Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
സജ്നയുടെ അകന്ന ബന്ധുവാണ്; വീട് തല്ലിപൊളിച്ച ആളെ കുറിച്ചും കാരണത്തെ കുറിച്ചും മനസ് തുറന്ന് ഫിറോസ് ഖാന്
ബിഗ് ബോസ് ഷോ യിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ഫിറോസ് ഖാന്. പൊളി ഫിറോസ് എന്ന പേരാണ് ഷോ യിലൂടെ താരത്തിന് ലഭിച്ചത്. എന്നാല്‍ മത്സരത്തില്‍ നിന്നും പുറത്താവേണ്ടി വന്നതിനാല്‍ ഫിറോസ് പ്രേക്ഷകരെ പോലും നിരാശപ്പെടുത്തി. ഭാര്യ സ്ജനയുടെ കൂടെയാണ് ഫിറോസ്് അന്ന് മത്സരിക്കാനെത്തിയത്.
ബിഗ് ബോസിന് ശേഷം സജ്ന-ഫിറോസ് ദമ്പതിമാര്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ പുതിയതായി പണി കഴിപ്പിക്കുന്ന തങ്ങളുടെ വീട് കോണ്ട്രാക്ടര് അടിച്ച് പൊളിച്ചതിന്റെ വേദനയിലാണ് ഇരുവരും. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ പ്രതികരണത്തിലൂടെ യഥാര്‍ഥത്തില്‍ നടന്നതെന്താണെന്ന് ഫിറോസ് വെളിപ്പെടുത്തുകയാണ്.

'വീടിന് വേണ്ടി ഞാന്‍ ആദ്യമേ ബേസ്മെന്റ് കെട്ടിയിട്ടിരുന്നു. സാധാരണ വീടിന്റെ വര്‍ക്ക് മുഴുവനുമായും ഏതെങ്കിലും ഒരു കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇതങ്ങനെ ആയിരുന്നില്ല. ഈ കോണ്‍ട്രാക്ടര്‍ക്ക് കുറച്ച് കാര്യങ്ങള്‍ മാത്രമാണ് ചെയ്യാന്‍ കൊടുത്തിരുന്നത്. അതുകൊണ്ടാണ് സ്ക്വയര്‍ഫീറ്റ് റേറ്റ് കുറച്ച് കൊടുത്തത്.
ഇന്റീരിയര്‍, ഗ്ലാസ് വര്‍ക്കുകള്‍ ഇതൊക്കെ വേറെ ടീമിനാണ് കൊടുത്തിരുന്നത്. അങ്ങനെ പല ടീമുകള്‍ക്ക് കൊടുത്തതിനൊപ്പം ഞാനും സ്വന്തമായി ചില കാര്യങ്ങള്‍ ചെയ്തിരുന്നു. വീടിന്റെ വാഷ്ബേസിന് മുതലുള്ളതൊക്കെ ഞാന്‍ തന്നെ വാങ്ങി വെച്ചതാണെന്ന്', ഫിറോസ് പറയുന്നു.

'സാധാരണ കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കാറുള്ളത് പോലെ ഫുള്‍ വര്‍ക്ക് കൊടുത്തിട്ടില്ല. ആദ്യമൊക്കെ വളരെ സ്മൂത്തായി കാര്യങ്ങള്‍ മുന്നോട്ട് പോയി. ഞാന്‍ കല കൊണ്ട് ജീവിക്കുന്ന ആളാണ്. അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.
അതല്ലാതെ മാസത്തില്‍ കൃത്യമായി സാലറി കിട്ടില്ല. ഓരോ പരിപാടികള്‍ക്കും കിട്ടുന്ന തുക ചേര്‍ത്ത് വെച്ചിട്ടാണ് ഓരോന്നും ചെയ്യുന്നത്. ബിഗ് ബോസില്‍ പോയപ്പോള്‍ വലിയൊരു തുക ഒരുമിച്ച് കിട്ടി'.

'പ്രശ്നമുണ്ടാക്കിയ ആള്‍ക്ക് കൊടുക്കാനുള്ളതില്‍ മൂന്നിരിട്ടയും കൊടുത്ത് കഴിഞ്ഞു. കൊടുത്ത പൈസയുടെ പണി ഇനിയും തീര്‍ന്നിട്ടില്ല. ഇനി ഏറ്റവും അവസാനം ചെയ്യാനുള്ള വര്‍ക്കിന്റെ പൈസ ചോദിച്ച് വന്നു. തന്ന പൈസയുടെ പണി തീര്‍ക്കാന്‍ പറഞ്ഞപ്പോള്‍ വീണ്ടും പൈസ ചോദിക്കുകയാണ് ചെയ്തത്. അദ്ദേഹം സജ്നയുടെ അകന്നൊരു ബന്ധുവാണ്.

വഴക്കുണ്ടാവാതിരിക്കാന് കുറച്ച് പൈസ തരാമെന്ന് ഞാന്‍ പറഞ്ഞു. ശേഷം പ്രധാന വാതിലിന്റെ പണി വേഗം ചെയ്ത് തരാനും ആവശ്യപ്പെട്ടു. വാതിലിട്ടാല് എനിക്ക് വീട്ട് നമ്പര്‍ കിട്ടും. അപ്പോള്‍ വേറൊരു ലോണ്‍ കൂടി എനിക്കെടുത്ത് പണി വേഗം തീര്‍ക്കാന്‍ സാധിക്കും. ഒരാഴ്ച കൊണ്ട് തീര്‍ത്ത് തരാമെന്ന് പറഞ്ഞെങ്കിലും അതിങ്ങനെ നീണ്ട് പോയി'.

'അവസാനം ഒരു മാസമായിട്ട് വിളിച്ചാല്‍ അയാള്‍ ഫോണ്‍ പോലും എടുക്കാതെയായി. ഇതോടെ ഞാന്‍ തന്നെ അത് ചെയ്യാമെന്ന് വിചാരിച്ചു. അങ്ങനെ വാതിലും ഒരു ബാത്ത്റൂമും ശരിയാക്കിയതിന് ശേഷം വീടിന് നമ്പര്‍ എടുപ്പിച്ചു. ഇതറിഞ്ഞതോടെ ക്രിസ്തുമസ് ദിവസം രാത്രിയില്‍ അദ്ദേഹം വന്ന് എല്ലാം തല്ലി തകര്‍ക്കുകയായിരുന്നു.
അയല്‍വാസികളില്‍ ഒരാളാണ് എന്നെ വിളിച്ച് ഇങ്ങനെ ഉണ്ടായെന്ന് പറയുന്നത്. വന്ന് നോക്കുമ്പോള്‍ സകലതും തകര്‍ന്ന് കിടക്കുന്നു. ഒപ്പം ഞങ്ങളുടെ മനസും തകര്‍ന്നുവെന്ന്', ഫിറോസ് പറയുന്നു.

'വീട് തല്ലിപ്പൊളിച്ചതോടെ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. അങ്ങനെ പോലീസില്‍ പരാതി നല്കി. പിന്നാലെ മീഡിയയെ കൂടി കാര്യം അറിയിച്ചു. അടുത്ത വീട്ടിലെ സിസിടിവിയില്‍ അയാളുടെ ദൃശ്യം ഉള്ളതിനാല്‍ പുള്ളി തെറ്റ് സമ്മതിച്ചു.
നിലവില്‍ പ്രശ്നത്തിന് പരിഹാരമെന്ന നിലയില്‍ അദ്ദേഹം നശിപ്പിച്ച സാധനങ്ങളൊക്കെ ഒരു മീഡിയേറ്ററെ വെച്ച് പുള്ളി ചെയ്ത് തരാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാക്കിയുള്ള പണി വേറെ ആളെ കൊണ്ട് ചെയ്യിപ്പിക്കാനും ഇനി അദ്ദേഹത്തെ ഈ വീട്ടിലേക്ക് അടുപ്പിക്കില്ലെന്നുമാണ് തീരുമാനമെന്നും', ഫിറോസ് പറയുന്നു.