ഹിമയുടെ കഴുത്തിന് കുത്തിപ്പിടിക്കാന്‍ സാഹചര്യമുണ്ടായതാണ്! റോബിന്റെ വിഷയം അത്ര സീരിയസായിരുന്നില്ല; സാബു
ബിഗ് ബോസ് മലയാളത്തിന്റെ 6 സീസണുകളും പൂര്‍ത്തിയാകുമ്പോള്‍ സംഭവബഹുലമായ കാര്യങ്ങളാണ് ഷോയിലൂടെ നടന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ സിജോയും റോക്കിയും തമ്മില്‍ ഉണ്ടായ ഫിസിക്കല്‍ അസാള്‍ട്ടാണ് ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. മുന്‍പ് നടന്ന എല്ലാ സീസണുകളിലും സമാനമായ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഒന്നാം സീസണില്‍ സാബുമോനും ഹിമ ശങ്കറും തമ്മിലായിരുന്നു വഴക്ക്. സാബു ഹിമയുടെ കഴുത്തിന് കുത്തി പിടിച്ചതാണ് പുറത്ത് വലിയ വിവാദമായത്. അതുപോലെ രണ്ടാം സീസണില്‍ രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചു. നാലാം സീസണില്‍ റോബിനും റിയാസും തമ്മിലും ഫിസിക്കല്‍ അസാള്‍ട്ടുണ്ടായി. ഇതിനെ കുറിച്ച് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ് സാബുമോനിപ്പോള്‍.

ഞങ്ങളുടെ സീസണില്‍ ഹിമ ശങ്കറുമായി ഉണ്ടായത് കൈയ്യാങ്കളി ഒന്നുമായിരുന്നില്ല. കൊങ്ങയ്ക്ക് പിടിച്ച് തള്ളുകയാണ് ചെയ്തത്. കഴുത്തിന് കുത്തി പിടിക്കുക എന്ന് പറഞ്ഞാല്‍ അവരെ ലോക്ക് ചെയ്ത് പിടിച്ച് ശ്വാസം മുട്ടിയാലാണ്.
സത്യത്തില്‍ അന്നവിടെ എന്റെ കൈയ്യില്‍ ഹിമ സ്േ്രപ കുപ്പി കൊണ്ട് അടിച്ചു. എന്റെ വിരലിലാണ് അത് കൊണ്ടത്. അവിടെ നീര് വരെ വന്നു. അങ്ങനെ പെട്ടെന്ന് ഉണ്ടായ വേദനയിലുള്ള പ്രതികരണമായിരുന്നു ഹിമയുടെ കഴുത്തിലേക്ക് ചാടി പിടിക്കുന്നതെന്നും സാബുമോന്‍ പറയുന്നു.
ഈ സീസണില്‍ റോക്കിയും സിജോയും തമ്മിലുണ്ടായ ഫിസിക്കല്‍ അസാള്‍ട്ട് കേസ് കൊടുക്കേണ്ടത് തന്നെയാണ്. അതൊരു സീരിയസ് ക്രൈമാണ്. തലയില്‍ ഇതുപോലെ പൊട്ടലുണ്ടാകുന്ന രീതിയില്‍ ചെയ്താല്‍ അത് കൊലപാതകകുറ്റത്തിലേക്ക് ചാര്‍ജ് ചെയ്യാവുന്ന കേസാണ്.

റോബിന്റെ കാര്യത്തിലും അത്രയും വലിയ സീരിയസ് വിഷയം ഒന്നുമായിരുന്നില്ല. റോബിനോട് നീതിക്കേട് കാണിച്ചതുമല്ല. പക്ഷേ അവിടെ സംഭവിച്ചത് റോബിന്റെ കൂടെയുണ്ടായിരുന്ന സഹമത്സരാര്‍ഥി തനിക്ക് പരാതി ഉണ്ടെന്ന് പറഞ്ഞതാണ്. റോബിന്‍ ഫിസിക്കല്‍ അസാള്‍ട്ട് നടത്തിയെന്നും അതില്‍ പരാതിയുണ്ടെന്നും റിയാസ് പറഞ്ഞതോടെയായിരുന്നു അദ്ദേഹത്തെ പുറത്താക്കുന്നത്.
താനും ഹിമയുമായി ഉണ്ടായ വിഷയത്തില്‍ ബിഗ് ബോസ് ഞങ്ങളെ അവിടെ തന്നെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എനിക്കിട്ട് ഹിമ തല്ലുന്നത് അവിടെയുള്ളവര്‍ കണ്ടതാണ്. സത്യത്തില്‍ എന്നെ അടിക്കാന്‍ വേണ്ടി അവള്‍ ചെയ്തതല്ല. പക്ഷേ അബദ്ധത്തില്‍ എന്റെ കൈയ്യില്‍ തട്ടുകയായിരുന്നു. എനിക്കത് വേദനിച്ചത് കൊണ്ട് പിടിച്ച് തള്ളി. അവിടെയും പരിക്കൊന്നും പറ്റിയില്ല.
എന്നെ പിടിച്ച് തള്ളിയതില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് ആദ്യമേ ഹിമ പോയി പറഞ്ഞിരുന്നു. അവള്‍ക്ക് പരാതിയില്ലാത്തത് കൊണ്ട് എന്റെ കൈയ്യില്‍ അടിച്ചതിനും പരാതിയില്ലെന്ന് പറഞ്ഞു. അതോടെ ആ വിഷയം അവിടെ തീര്‍ന്നു.


Click it and Unblock the Notifications