വീട്ടില്‍ ഓക്‌സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന്‍ പറയുന്നതിങ്ങനെ
ചാളമേരി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് മോളി കണ്ണമാലി. അസുഖബാധിതയായ മോളി അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ജീവിതത്തിലേക്ക് തിരികെ വരാന്‍ പറ്റുമോ എന്ന സാഹചര്യം വരെ ഉണ്ടായിരുന്നെങ്കിലും നടി തിരിച്ച് വന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
അടുത്തിടെ മോളിയെ സഹായിക്കണമെന്ന ആവശ്യമായി സിനിമ, ടെലിവിഷന്‍ രംഗത്ത് നിന്നുള്ള പ്രമുഖരടക്കം രംഗത്ത് വന്നിരുന്നു. ഒടുവില്‍ മോളിയെ ആശുപത്രിയില്‍ വീട്ടിലേക്ക് മാറ്റിയെന്നുള്ള വിവരമാണ് മകന്‍ ജോളി എല്ലാവരോടുമായി പറഞ്ഞിരിക്കുന്നത്. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് ബിഗ് ബോസ് താരം ദിയ സനയും എത്തിയിരുന്നു.
'എല്ലാവര്‍ക്കും എന്റെ നമസ്‌കാരം എന്റെ പേര് ജോളി സിനിമ നടി മോളി കണ്ണമാലിയുടെ മകനാണ് ഞാന്‍. ഈ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്നെ സഹായിച്ച ഒത്തിരി പേര്‍ക്ക് വേണ്ടിയാണ്. എന്റെ അമ്മ ശ്വാസ തടസ്സം മൂലം ഒമ്പതാം തീയതി ഗൗതം ഹോസ്പിറ്റല്‍ അഡ്മിറ്റ് ചെയ്യുകയുണ്ടായി.

അവിടെ അമ്മച്ചിയുടെ അവസ്ഥ ഗുരുതരമായിരുന്നു. മൂന്നുദിവസം ഐസിയുവില്‍ ആയിരുന്നു. സീരിയസ് ആയതുകൊണ്ട് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അതിന് എന്നെ സഹായിച്ച ഒത്തിരി പേര്‍ക്ക് നന്ദി പറയാന്‍ വേണ്ടിയിട്ടാണ് ഞാന്‍ ഈ പോസ്റ്റ് ചെയ്യുന്നത്. ആദ്യമേ നന്ദി പറയേണ്ടത് ഓസ്‌ട്രേലിയന്‍ ഡയറക്ടര്‍ ജോയ് മാത്യു സാറിനാണ്. സര്‍ എല്ലാത്തിനും ഞങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്തത്.
പിന്നെ നന്ദി പറയേണ്ടത് ഫിറോസ് കുന്നുംപറമ്പില്‍ സാറിനാണ്. ദൈവത്തെപ്പോലെ ഞങ്ങളെ സഹായിച്ച സാറിന് ഒരായിരം നന്ദി. പിന്നെ നന്ദി പറയേണ്ടത് ബിഗ് ബോസ് താരമായ ദിയ സന. സിനിമ നടന്‍ ബാല സര്‍, സിനിമ നടന്‍ പ്രേംകുമാര്‍ സര്‍, ജോസ് വരാപ്പുഴ, ഹാരിഷ് മനാഫ്, സിനിമ നടന്‍ ബിനീഷ് ബാസ്റ്റിന്‍ ടീം, ജുബിത കോഴിക്കോട് ഫാദര്‍ ടോണി മെത്തല, എംപി െൈഹബി ഈടന്‍ സാര്‍, മന്ത്രി വീണ ജോര്‍ജ് മേഡം, എംഎല്‍എ കെ ജെ മാക്‌സി മുരളി, പിന്നെ ചാരിറ്റബിള്‍ പ്രവര്‍ത്തകര്‍ പിന്നെ നല്ലവരായ ജനങ്ങള്‍.

ഇവരുടെയൊക്കെ പ്രാര്‍ത്ഥനയും സഹായം മൂലമാണ് എന്റെ അമ്മ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇപ്പോള്‍ വീട്ടില്‍ ഓക്‌സിജനില്‍ കിടക്കുന്നു. അമ്മച്ചിയെ നോക്കിയ മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍ ജോര്‍ജ് മോത്തി സാറിനും എല്ലാ നേഴ്‌സുമാര്‍ക്കും നന്ദി പറഞ്ഞ് കൊള്ളുന്നു. പിന്നെ അമ്മച്ചിയുടെ കോമഡി ആര്‍ട്ടിസ്റ്റുകള്‍ അവര്‍ക്കും നന്ദി പറയുന്നു.
ഇതില്‍ ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം. പിന്നെ ഡോക്ടര്‍ പറഞ്ഞത് രണ്ടുമാസം വീട്ടില്‍ കൊണ്ടുപോയി ഓക്‌സിജനില്‍ കിടക്കണം എന്നാണ്. തുടര്‍ന്ന് രണ്ടാഴ്ച കഴിയുമ്പോള്‍ ചെക്കപ്പിന് ചെല്ലണമെന്നും പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് എല്ലാവരുടെയും പ്രാര്‍ത്ഥന അമ്മച്ചിക്ക് ഉണ്ടാകണം. ഒരിക്കല്‍ കൂടി ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും എന്റെയും എന്റെ കുടുംബത്തെയും ഒരായിരം നന്ദി',.. എന്നുമാണ് മോളി കണ്ണമാലിയുടെ മകന്‍ പറയുന്നത്.
അതേ സമയം മോളി കണ്ണമാലിയ്ക്ക് സഹായം നല്‍കാത്തതിന്റെ പേരില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ ഗുരുതര അക്ഷേപം ഉയര്‍ന്ന് വന്നിരുന്നു. ഇത്രയും സൂപ്പര്‍താരങ്ങളടക്കമുള്ള ഒരു സംഘടനയില്‍ നിന്നും മറ്റൊരു അഭിനേത്രിയ്ക്ക് സഹായം നല്‍കാത്തതിനെയാണ് ആരാധകര്‍ വിമര്‍ശിച്ചത്. എന്നാല്‍ മോളി സംഘടനയിലെ അംഗമല്ലാത്തത് കൊണ്ടാണ് അതിന് സാധിക്കാതെ പോയതെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞത്.

നടി മോളിയ്ക്ക സൗജന്യമായി അമ്മയിലെ മെമ്പര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞെങ്കിലും അവരതുമായി മുന്നോട്ട് പോകാത്തതാണ് സഹായം എത്തിക്കാന്‍ പറ്റാത്തതിന് പിന്നില്‍. ഇതിന്റെ പേരില്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്.
എന്നാല്‍ ഇതും വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. അസുഖബാധിതരായവരെ സഹായിക്കുക എന്നതിനപ്പുറം എന്ത് മെമ്പര്‍ഷിപ്പ് വേണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് പ്രധാനമായും ചോദ്യം ഉയരുന്നത്.
എന്തായാലും ജീവിതത്തിലേക്ക് തിരികെ എത്തിയ മോളി കണ്ണമാലിയ്ക്ക് ആശംസകള്‍ നേരുകയാണ് ആരാധകര്‍. ഇനിയും കോമഡികളുമായി അഭിനയത്തിലേക്ക് തിരികെ വരാന്‍ നടിയ്ക്ക് സാധിക്കുമെന്നും അസുഖമൊക്കെ പെട്ടെന്ന് ഭേദമാവുമെന്നുമാണ് ഫാന്‍സ് കമന്റിലൂടെ പറയുന്നത്.


Click it and Unblock the Notifications