ഫുക്രുവിന് കിട്ടിയ അതേ പണി ഇപ്പോള്‍ അലക്‌സാന്‍ഡ്രയ്ക്കും! തന്റെ അക്കൗണ്ടും ഹാക്ക് ചെയ്‌തെന്ന് താരം
ബിഗ് ബോസ് മത്സരത്തിനെത്തിയതിന് ശേഷമാണ് എയര്‍ഹോസ്റ്റസ് കൂടിയായ അലക്‌സാന്‍ഡ്രയെ മലയാളികള്‍ തിരിച്ചറിയുന്നത്. ഷോ പകുതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത് കൊണ്ട് മത്സരം പൂര്‍ത്തിയാക്കാതെ എല്ലാവരും വീടുകളിലേക്ക് പോയി. പിന്നാലെ കൊറോണയുടെ വ്യാപനം തടയുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബിഗ് ബോസിലെ പോലെ വീട്ടില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയായി.
എന്നാല്‍ ആ കുറവ് പരിഹരിക്കാനായി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി താരങ്ങള്‍ സംവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തി തന്റെ വിശേഷങ്ങള്‍ അലക്‌സാന്‍ഡ്ര പങ്കുവെച്ചിരുന്നു. ഒപ്പം ഇന്‍സ്്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങള്‍ക്കും താരം മറുപടി കൊടുത്തിരുന്നു. എന്നാല്‍ മുട്ടനൊരു പണി കിട്ടിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അലക്‌സാന്‍ഡ്ര.

അലക്‌സാന്‍ഡ്ര ജോണ്‍സണ്‍ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം പേജ് ആരോ ഹാക്ക് ചെയ്തിരിക്കുകയാണ്. വൈകാതെ തിരിച്ച് വരുമെന്ന് സൂചിപ്പിച്ച് സാന്ദ്ര തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ അലക്‌സാന്‍ഡ്രയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരാണ് എത്തുന്നത്. ഇതൊന്നും പ്രശ്‌നമില്ലെന്നും വേഗം തിരിച്ച് വരാനുമൊക്കെ ആരാധകര്‍ പറയുന്നു.
പുറത്ത് വന്നതിന് ശേഷം വ്യാപകമായ സൈബര്‍ അക്രമണങ്ങളാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്നിരുന്നത്. സമാനമായ അവസ്ഥ നേരത്തെ മറ്റൊരു ബിഗ് ബോസ് താരമായ ഫുക്രുവിനും സംഭവിച്ചിരുന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് ഒരു വീഡിയോയിലൂടെയാണ് ഫുക്രു ആരാധകരെ അറിയിച്ചത്. ഹാക്ക് ചെയ്ത കാര്യം മനസിലായ ഉടനെ അത് തിരിച്ച് പിടിക്കാന്‍ സാധിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

ഒപ്പം തനിക്ക് വധഭീഷണി നേരിടേണ്ടി വന്നിരുന്നുവെന്നും ഫുക്രു വെളിപ്പെടുത്തിയിരുന്നു. അതുപോലെ ദയ അശ്വതിയുടെ ഫേസ്ബുക്ക് പേജ് നിറയെ അസഭ്യം നിറഞ്ഞ കമന്റുകളാണ്. താരത്തിന്റെ കുടുംബത്തെ ചുറ്റി പറ്റിയുള്ള അഭിപ്രായങ്ങളായിരുന്നു കൂടുതല്‍ ആളുകളും പങ്കുവെച്ചിരുന്നത്. ഇതിനെല്ലാം തക്കതായ മറുപടി ദയ കൊടുക്കാറുണ്ട്.
Recommended Video
ആര്യ, വീണ, മഞ്ജു പത്രോസ് തുടങ്ങിയവരുടെ കാര്യവും ഇതൊക്കെ തന്നെയാണ്. ബിഗ് ബോസിലെ കാര്യങ്ങള്‍ മുന്‍നിര്‍ത്തി പലരും ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്ന കാര്യം എല്ലാവരും തുറന്ന് പറഞ്ഞിട്ടുണ്ട്. ആര്യ മകള്‍ക്കൊപ്പം വന്നപ്പോഴും അവസ്ഥ ഇതായിരുന്നു. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളെക്കാളും വിമര്‍ശനം രണ്ടാം പതിപ്പിലുള്ളവര്‍ക്കാണ് കിട്ടിയതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നുണ്ട്.


Click it and Unblock the Notifications











