Don't Miss!
- Sports
രോഹിത് 2023വരെ നയിക്കും, അതിന് ശേഷമാര്? ഹര്‍ദിക് വേണ്ട-നിര്‍ദേശിച്ച് ആകാശ്
- Lifestyle
വീട്ടുകാരുടെ അപ്രതീക്ഷിത പിന്തുണ, സാമ്പത്തികവശം ശക്തിപ്പെടും; ഇന്നത്തെ രാശിഫലം
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ആ കുട്ടി ഇഷ്ടമുളള വസ്ത്രം ധരിക്കട്ടെ! അതിന് നിങ്ങള്‍ക്ക് എന്താണ്! അനശ്വരയെ പിന്തുണച്ച് ഷിയാസ്
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ നായികയാണ് അനശ്വര രാജന്. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന് രണ്ടാമത്തെ ചിത്രമാണ് വഴിത്തിരിവായി മാറിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് പിന്നാലെ ആദ്യരാത്രി എന്ന ചിത്രവും അനശ്വരയുടെതായി പുറത്തിറങ്ങിയിരുന്നു. അടുത്തിടെ തമിഴിലും അരങ്ങേറ്റം കുറിച്ച താരത്തിന് ആരാധകരും ഏറെയാണ്. അടുത്തിടെയാണ് അനശ്വര രാജന് തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചത്.

പതിനെട്ട് തികഞ്ഞതിന് പിന്നാലെയാണ് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നത്. നടിയുടെ ചിത്രങ്ങള്‍ക്ക് ഒരേസമയം പിന്തുണയും വലിയ രീതിയിലുളള വിമര്‍ശനങ്ങളും വന്നിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുളള ചിത്രങ്ങള്‍ പങ്കുവെച്ചതിനാണ് നടിക്കെതിരെ വിമര്‍ശനം ഉണ്ടായത്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരെയും പ്രകോപിപ്പിച്ചത്.
പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു നടിക്കെതിരെ വിമര്‍ശനങ്ങളുണ്ടായത്. പിന്നാലെ വിമര്‍ശകര്‍ക്കെല്ലാം മറുപടിയുമായി അനശ്വര എത്തിയിരുന്നു. ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍ എന്നാണ് ഇതേ പോസിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര കുറിച്ചിരുന്നത്.
അതേസമയം അനശ്വരയ്ക്ക് പിന്തുണയുമായി ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെതായി വന്ന കുറിപ്പും ശ്രദ്ധേയമായിരുന്നു. ആ കുട്ടിയുടെ വീട്ടുകാര്‍ക്കോ ആ കുട്ടിക്കോ ഇല്ലാത്ത കരുതലും സംരക്ഷണവുമാണല്ലോ ഇവിടുത്തെ ചില കരുതല്‍ ആങ്ങളമാര്‍ക്ക്, ആ കുട്ടി ഇഷ്ടമുളള വസ്ത്രം ഇടട്ടെ അതിന് നിങ്ങള്‍ക്ക് എന്താണെന്നായിരുന്നു ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനശ്വരയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷിയാസ് കരീം തന്റെ അഭിപ്രായം അറിയിച്ചത്.
Recommended Video
സോഷ്യല്‍ മീഡിയയില്‍ മിക്ക സമയങ്ങളിലും ആക്ടീവാകാറുളള താരമാണ് ഷിയാസ്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ തന്റെ പുതിയ വിശേഷങ്ങളെല്ലാം നടന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം ഈ പ്രതികരണം കിടുക്കിയെന്നായിരുന്നു ഷിയാസിനോട് ആരാധകര്‍ പറഞ്ഞത്. സാമൂഹിക വിഷയങ്ങളിലും മറ്റും തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാറുണ്ട് ഷിയാസ് കരീം.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!