ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; സ്വപ്‌നം സഫലമാവുകയാണെന്ന് വെളിപ്പെടുത്തി നടി, ചിത്രം വൈറലാവുന്നു
ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത നടി ആര്യ ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ കുടുംബത്തെ കുറിച്ചും വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും ഷോ യിലൂടെ ആര്യ വെളിപ്പെടുത്തിയിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും മറ്റൊരു പ്രണയത്തിലാണെന്ന കാര്യം കൂടി ആര്യ തുറന്ന് പറഞ്ഞെങ്കിലും ആ ബന്ധം അവസാനിച്ചുവെന്നാണ് അടുത്തിടെ വ്യക്തമാക്കിയത്.
സൂര്യസ്തമയം പശ്താതലമാക്കിയുള്ള മനോഹരമായ ഫോട്ടോഷൂട്ട്, അഷിക രംഗനാഥിൻ്റെ ചിത്രങ്ങൾ കാണാം
ഹൃദയം തകര്‍ന്ന നിമിഷങ്ങളില്‍ നിന്നും കരകയറി വരികയാണെന്നും നടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ്. ടെലിവിഷനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണെങ്കിലും ആര്യ ഇതുവരെ നായികയായി അഭിനയിച്ചിട്ടില്ല. എന്നാലിപ്പോള്‍ അതും കൂടി സംഭവിക്കുകയാണെന്ന് നടി പറയുന്നു.

എനിക്കുണ്ടായിരുന്ന മറ്റൊരു വലിയ ആഗ്രഹം കൂടി ഇവിടെ സത്യമാവാന്‍ പോവുന്നു. എപ്പോഴും ബിഗ് സ്‌ക്രീനില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ദൈവത്തിന്റെ കാരുണ്യം കൊണ്ട് അതിന് സാധിച്ചിരുന്നു. എന്നാല്‍ പ്രധാന കഥാപാത്രമായി ഇതുവരെ ചെയ്യാന്‍ പറ്റിയിരുന്നില്ല. ഒടുവില്‍ എന്റെ ആ സ്വപ്‌നം യഥാര്‍ഥ്യമാകുന്നത് ഞാന്‍ തന്നെ കാണാന്‍ പോവുകയാണ്.

വല്യ വല്യ വാഗ്ദാനങ്ങള്‍ ഒന്നും തരുന്നില്ല. എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരി പേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ് ഞങ്ങളുടെ ഈ സിനിമ. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും. കോമേഡി കഥാപാത്രങ്ങളില്‍ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്താല്‍ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്റിക്കക്കും ഒരായിരം നന്ദി...
Recommended Video

നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തോടെയും അനുഗ്രഹത്തോടെയും ഞാന്‍ നായികയാവുന്ന ചിയ്യാരോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെക്കുകയാണ്. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഓര്‍മ്മിക്കുകയും പിന്തുണ നല്‍കുകയും ചെയ്യണം. ഷൂട്ടിങ്ങ് വൈകാതെ ആരംഭിക്കും. എന്നുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ആര്യ കുറിച്ചത്. ഒരു കണ്ണ് അടച്ച് വെച്ച് കൈയിലൊരു വയലിനും പിടിച്ച് നില്‍ക്കുന്ന ആര്യയുടെ ഫോട്ടോയാണ് ടൈറ്റില്‍ പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം ആര്യയുടെ സിനിമയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications