പുറത്ത് പോയ പവനെ കാത്തിരുന്നത് മറ്റൊരു സന്തോഷം, വാര്‍ത്ത പുറത്ത് വിട്ട് ബിഗ് ബോസ് താരം

ബിഗ് ബോസ് രണ്ടാം സീസണ്‍ അമ്പത് ദിവസങ്ങള്‍ മറികടന്നിരിക്കുകയാണ്. അവശേഷിക്കുന്ന അമ്പത് ദിവസങ്ങളിലാണ് കളി വേറെ ലെവലാകുന്നത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ ഇത്തവണ ഒരുപാട് പ്രശ്‌നങ്ങളായിരുന്നു ബിഗ് ബോസിന് നേരിടേണ്ടി വന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ പവന്‍ ജിനോ തോമസ് കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധേ നേടി എടുത്തിരുന്നു.

Recommended Video

Bigg Boss Malayalam : നമ്മടെ പവനെ സിനിമയിലെടുത്തു | FilmiBeat Malayalam

കഠിനമായ നടുവേദന വന്നതിനെ തുടര്‍ന്നായിരുന്നു പവന്‍ പുറത്തേക്ക് പോയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു ആരാധക പിന്‍ബലം പവന്‍ ഉണ്ടാക്കി എടുത്തിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് പോയെങ്കിലും പവനെ തേടി വലിയ സൗഭാഗ്യങ്ങളാണ് പുറത്ത് ഉണ്ടായിരുന്നത്. അതിലൊന്ന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു. താരം തന്നെയാണ് സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

Pavan-Gino-Thomas

'ഹായ് കേരള കുടുംബം. എന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അതീവ സന്തോഷത്തോടെ പങ്കുവെക്കുകയാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉള്ളത് കൊണ്ട് മാത്രമാണ് എനിക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നത്. ഒരിക്കലും നിങ്ങളോട് അതിന് നന്ദി പറഞ്ഞാല്‍ മതിയാകില്ല. ദയവ് ചെയ്ത് എപ്പോഴും നിങ്ങളുടെ സ്‌നേഹം മാത്രം എനിക്ക് തരുക. എന്റെ കഴിവിന് അനുസരിച്ച് ഞാന്‍ നിങ്ങളെ സന്തോഷത്തിലാക്കുമെന്നും' പവന്‍ പറയുന്നു.

പ്രിസണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് പവന്‍ ജിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു സേവ്യറാണ് സംവിധാനം. ആന്‍മേരി പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സംവിധായകനായ ജിനു തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്.

പവൻ ജിനോ തോമസ് പങ്കുവെച്ച പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X