ജാസ്സി ചേട്ടന്‍ പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചു വാങ്ങി! വേറാരും പാടരുതെന്ന് പറഞ്ഞു-അപമാനിച്ചതിനെ പറ്റി ശാലിനി

ഒരു കാലത്ത് കേരളത്തിലേറ്റവും തരംഗമായ പാട്ട് പാടി കൊണ്ടാണ് ഗായകന്‍ ജാസി ഗിഫ്റ്റ് ശ്രദ്ധേയനാവുന്നത്. ഇന്നും വേറിട്ട ശബ്ദത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സിനിമയില്‍ പിന്നണി പാടുന്നതിന് പുറമേ സ്റ്റേജ് പരിപാടികളിലും ഗായകന്‍ സജീവമാണ്.

നാട്ടിലും വിദേശത്തുമായി അനേകം ഗാനമേളകളില്‍ താരം പങ്കെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു കോളേജ് പരിപാടിയ്ക്ക് പോയ ഗായകന് അപമാനിതനാവേണ്ടി വന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. കോളേജിലെ പ്രിന്‍സിപ്പാളിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രവൃത്തിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം കൂടിയായ ശാലിനി നായര്‍.

jassie-gift

സോഷ്യല്‍ മീഡിയ പേജിലൂടെ ശാലിനി പങ്കുവെച്ച കുറിപ്പിലൂടെയാണ് ജാസി ഗിഫ്റ്റിനെ പോലെയുള്ള വലിയൊരു പാട്ടുകാരനും മറ്റൊരു ഗായകനും അപമാനം നേരിടേണ്ടതായി വന്നതിനെ പറ്റി പറഞ്ഞിരിക്കുന്നത്.

'വിദ്യാഭ്യാസം ഉണ്ടായിട്ട് മാത്രം കാര്യമില്ല, വകതിരിവ് വേണം പ്രിന്‍സിപ്പാളേ? നല്ല ക്യാംപസുകളില്‍ പഠിച്ച് പിജി യും ഡോക്ട്ട്‌റേറ്റും; എന്ത് കാര്യം പ്രിന്‍സി? പാളിയില്ലേ. ഇന്‍ജസ്റ്റിസിനോട് പ്രതികരിച്ച കോലഞ്ചേരി സെ. പീറ്റേഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി! ഗായകന്‍ എന്ന നിലയില്‍ അദ്ദേഹം പാടി തീര്‍ന്നതിന് ശേഷം പ്രകടനം കാഴ്ച്ച വെക്കാമായിരുന്നു.

എന്ത് തന്നെയായാലും കോളേജ് ക്ഷണിച്ചു വന്നതാണ് അദ്ദേഹം, ആ നിമിഷം സ്വാഗതം ചെയ്യുന്നതിന് പകരം അപമാനിച്ചു, ജാസ്സി ചേട്ടനെ മാത്രമല്ല വര്‍ഷങ്ങളോളം അദ്ദേഹത്തോടപ്പം നിരവധി ഷോസ് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തന്നെ ബാന്റിലെ ഗായകനായ സജ്ജിന്‍ ചേട്ടനെ കൂടിയാണ് നിങ്ങള്‍ അപമാനിച്ചത്.

കോലഞ്ചേരി സെ. പീറ്റേഴ്‌സ് കോളേജിലെ പ്രോഗ്രാമിനിടയിലാണ് കോളേജ് പ്രിന്‍സിപ്പല്‍ ജാസ്സി ചേട്ടന്‍ പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചു വാങ്ങിയത്. മാത്രമല്ല അദ്ദേഹമല്ലാതെ മറ്റൊരാള്‍ പാടരുതെന്ന ഓര്‍ഡറും ഇട്ടു. അതിരുവിട്ട ആവേശം കൊണ്ട് സ്റ്റേജില്‍ ജാസ്സി ചേട്ടനോടൊപ്പം പാടാന്‍ ചാടി കയറിയ ആളെയല്ല നിങ്ങള്‍ അപമാനിച്ചത്. മലയാളത്തിന്റെ ഒരു പ്രോമിസിങ് പ്ലേ ബാക്ക് സിങ്ങര്‍ കൂടിയാണ് സജ്ജിന്‍ ബ്രോ.

jassie-gift

ജാസ്സി ചേട്ടനോടൊപ്പം തന്നെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. അശ്വാരൂഡം, കുരുക്ഷേത്ര, കെമിസ്ട്രി, പട്ടാളം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. എന്താണ് ഹേ നിങ്ങള്‍ക്ക് കലാകാരന്മാരെ കാണുമ്പോള്‍ ഇത്ര വിമ്മിഷ്ടം? കോളേജ് കുട്ടികളുടെ ആഗ്രഹപ്രകാരം അവരുടെ പരിമിതമായ ബഡ്ജറ്റില്‍ ഗസ്റ്റ് ആയി വന്ന് പാടാന്‍ മനസ്സ് കാണിച്ചതാണോ ജാസ്സി ചേട്ടന്‍ ചെയ്ത തെറ്റ്?

അതോ പ്രോഗ്രാം ഗംഭീരമാവാന്‍ കുട്ടികളുടെ സന്തോഷത്തിനു വേണ്ടി കൂടെ മലയാള സിനിമയിലെ പ്ലേ ബാക്ക് സിങ്ങറായ ഒരു ഗായകനെ കൂടി എക്‌സ്ട്രാ കൊണ്ട് വന്നതോ? കേരളത്തിലെ നിരവധി കോളേജുകളില്‍ ഉത്ഘാടകനായും ഗായകനയും അദ്ദേഹത്തെ വീണ്ടും വീണ്ടും കാണുന്നുണ്ടെങ്കില്‍ അതൊരു കലാകാരന്റെ വിജയം തന്നെ ആണ്. നിങ്ങളെപോലെ 'so called protocol ' കൊണ്ട് വന്ന് പ്രോഗ്രാം കുളമാക്കിയ ഒരൊറ്റ അനുഭവം പോലും അദ്ദേഹത്തിനുണ്ടായിട്ടില്ല!

പെയ്ഡ് പരിപാടിയാണെങ്കില്‍ പ്രിന്‍സിയുടെ പേര്‍സണല്‍ ഫണ്ട് അല്ലല്ലോ പിള്ളേര് പിരിച്ചെടുത്ത ഫണ്ടല്ലേ? എന്തിനായിരുന്നു പ്രിന്‍സി ഇത്രയും ഫ്രസ്‌ട്രേഷന്‍ ഇത്രയും മര്യാദക്കേട് കാണിച്ച് വേദിയില്‍ വെച്ച് ജാസ്സി ഗിഫ്റ്റ് ചേട്ടനെയും കൂടെ വേദി പങ്കിട്ട ഗായകന്‍ സജ്ജിന്‍ ചേട്ടനെയും പൊതുവേദിയില്‍ അപമാനിച്ച ഇവര്‍ക്ക് മാപ്പ് കൊടുക്കരുത്. വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കുന്ന ഇവരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റാൻ കോളേജ് മാനേജ്മെന്റ് തയ്യാറാകണം', എന്നുമാണ് ശാലിനി പറയുന്നത്.

More from Filmibeat

Read more about: jassie gift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X