നന്ദനം സിനിമയുടെ ഡബ്ബിങ്ങിനിടെ ഞാന്‍ ഇറങ്ങിപ്പോയി, കാരണം ഇദ്ദേഹമായിരുന്നു, വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

By Midhun Raj

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഭാഗ്യലക്ഷ്മി. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള അവര്‍ നിരവധി നായികമാര്‍ക്കാണ് ശബ്ദം നല്‍കിയത്. ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ബിഗ് ബോസ് മൂന്നാം സീസണില്‍ പങ്കെടുത്തിന് പിന്നാലെയാണ് നടിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ വെച്ച് തന്‌റെ അനുഭവങ്ങളെല്ലാം അവര്‍ പങ്കുവെച്ചിരുന്നു.

ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. ചിത്രങ്ങള്‍ കാണാം

തുടര്‍ന്ന് 49ാം ദിവസമാണ് ഭാഗ്യലക്ഷ്മി ഷോയില്‍ നിന്നും പുറത്തായത്. അതേസമയം ബിഗ് ബോസിന് ശേഷം വന്ന ഒരു അഭിമുഖ പരിപാടിയില്‍ വീണ്ടും മനസുതുറന്നിരുന്നു താരം. എലീന പടിക്കല്‍ അവതാരകയായി എത്തിയ കൗമുദി ടിവിയുടെ പരിപാടിയിലാണ് കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമെല്ലാം ഭാഗ്യലക്ഷ്മി സംസാരിച്ചത്.

പരിപാടിയില്‍ നന്ദനം സിനിമയുടെ ഡബ്ബംഗിനിടെ

പരിപാടിയില്‍ നന്ദനം സിനിമയുടെ ഡബ്ബംഗിനിടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നും താന്‍ ഇറങ്ങിപ്പോയ സംഭവം ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സൗണ്ട് എഞ്ചിനിയറും സുഹൃത്തുമായ ഹരികുമാറുമായുളള ഒരനുഭവമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അദ്ദേഹവും അഭിമുഖ പരിപാടിയില്‍ ഭാഗ്യലക്ഷ്മിക്കൊപ്പം പങ്കെടുത്തിരുന്നു. നല്ല സുഹൃത്തുക്കളാണ് തങ്ങളെന്ന് ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിരുന്നു.

ഒപ്പം നന്ദനം സിനിമയുടെ ഡബ്ബിംഗിനിടെയുണ്ടായ

ഒപ്പം നന്ദനം സിനിമയുടെ ഡബ്ബിംഗിനിടെയുണ്ടായ ഒരു സംഭവവും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നന്ദനം ഡബ്ബിംഗിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം നന്ദനം സിനിമ ഡബ്ബ് ചെയ്യുമ്പോള്‍ അതില്‍ ഒരു ഡയലോഗുണ്ട്. മനു എന്ന് മാത്രം പറയുന്നത്. ഞാന്‍ ഒരുതവണ പറഞ്ഞപ്പോള്‍ അദ്ദേഹം അത് അങ്ങനെയല്ലെന്ന് പറഞ്ഞു.

കുറെകഴിഞ്ഞപ്പോ എന്നെ കൊണ്ട് വയ്യ

കുറെകഴിഞ്ഞപ്പോ എന്നെ കൊണ്ട് വയ്യ എന്ന് പറഞ്ഞ് ഞാന്‍ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോയി. ഇറങ്ങിപ്പോയപ്പോ അദ്ദേഹം എന്റെ പിന്നാലെ വന്ന്, അതെ ശരിയാവാത്തോണ്ടല്ലെ എന്ന് പറഞ്ഞു. ഒന്നു കൂടെ വന്ന് ചെയ്യ് എന്ന് ആവശ്യപ്പെട്ടു. അപ്പോ ഞാന്‍ പറഞ്ഞു ഇല്ല എനിക്ക് പറ്റില്ല. എനിക്ക് അങ്ങനെയെ മനു എന്ന് വിളിക്കാന്‍ പറ്റൂ എന്ന് പറഞ്ഞു. ഒരു ചിരിയോടെ ഹരികുമാറിനൊപ്പമുളള ഓര്‍മ്മകള്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.

Recommended Video

അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam
2002ലായിരുന്നു രഞ്ജിത്തിന്‌റെ സംവിധാനത്തില്‍

2002ലായിരുന്നു രഞ്ജിത്തിന്‌റെ സംവിധാനത്തില്‍ നന്ദനം പുറത്തിറങ്ങിയത്. ബാലാമണിയായി എത്തിയ നവ്യാ നായര്‍ക്ക് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു നന്ദനം. ഒപ്പം മനുവായി എത്തിയ പൃഥ്വിരാജ് സുകുമാരനും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. രേവതിക്ക് വേണ്ടിയാണ് ഭാഗ്യലക്ഷ്മി നന്ദനത്തില്‍ ശബ്ദം നല്‍കിയത്. മികച്ച പ്രതികരണം നേടിയ നന്ദനം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുങ്ങിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X