വിവാഹ ശേഷമുള്ള ചിത്രങ്ങളുമായി പ്രദീപ് ചന്ദ്രന്‍! പ്രിയതമയെ ചേര്‍ത്തുപിടിച്ച് കുടുംബസമേതം താരം!

ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു പ്രേക്ഷകര്‍ പ്രദീപ് ചന്ദ്രനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്നു പ്രദീപ്. കറുത്ത മുത്ത് എന്ന പരമ്പരയില്‍ എസിപിയായി തിളങ്ങിയിരുന്നു അദ്ദേഹം. പോലീസ് വേഷത്തില്‍ ശരിക്കും തിളങ്ങുകയായിരുന്നു താരം. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് സീസണ്‍ 2ല്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. ഇതിന് ശേഷമായാണ് ഈ താരത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയത്. ഷോയിലെത്തിയപ്പോഴും എല്ലാവരും ഒരുപോലെ ചോദിച്ചിരുന്ന കാര്യങ്ങളിലൊന്നായിരുന്നു വിവാഹം.

വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹിതനല്ല, പറ്റിയൊരാള്‍ക്കായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു താരം പറഞ്ഞത്. കാത്തിരിപ്പിനൊടുവിലായി ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. പ്രിയപ്പെട്ടവരില്‍ പലരും വിവാഹ സമയത്ത് ഒപ്പമില്ലാത്തതിന്റെ വിഷമം പങ്കുവെച്ച് താരമെത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രദീപ് ചന്ദ്രന്‍.

വിവാഹചിത്രങ്ങള്‍

വിവാഹചിത്രങ്ങള്‍

സം വെഡ്ഡിങ് മൊമന്‍സ് എന്ന് പറഞ്ഞായിരുന്നു പ്രദീപ് ചന്ദ്രന്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ലോക് ഡൗണ്‍ കാലത്തിന് ശേഷമുള്ള വിവാഹമായതിനാല്‍ അധികം ആളുകളൊന്നും പങ്കെടുത്തിരുന്നില്ല. പുടവ നല്‍കുന്നതിന്റെയും താലികെട്ട് കഴിഞ്ഞതിന് ശേഷമുള്ളതുമായ ചിത്രങ്ങളാണ് പ്രദീപ് പഹ്കുവെച്ചിട്ടുള്ളത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ നവദമ്പതികള്‍ക്ക് ആശംസയെന്നുള്ള കമന്റുകളുമായെത്തിയിട്ടുള്ളത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
വിവാഹത്തിന് ശേഷം

വിവാഹത്തിന് ശേഷം

വിവാഹ ചടങ്ങിന് ശേഷം വീട്ടിലേക്ക് എത്തിയപ്പോഴുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുടുംബസമേതമായുള്ള ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. രുഗാനപ്പള്ളി സ്വദേശിനിയായ അനുപമ രാമചന്ദ്രനെയാണ് പ്രദീപ് ചന്ദ്രന്‍ ജീവിതസഖിയാക്കിയത്. ഇന്‍ഫോസിസില്‍ ടെക്‌നോളജി അനലിസ്റ്റായി ജോലി ചെയ്തുവരികയാണ് അനുപമ. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നതെന്നും ബിഗ് ബോസിന് മുന്‍പ് തന്നെ പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞിരുന്നു.

വലിയ സങ്കടം

വലിയ സങ്കടം

വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു തന്റെ വലിയ സങ്കടത്തെക്കുറിച്ച് പ്രദീപ് പറഞ്ഞത്. വിവാഹം വലിയ ആഘോഷമാക്കാന്‍ പറ്റാത്തതില്‍ മാത്രമല്ല പ്രിയപ്പെട്ട ചേട്ടന് പങ്കെടുക്കാന്‍ പറ്റാത്തതിലും തനിക്ക് സങ്കടമുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അയര്‍ലണ്ടിലാണ് പ്രദീപിന്റെ ചേട്ടന്‍. വിവാഹം ഉറപ്പിച്ചതിന് ശേഷമായാണ് അദ്ദേഹം പോയത്. ആ സമയത്ത് എത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ലോക് ഡൗണ്‍ വന്നതോടെയാണ് പ്ലാനും മാറിയത്. വിവാഹം നീട്ടേണ്ടെന്ന് പുള്ളി പറഞ്ഞതോടെയായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചത്.

വീട്ടുകാരുടെ ഇടപെടല്‍

വീട്ടുകാരുടെ ഇടപെടല്‍

കാണുന്നവരെല്ലാം പ്രദീപിനോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. പ്രണയത്തിലാണോയെന്ന തരത്തിലും ചോദ്യങ്ങളുണ്ടായിരുന്നു. കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കി അതിന്റെ പിന്നാലെയായി നടക്കുകയാ.ിരുന്നു. വിവാഹത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ല പ്രദീപ്. 39 കാരനായിട്ടും മകന്‍ വിവാഹിതനാവാത്തതില്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അവരാണ് മകനായി മാട്രിമോണിയല്‍ അക്കൗണ്ട് ഉണ്ടാക്കിയത്. അവരുടെ തീരുമാനത്തിന് പ്രദീപും സമ്മതം മൂളുകയായിരുന്നു. ബിഗ് ബോസ് കൂടി കഴിഞ്ഞതോടെ ശരിയായ സമയം ഇതെന്ന് മനസ്സിലാക്കി വിവാഹം തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു പ്രദീപ് ചന്ദ്രന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X