For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനെയും എന്നെയും തെറ്റിക്കാന്‍ നോക്കി; കൂടുതല്‍ കളിച്ചാല്‍ തെളിവ് പുറത്ത് വിടും, ആരോപണവുമായി കിടിലം ഫിറോസ്

  |

  ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഡോ. റോബിന്‍ രാധകൃഷ്ണനെ സംബന്ധിച്ച് നിരവധി വാര്‍ത്തകളുണ്ടായിട്ടുണ്ട്. എന്നാല്‍ മുന്‍ബിഗ് ബോസ് താരം കിടിലം ഫിറോസ് റോബിനെ പറ്റി പറയുന്നൊരു വീഡിയോ വൈറലാവുകയാണിപ്പോള്‍. ഞാനും റോബിനുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ഒരാള്‍ ശ്രമിക്കുകയുമാണെന്നാണ് ഫിറോസ് പറയുന്നത്.

  സുഹൃത്തായി കൂടെ നടന്നിരുന്ന ഷാലു പേയാടിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി കിടിലം ഫിറോസ് എത്തിയത്. റോബിനുമായിട്ടുള്ള വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിടാന്‍ നോക്കിയെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ തെളിവ് സഹിതം താന്‍ രംഗത്ത് വരുമെന്നും പുറത്ത് വിട്ട വീഡിയോയില്‍ ഫിറോസ് പറയുന്നുണ്ട്. വിശദമായി വായിക്കാം..

  Also Read: മകളുടെ വിവാഹനിശ്ചയത്തില്‍ 2 ഭാര്യമാരും കാമുകിയും? ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ വിവാഹിതയാവുന്നു, ചിത്രങ്ങളിതാ

  ഇങ്ങനൊരു സംസാരം ഉണ്ടാകരുത്, ഇതുപോലൊരു വിശദീകരണം നല്‍കേണ്ടി വരരുതെന്ന് ഷാലുവിനെ ബാധിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കഴിഞ്ഞ കുറേ മാസങ്ങളായി താന്‍ മിണ്ടാതിരുന്നത്. എന്നിട്ടും സമ്മതിക്കുന്നില്ലെന്ന് വന്നതോടെയാണ് ഈ വീഡിയോയുമായി വന്നതെന്നാണ് കിടിലം ഫിറോസ് പറയുന്നത്. കിടിലം ഫിറോസ് ഡോക്ടര്‍ റോബിനെ ഫ്രോഡ് എന്ന് പറഞ്ഞുവെന്ന തരത്തില്‍ യൂട്യൂബ് ചാനലുകളില്‍ ഒരുപാട് വീഡിയോസ് വരുന്നുണ്ട്. റോബിന്റെ ഫെയിം ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇതിലൊക്കെയുള്ള വിശദീകരണം ഞാന്‍ തന്നെ തരാമെന്നാണ് താരം പറയുന്നത്.

  Also Read: ഗർഭിണിയായതോടെ എല്ലാം നിന്നു; സീരിയലിൽ ബ്രേക്ക് എടുത്തിട്ടില്ല, അതെല്ലാം പ്രശ്‌നമുണ്ടാക്കിയെന്ന് അനുശ്രീ

  റോബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്താവാന്‍ പോവുകയാണെന്ന് പറഞ്ഞ സമയത്ത് 'റോബിന്‍ പുറത്ത് പോകേണ്ട ആളല്ലെന്ന്', ആദ്യമായി പറഞ്ഞ വ്യക്തികളില്‍ ഒരാള്‍ ഞാനാണ്. അതിന് ശേഷമാണ് റോബിന് വേണ്ടി വലിയ ശബ്ദം ഉയരുന്നത്. പുറത്ത് വന്നതിന് ശേഷം റോബിന് ആദ്യം സ്വീകരണം നല്‍കിയതും ഞങ്ങളാണ്. സനാഥാലയത്തില്‍ വച്ചാണ്. ഞങ്ങളെടുത്ത അഭിമുഖങ്ങള്‍ വൈറലായി, ഞങ്ങളൊരുമിച്ച് ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്തു. അങ്ങനെ മുന്നോട്ട് പോയി.

  സനാഥാലയത്തില്‍ റംസാന്‍ വന്ന ദിവസം റോബിനും വന്നിരുന്നു. ആ സമയത്താണ് ഷാലു പേയാട് എന്ന വ്യക്തിയും അവിടേക്ക് വന്നു. ഇവിടെ വച്ചാണ് ഷാലു റോബിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്നിവിടെ നിന്ന് അദ്ദേഹം വര്‍ക്ക് ചെയ്യുന്ന സിനിമയിലെ പ്രമുഖരെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. ഇതിന്റെ വീഡിയോ ഞങ്ങളുടെ കൈയ്യിലുണ്ട്. പിന്നെ കാണുന്നത് ഷാലു റോബിനുമായി വളരെ അടുപ്പത്തിലാവുന്നത്. ഞങ്ങളെല്ലാവരും സന്തോഷ് ടി കുരുവിളയുമായി സിനിമ ചെയ്യാന്‍ തീരുമാനിച്ചു.

  പല ആക്രമണങ്ങള്‍ ഉണ്ടാവും, എന്നോട് സൂക്ഷിക്കണമെന്ന് റോബിന്‍ ആദ്യമേ പറഞ്ഞിരുന്നു. ഇതിനിടെ ഞങ്ങളെ തമ്മില്‍ തെറ്റിക്കാനുള്ള ശ്രമങ്ങളും നടന്നു. ഇതോടെ ഞാന്‍ റോബിനെ നേരിട്ട് വിളിച്ച് സംസാരിച്ചു. യാതൊരു പ്രശനവുമില്ലെന്ന് അവന്‍ പറയുകയും ചെയ്തു. എന്നാല്‍ സിനിമാമോഹിയായ റോബിനെ പല സംവിധായകരെയും പരിചയപ്പെടുത്തി കൊടുത്ത് ആ നിഴലില്‍ പ്രശസ്തിയിലെത്താനാണ് പുള്ളി നോക്കിയത്. ഇത് മാത്രമല്ല അതിലും കൂടുതല്‍ കാര്യങ്ങള്‍ എന്നെ കൊണ്ട് പറയിപ്പിക്കരുതെന്നാണ് കിടിലം ഫിറോസ് പറയുന്നത്.

  കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ലാലേട്ടനും പ്രിയദര്‍ശനുമായിട്ടുമൊക്കെ തെറ്റേണ്ടി വരും. പോലീസ് കേസ് വരെ വന്നേക്കും. ലീഗല്‍ കാര്യങ്ങള്‍ വരെയുണ്ട്.

  റോബിന് തുടക്കം മുതല്‍ എന്റെ പിന്തുണയുണ്ട്. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ഇതിനിടയില്‍ എന്റെ പേര് വലിച്ചിടരുത്. അത് നല്ലതിനല്ല. തെളിവുകളടക്കം ഞാനെല്ലാം പുറത്ത് വിടും. എന്റെ സിനിമ ജീവിതം വരെ തകര്‍ക്കാന്‍ നോക്കി. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റണമെന്ന് വരെ അദ്ദേഹം സംവിധായകനോട് ഷാലു പറഞ്ഞു. റോബിനും നിനക്കുമിടയിലെ പ്രശ്‌നം നിങ്ങളായി തന്നെ തീര്‍ക്കാന്‍ നോക്കൂ, എന്നാണ് കിടിലം ഫിറോസ് പറയുന്നത്.

  കിടിലം ഫിറോസിൻ്റെ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Fame Kidilam Firoz Reaction Video About Controversy With Dr. Robin Goes Viral. Read In malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X