുന്നത്ത്. എനിക്കൊരു വരനെ ആവശ്യമുണ്ടെന്ന് പറഞ്ഞെങ്കിലും വരനെയല്ല, ഒരു വീടാണ് ഞങ്ങള്‍ക്ക് ആവശ്യം. കാരണം ഈ വീടിന്റെ ഓണര്‍ ഇവിടേക്ക് ഷിഫ്റ്റ് ആവുകയാണ്. അപ്പോള്‍ നമ്മള്‍ ഇവിടെ നിന്നും മാറി കൊടുക്കണം.
ഞങ്ങള്‍ക്ക് താമസിക്കാനായി ഫ്‌ളാറ്റൊക്കെ കിട്ടുന്നുണ്ട്. പക്ഷേ അവിടേക്ക് ഞങ്ങള്‍ക്ക് പോകാനാവില്ല. കാരണം ഞങ്ങളുടെ കൂടെ കുറേ മക്കളുണ്ട്. അവരെ ഫ്‌ളാറ്റിലേക്ക് കയറ്റില്ല. സിംഗിളായിട്ടൊരു വീടാണെങ്കില്‍ നാട്ടുകാര്‍ക്ക് ശല്യമില്ലാതെ ഇവരെയും കൊണ്ട് ജീവിക്കാന്‍ പറ്റും.
ബാച്ചിലര്‍ ഗേള്‍സ് ആയത് കൊണ്ട് ചില ബ്രോക്കര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ പറ്റുന്നില്ല. സീരിയലില്‍ പോലും ചോദിക്കാത്ത ചോദ്യങ്ങളാണ് ഇവര്‍ ചോദിക്കുന്നത്. പിന്നെ പലരും അന്വേഷിക്കുന്നത് നിങ്ങളുടെ വീട്ടില്‍ എത്ര ആണുങ്ങളുണ്ടെന്നാണ്. ആണുങ്ങള്‍ ഇല്ലാതെ പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ പറ്റില്ലേന്ന് ഡിംപല്‍ ചോദിക്കുന്നു.
എല്ലാ ബാച്ചിലേഴ്‌സിന്റെയും കഥ ഇതൊക്കെയാണെന്ന് വിചാരിക്കുന്നു. നല്ല മനസുള്ള വീട്ടുടമസ്ഥരോ പെറ്റ് ലവേഴ്‌സോ ഇത് മനസിലാക്കുമെന്ന് വിചാരിക്കുന്നു. എറണാകുളം ജില്ലയിലുള്ള ആരെങ്കിലും ഞങ്ങളെ സഹായിക്കണം... എന്നും പറഞ്ഞാണ് ഡിംപല്‍ വീഡിയോ അവസാനിപ്പിക്കുന്നത്
മാത്രമല്ല വീടിനെ പറ്റി ചോദിക്കുമ്പോള്‍ ചില ആളുകളുടെ മറുപടി എന്താണെന്നും നടി സൂചിപ്പിച്ചു. 'ഇത് ഒരു കഥയല്ല, ഇന്ത്യയിലെ ബാച്ചിലേഴ്സിന്റെ ഗുരുതരമായ അവസ്ഥയാണ്. കേരളത്തില്‍ കൊച്ചിയില്‍ മാത്രമല്ല, മറ്റ് മെട്രോ നഗരങ്ങളില്‍ നിന്നും സമാനമായ നിരവധി വീഡിയോകള്‍ പങ്കുവെക്കപ്പെടാറുണ്ട്. അവിടെ ബാച്ചിലേഴ്സിനും പ്രത്യേകിച്ച് സ്ത്രീകളായ ബാച്ചിലേഴ്സിനും താമസം നിഷേധിക്കപ്പെടുകയാണ്.

വളര്‍ത്തുമൃഗങ്ങളുടെ നിയന്ത്രണങ്ങളുള്ള ഫ്‌ലാറ്റ് / അപ്പാര്‍ട്ടുമെന്റുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ലഭിക്കാറുള്ളു.
റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്ന കാരണങ്ങള്‍ ശരിക്കും അര്‍ത്ഥശൂന്യമാണെന്ന് പറഞ്ഞ ഡിംപല്‍ അവരുമായി സംസാരിക്കുന്നത് എങ്ങനെയാണെന്നും സൂചിപ്പിച്ചിരുന്നു. എനിക്കും സഹോദരിക്കുമായി ഒരു വീട് വേണം. ഞങ്ങള്‍ രക്ഷിച്ചെടുത്ത നായ്ക്കളെയും പൂച്ചകളും കൂടെ ഉള്ളതിനാല്‍ മതിലുകള്‍ ഉള്ള വീടാണ് വേണ്ടതെന്നും പറഞ്ഞു.
നിങ്ങളുടെ ഭര്‍ത്താവ് എവിടെ എന്നാണ്
ബ്രോക്കര്‍ ചോദിച്ചത്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല, അതുകൊണ്ട് ഭര്‍ത്താവില്ല. എങ്കില്‍ പിന്നെ നിന്റെ അച്ഛന്‍ എവിടെ? എന്നായി ബ്രോക്കര്‍. അച്ഛന്‍ മരിച്ച് പോയി. അപ്പോള്‍ സഹോദരന്റെ കാര്യമോ? എനിക്ക് സഹോദരനില്ല. ഞങ്ങള്‍ മൂന്ന് സഹോദരിമാരാണെന്ന് പറഞ്ഞതോടെ ബാച്ചിലേഴ്‌സിന് വീടില്ലെന്നും കുടുംബത്തിന് അല്ലാതെ വീട് നല്‍കുന്നില്ലെന്നും പറഞ്ഞു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും ബാച്ചിലേഴ്‌സിന്റെയും ആകെ എണ്ണം എത്രയാണ്? അവര്‍ക്ക് നല്ല ഭാവി ഉണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അവരുള്ള രാജ്യങ്ങളില്‍ അവര്‍ക്ക് ഇത്തരം നിസാരമായ അതിരുകള്‍ ഇല്ലെന്നും' ഡിംപല്‍ പറയുന്നു.


Click it and Unblock the Notifications











