രണ്ടാമതും ആണ്‍കുട്ടിയാണ് ജനിച്ചത്! വീണ്ടും അമ്മയായെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം ഗോപിക
ബിഗ് ബോസിന്റെ ആറാമത്തെ സീസണ്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്കിടയില്‍ മുന്‍സീസണുകളിലെ ചില താരങ്ങളുടെ വിശേഷങ്ങളും ശ്രദ്ധേയമാവുകയാണ്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി സാധാരണക്കാരില്‍ നിന്നും ഒരു മത്സരാര്‍ത്ഥി വീടിനകത്ത് പ്രവേശിച്ചിരുന്നു. അഞ്ചാം സീസണ്‍ മുതലാണ് ഇങ്ങനെയൊരു മാറ്റം സംഭവിച്ചത്.
ഗോപിക ഗോപി എന്ന സാധാരണക്കാരിയാണ് ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്നും കോമണറായി ബിഗ് ബോസിലേക്ക് ആദ്യം എത്തുന്നത്. വീടിനകത്ത് പ്രവേശിച്ചതിന് ശേഷം നിരവധി താരങ്ങള്‍ക്കിടയില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ ഗോപികയ്ക്ക് സാധിച്ചിരുന്നു. 22 ദിവസങ്ങളോളം മത്സരിച്ചതിനുശേഷം പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് ഗോപിക ഷോയില്‍ നിന്നും എവിക്ടാവുകയായിരുന്നു.

എന്നാല്‍ ഗോപികയുടെ പുറത്താകല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന വാദവുമായി ആരാധകര്‍ എത്തിയിരുന്നു. അത്രത്തോളം സ്വാധീനം ചെലുത്താന്‍ കുറഞ്ഞ നാള്‍ കൊണ്ട് ഗോപികയ്ക്ക് സാധിച്ചു. പിന്നീട് ഗോപിയെ കുറിച്ച് കൂടുതല്‍ വിവരമൊന്നും ഇല്ലായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പാണ് സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ രണ്ടാം വിവാഹം കഴിഞ്ഞുവെന്ന് താരം വെളിപ്പെടുത്തുന്നത്.
ഭര്‍ത്താവിനും ആദ്യ ബന്ധത്തിലുള്ള മകനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ ഗോപിക പങ്കുവെച്ചിരുന്നു. മാത്രമല്ല താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന് താരം സൂചിപ്പിച്ചു. ഇപ്പോഴിതാ പ്രേക്ഷകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയുമായിട്ടാണ് ഗോപിക എത്തിയിരിക്കുന്നത്. താന്‍ രണ്ടാമതും അമ്മയായെന്നും കുഞ്ഞിന്റെ ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടാണ് ബിഗ് ബോസ് താരം പറഞ്ഞത്.
അമ്പുവിന് ശേഷം തനിക്ക് വീണ്ടും ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു എന്ന് പറഞ്ഞാണ് താരമെത്തിയത്. കുഞ്ഞിന്റെ മുഖം കാണിക്കാതെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. 'ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ' എന്നാണ് ഇതിന്റെ ക്യാപ്ഷനില്‍ ഗോപിക പറഞ്ഞിരിക്കുന്നത്. ഇതോടെ ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.

ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പേ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു ഗോപിക ഗോപി. തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും മകനെ പറ്റിയുമൊക്കെ ഗോപിക സംസാരിച്ചിരുന്നു. ഭര്‍ത്താവുമായി അകന്നതിനെ പറ്റി പറഞ്ഞെങ്കിലും വീണ്ടുമൊരു വിവാഹത്തെ കുറിച്ചൊന്നും സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് എന്റെ കൊച്ച് കുടുംബമെന്ന് പറഞ്ഞാണ് ഭര്‍ത്താവിനും മകനുമൊപ്പമുള്ള ഫോട്ടോ ഗോപിക പുറത്ത് വിടുന്നത്.
നിറവയറിലുള്ള ചിത്രം കൂടി പങ്കുവെച്ചതോടെയാണ് ഇവര്‍ ഗര്‍ഭിണിയാണെന്നും വിവാഹം കഴിഞ്ഞുവെന്നും പുറംലോകം അറിയുന്നത്. ഷമീര്‍ എന്നാണ് ഗോപികയുടെ ഭര്‍ത്താവിന്റെ പേര്. എന്നാല്‍ വിവാഹം എപ്പോഴായിരുന്നെന്നോ ഭര്‍ത്താവിനെ കുറിച്ചോ ഗോപിക എവിടെയും പറഞ്ഞിട്ടില്ല. വൈകാതെ ഇതിനെ പറ്റി വിശദമാക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications