ബിഗ് ബോസിലെ ചില കാര്യങ്ങള്‍ക്ക് ഇനി കോഡ് ഭാഷ! നടപ്പിലാക്കി പാഷാണം ഷാജി
ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള 16 മല്‍സരാര്‍ത്ഥികളാണ് ഇത്തവണ ഷോയിലുളളത്. അധികപേരും മലയാളികള്‍ക്ക് സുപരിചിതരാണെങ്കിലും വളരെ കുറച്ച് പേരെ മാത്രമാണ് ആദ്യമായി ബിഗ് ബോസില്‍ കണ്ടത്.
ആദ്യത്തെ ആഴ്ചയില്‍ വലിയ ടാസ്‌കളൊന്നുമില്ലാത്തതിനാല്‍ എലിമിനേഷന്‍ ഇല്ലായിരുന്നു. രജനി ചാണ്ടി ആയിരുന്നു ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റനായത്. അവര്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ വീട് നിയന്ത്രിച്ചുവെന്ന് മോഹന്‍ലാലും മല്‍സരാര്‍ത്ഥികളും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് ദിവസങ്ങളിലായി മല്‍സരാര്‍ത്ഥികളോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് മോഹന്‍ലാല്‍ പോയത്.
Recommended Video

ഒപ്പം തന്നെ രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനെയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തിരഞ്ഞെടുത്തിരുന്നു. 3പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഒരു ടാസ്‌ക് നല്‍കിയ ശേഷമാണ് പുതിയ ക്യാപ്റ്റന്‍ ആരാണെന്നുളള കാര്യത്തില്‍ തീരുമാനമായത്. ടാസ്‌കില്‍ സാജു നവോദയ, സുരേഷ്, ഡോ രജിത്ത് തുടങ്ങിയവരാണ് പങ്കെടുത്തത്. ടാസ്ക്കില്‍ വിജയിച്ച് സാജു നവോദയാണ് ഇത്തവണ ക്യാപ്റ്റനായത്.

തുടര്‍ന്ന് ഈ ആഴ്ചയില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് മറ്റ് മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ക്യാപ്റ്റനായ ഉടനെ ആദ്യം തന്നെ ഈ ആഴ്ച പണി എടുക്കുന്നതിന് വേണ്ടിയുളള ഗ്രുപ്പുകള്‍ തിരിക്കുകയും ചെയ്തു. ബിഗ് ബോസില്‍ തനിക്ക് ക്യാപ്റ്റന്‍സി നല്‍കിയതിന് സാജു നവോദയ നന്ദി പറയുകയും ചെയ്തിരുന്നു.

ക്യാപ്റ്റനായതിന് പിന്നാലെ ബിഗ് ബോസില്‍ പുതിയ ചില കാര്യങ്ങള്‍ നടപ്പിലാക്കുവാനായി ശ്രമിക്കുകയാണ് പാഷാണം ഷാജി. ബിഗ് ബോസ് വീട്ടിലെ ചില കാര്യങ്ങള്‍ക്ക് കോഡ് വാക്കുകള്‍ കണ്ടുപിടിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍. ഇനി മുതല്‍ ബാത്ത് റൂമില്‍ പോവുന്നതിന് സന്ദീപ് എന്ന് പറയണമെന്ന് നടന്‍ മറ്റ് അംഗങ്ങളോടായി പറഞ്ഞു. ബാത്ത് റൂമിന് സന്ദീപ് എന്നും സിഗരറ്റ് വലിക്കാനുളള എരിയ ഇനി മുതല്‍ ഗോശാല ആണെന്നും നടന്‍ പറഞ്ഞു.

ഇനി മുതല്‍ ഇത്തരം കോഡ് വാക്കുകള്‍ പറയണമെന്നും ഇവിടെ മൊത്തം ക്യാമറയുളളതാണെന്നും നടന്‍ ഓര്‍മ്മപ്പെടുത്തി. രേഷ്മ നായരുമായി സംസാരിക്കുന്നതിനിടെയാണ് മറ്റുളളവരോടായി ഇക്കാര്യം പാഷാണം ഷാജി പറഞ്ഞത്. രേഷ്മയോട് തന്റെ സുഹൃദ് ബന്ധങ്ങളെക്കുറിച്ചും നടന്‍ മനസു തുറന്നിരുന്നു. തനിക്ക് അടുത്ത സുഹൃത്തുക്കള്‍ ആരുമില്ലെന്നും എല്ലാവരെയും താന്‍ ഒരേപോലെയാണ് കാണാറുളളതെന്നും നടന്‍ പറഞ്ഞു. പിന്നെ കൂടുതലും സംസാരിക്കാറുളളത് വീടിന്റെ അടുത്തുളള അമ്മച്ചിമാരുമായിട്ടാണ്. നടന്‍ പറഞ്ഞു.


Click it and Unblock the Notifications