ഭാഗ്യവതിയായ പെണ്ണാണ് ഞാന്‍, എന്റെ ശരീരത്തിലും ജീവിതത്തിലും ആശങ്കപ്പെടാന്‍ ആളുണ്ട്; ജസ്‌ല മാടശ്ശേരി

ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരി ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ഒക്കെ ശ്രദ്ധേയമാകാറുണ്ട്. അടുത്ത കാലത്തായി തന്റെ ജീവിതത്തെപ്പറ്റിയും ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളില്‍ നിന്ന് മാറി ഇഷ്ടത്തിനനുസരിച്ച് സ്വതന്ത്രയായി ജീവിക്കുന്നതിനെക്കുറിച്ചുമാണ് ജസ്ല സംസാരിച്ചത്.

മാത്രമല്ല തന്റെ പുതിയ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടിരുന്നു. ഇതൊക്കെ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതിനെ പറ്റി പറഞ്ഞാണ് താരം വീണ്ടും എത്തിയിരിക്കുന്നത്. താനൊരു ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്നും തന്റെ ശരീരത്തിനെ കുറിച്ചും ജീവിതത്തെപ്പറ്റിയും ആശങ്കപ്പെടാന്‍ ഒത്തിരി ആളുകള്‍ ഉണ്ടെന്നുമാണ് പുതിയൊരു പോസ്റ്റിലൂടെ ജസ്ല സൂചിപ്പിച്ചിരിക്കുന്നത്.

jasla-madassey

'ഞാനെത്ര ഭാഗ്യവതിയായ ഒരു പെണ്ണാണ്. എനിക്കെന്നോട് തന്നെ അസൂയ തോന്നുന്നു. എന്റെ ശരീരത്തിലും ജീവിതത്തിലും ആശങ്കപ്പെടാന്‍ എത്ര ഓണ്‍ലൈന്‍ ആങ്ങളമാരാണ്. എന്റെ ശരീരത്തില്‍ വരുന്ന ചുളിവുകളോ നരകളോ ശരീരം മെലിയുന്നതോ തടിക്കുന്നതോ നിറം മാറുന്നതോ ഒന്നും ഓര്‍ത്തു ആശങ്കപ്പെടാന്‍ എനിക്ക് പോലും സമയമോ താല്പര്യമോ ഇല്ല. എന്നാല്‍ ചുറ്റും ഇത്രയേറെ മനുഷ്യര്‍ വേവലാതി പെടുന്നു എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു.' എന്നാണ് ജസ്‌ല പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

തന്റെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ വന്ന കമന്റുകളുടെ സ്‌ക്രീന്‍ഷോര്‍ട്ടും ജസ്ല പങ്കുവെച്ചിരുന്നു. 'നിന്റെ പഴയ ഭംഗി പോയല്ലോ പെണ്ണേ, ഭംഗി കൂടണമെങ്കില്‍ ഒരു പെണ്ണ് പ്രസവിക്കണം. ഇല്ലെങ്കില്‍ നനഞ്ഞ പടക്കം പോലെ ഇരിക്കും. ഉണങ്ങി ഉണങ്ങി ഉണങ്ങിയ മാന്തള് പോലെ ആയല്ലോ, ഗ്ലാമര്‍ എല്ലാം പോയി അവസാനം പന്നിയുടെ രൂപത്തിലാകും. അതിന്റെ തുടക്കമാണിത്. കൊണ്ട് നടന്നവരും പൊക്കിപ്പിടിച്ചവരും കൂടെ കാണില്ല. കണക്കുകള്‍ അത് വീട്ടാനുള്ളതാണ്...

jasla-madassey

ആകെ പഞ്ചറായി ചാകാനായല്ലോ, ഒന്നും തിന്നാന്‍ കിട്ടാറില്ലേ, മണ്ഡരി ബാധിച്ച തേങ്ങ പോലെ ആയല്ലോ, എല്ലാം അവസാനിക്കാറായോ എന്നൊരു തോന്നല്‍.... എന്നിങ്ങനെ ജസ്ലയുടെ ചിത്രങ്ങള്‍ക്ക് താഴെ ബോഡി ഷെയിമിങ് കമന്റുകളും അധിക്ഷേപങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.

എന്നാല്‍ വളരെ ലാഘവത്തോടെയാണ് ജസ്ല ഈ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. വിമര്‍ശകരേ തിരിച്ചു ട്രോളുന്ന മറുപടിയാണ് താരം നല്‍കിയത്. പിന്നാലെ ഈ പോസ്റ്റും വൈറല്‍ ആവുകയാണ്...

സോഷ്യല്‍ മീഡിയയിലൂടെയാണ് ജസ്‌ല മാടശ്ശേരി ശ്രദ്ധിക്കപ്പെടുന്നത്. പല വിഷയങ്ങളിലും ശക്തമായ നിലപാടുകളുമായി പ്രതികരിച്ചിരുന്ന താരം ഇടയ്ക്ക് വലിയ വിമര്‍ശനങ്ങളും നേരിട്ടു. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെ ജസ്‌ല വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാലിപ്പോള്‍ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുകയാണ് താരം.

More from Filmibeat

Read more about: Jazla Madasseri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X