സൈബര്‍ അറ്റാക്കിനെ അതിന്റെ മടയില്‍ കയറി അടിച്ച മുതലുകള്‍! സ്വന്തം നാട്ടില്‍ അതിഥിയായ സന്തോഷത്തില്‍ ജാസ്മിന്‍
ബിഗ് ബോസ് താരങ്ങളായ ഗബ്രിയും ജാസ്മിനും വലിയ ജനപ്രീതിയാണ് സ്വന്തമാക്കിയത്. ഷോ യില്‍ നില്‍ക്കുമ്പോള്‍ ഇരുവരെയും വിമര്‍ശിച്ചിരുന്നവര്‍ ഇപ്പോള്‍ പിന്തുണയുമായിട്ടാണ് എത്തുന്നത്. മത്സരത്തില്‍ രണ്ടാളും വിജയിച്ചില്ലെങ്കിലുംഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടത് ഇവരുടെ പേരാണ്.
ഇപ്പോള്‍ ഉദ്ഘാടനങ്ങളും മറ്റുമായി പൊതുപരിപാടികളില്‍ സജീവമാവുകയാണ് ജാസ്മിനും ഗബ്രിയും. ജാസ്മിന്റെ സ്വന്തം നാടായ കൊല്ലത്ത് ഒരു ഉദ്ഘാടനത്തിന് എത്തിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരങ്ങള്‍. രണ്ടാളും ഒരുമിച്ചുള്ള സിനിമകള്‍ ഉണ്ടാവുമോ തുടങ്ങി മാധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായ മറുപടി പറഞ്ഞിരിക്കുകയാണ് ജാസമിനും ഗബ്രിയും.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമുള്ള ഞങ്ങളുടെ രണ്ടാമത്തെ പൊതുപരിപാടിയാണിത്. ഷോ യില്‍ നിന്ന് വന്ന സമയത്ത് ഞാന്‍ അനുഭവിച്ച ഒരു പ്രഷര്‍ ഉണ്ടായിരുന്നു. അന്ന് ഡൗണ്‍ ആയിട്ടാണ് നിന്നത്. അന്ന് ഞാന്‍ ചിന്തിച്ചത് വൈകാതെ ഒരു ഉയര്‍ച്ച ഉണ്ടാവുമെന്നായിരുന്നു. വൈകാതെ തന്റെയൊരു സിനിമ റിലീസിനെത്തുമെന്നാണ് ഗബ്രി പറയുന്നത്.
ഇപ്പോള്‍ ദൈവം സഹായിച്ചിട്ട് കുഴപ്പമില്ലാത്ത സിറ്റുവേഷനിലൂടെയാണ് പോകുന്നത്. ഒരുപാട് സ്‌നേഹവും അഭിനന്ദനങ്ങളും കിട്ടുന്നുണ്ട്. പൊതുവായിട്ടുള്ള വാത്സല്യം ഒറ്റയ്ക്കും ഞങ്ങള്‍ രണ്ടുപേര്‍ക്കുമായിട്ടും ലഭിച്ചു. ജാസ്മിന്റെ നാടായ കൊല്ലത്ത് വരാന്‍ പറ്റിയതിലും സന്തോഷമുണ്ടെന്നാണ് ഗബ്രി പറയുന്നത്.
താനും ബിഗ് ബോസില്‍ നിന്നിറങ്ങിയ സമയത്ത് ഒത്തിരി ഡൗണായി പോയിരുന്നു. പിന്നീട് ഇത്രയധികം സപ്പോര്‍ട്ടോ സ്‌നേഹമോ കിട്ടുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നെയൊരു മോളെ പോലെ കാണുന്ന ഒരുപാട് പേരുണ്ട്. അതിലൊക്കെ സന്തോഷമുണ്ട്. പിന്നെ സ്വന്തം നാട്ടില്‍ അതിഥിയായി വരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്. അങ്ങനെ വരാന്‍ സാധിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ചെറിയൊരു ബ്യൂട്ടി വ്‌ലോഗറായിരുന്നു ഞാന്‍. ജാസ്മിനും പറയുന്നു.
ജാസ്മിനെയും എന്നെയും വെച്ച് സിനിമ ചെയ്യാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കിലും നല്ല സ്‌ക്രീപ്റ്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം സിനിമയാണ്. എന്റെ കരിയറും സിനിമയാണ്. നല്ലൊരു സിനിമ അങ്ങനെ കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും ചെയ്യും. പിന്നെ ജാസമിന് കുറച്ച് അഭിനയം പഠിപ്പിക്കേണ്ടി വരുമെന്നാണ് ഗബ്രി തമാശരൂപേണ പറയുന്നത്.

സൈബര്‍ അറ്റാക്കിനെ അതിന്റെ മടയില്‍ കയറി അടിച്ച രണ്ടു മുതലുകള്‍. പൊളിക്ക് മക്കളെ.. ഈ ഗബ്രിയാണ് സത്യത്തില്‍ ആണ്‍കുട്ടി. എത്ര ഒക്കെ നെഗറ്റീവ് ഉണ്ടായിട്ടും ജാസ്മിന് കട്ട സപ്പോര്‍ട്ട് ആണ്. എന്നിങ്ങനെ ഇരുവര്‍ക്കും ആശംസകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഗബ്രിയുടെ കൂടെയുള്ള ജാസ്മിന്റെ കൂട്ടുകെട്ടിനെ വിമര്‍ശിക്കുകയാണ് ചിലര്‍.
ജാസ്മിന്‍ നിന്നെ കൊണ്ട് ഇവന്‍ യുട്യൂബില്‍ റീച്ച് ആക്കാന്‍ നോക്കുവാണ്. കാര്യം കഴിഞ്ഞ് അവന്‍ നിന്നെ തേക്കും. നിനക്ക് ചിലപ്പോ തേച്ചു ശീലം ഉള്ളത്‌കൊണ്ട് പ്രോബ്ലം ഇല്ലായിരിക്കും. എന്റെ പൊന്നു ജാസ്മിനേ... ആ ഷോ കാരണം നിനക്കും നിന്റെ വീട്ടുകാര്‍ക്കും ഉണ്ടായ നാണക്കേടിന്റെ വ്യാപ്തി അറിയാഞ്ഞിട്ടാണോ അതോ അറിഞ്ഞില്ലെന്ന് നടിക്കുവാണോ?
ഗബ്രിക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അവന്റെ വീട്ടുകാരെ ആരും ചോദ്യം ചെയ്യാനോ നാണം കെടുത്താനോ പോയിട്ടില്ല. ഇനിയെങ്കിലും നീ ഒന്ന് മനസിലാക്കുക. ഒറ്റയ്ക്ക് ലൈഫില്‍ മുന്നോട്ട് പോവാന്‍ നോക്കുക. ഒരുപാട് നല്ല അവസരങ്ങള്‍ വരും. എല്ലാ സൗഹൃദങ്ങള്‍ക്കും ഒരു അകലം വെക്കണം. നീ അത് ഇപ്പോഴും പഠിച്ചിട്ടില്ല.
വീഴ്ചകളില്‍ നിന്ന് പഠിക്കുന്നവനെ വിജയിക്കൂ. ജാസ്മിന്‍ പക്ഷെ വീഴ്ചകളില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല. ഗബ്രിയുടെ സൗഹൃദം ഒരു സൈഡിലേക്ക് മാറ്റിവച്ചിട്ട് സ്വന്തം ലൈഫിന്റെ ഉയര്‍ച്ച നോക്കി മുന്നേറുക കുട്ടി. സ്വന്തം അച്ഛനും അമ്മയെയും ഇനിയും നാണം കെടുത്താതെ അവര്‍ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്ന ദിവസങ്ങളിലേക്ക് കൊണ്ട് വരണം. ഒറ്റയ്ക്ക് തന്നെ മുന്നേറുക.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.


Click it and Unblock the Notifications











