നമ്മളെ ടാര്‍ഗറ്റ് ചെയ്യുകയാണ്, നോമിനേഷനില്‍ എത്തിക്കാനാണ് അവരുടെ ശ്രമം, സൂര്യയോട് റിതു മന്ത്ര
ബിഗ് ബോസില്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന മല്‍സരാര്‍ത്ഥികളാണ് റിതു മന്ത്രയും സൂര്യയും. നാണയെപ്പെരുമ ടാസ്‌ക്ക മുതല്‍ ഇരുവരും ഒരുമിച്ചാണ് ഷോയില്‍ മല്‍സരിക്കുന്നത്. ഭാര്‍ഗവിനിലയം ടാസ്‌ക്കില്‍ കാനനവില്ലയിലെ കൊലപാതകത്തിന്‌റെ ചുരുളഴിക്കുകയെന്ന ദൗത്യമാണ് റിതുവിനും സൂര്യയ്ക്കും ബിഗ് ബോസ് നല്‍കിയത്. എന്നാല്‍ പോലീസുകാരായി ഇവരെത്തിയപ്പോള്‍ ഇവരെ തിരിച്ച് ചോദ്യം ചെയ്യുകയായിരുന്നു മറ്റുളളവര്‍. ഇതിന് പിന്നാലെ നമ്മള്‍ സീരിയസായി ടാസ്‌ക്ക് ചെയ്യുമ്പോള്‍ ഇവരെല്ലാം തമാശയാക്കുകയാണെന്ന് റിതുവിനോട് സൂര്യ പരാതി പറഞ്ഞിരുന്നു.

"അവര് കോമഡി പറഞ്ഞിട്ടുപോലും നമ്മള് ചിരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. നമ്മള് പോലീസിന്‌റെ ആ ഒരു മൂഡില്‍ തന്നെയാണ് നിന്നത്. കാരണം ഞാനൊക്കെ എന്തെങ്കിലുമൊക്കെ കേട്ടാല്‍ ചിരിക്കുന്ന ടൈപ്പാണ്. പക്ഷേ ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ഹേര്‍ട്ടാവുന്നുണ്ട് റിതു. നമ്മളോടെന്തിനാ അവര് ഇങ്ങനെ കാണിക്കുന്നുണ്ട്, സൂര്യ പറഞ്ഞു. നമ്മളെ ടാര്‍ഗറ്റ് ചെയ്യുകയാണ്. ലാസ്റ്റ് ടാസ്‌ക്കിലുളള പോലെ തന്നെ നമ്മളെ ടാര്‍ഗറ്റ് ചെയ്യുകയാണ്. അത് ഇനി എത്ര പറഞ്ഞാലും ഇവര് സമ്മതിക്കാന്‍ പോണില്ല, റിതു പറഞ്ഞു. റംസാന്‍ അന്ന് പോലീസായി. എത്ര ഹാര്‍ഡായിട്ടാണ് നമ്മളോട് പെരുമാറിയത്. നമ്മളുടെ പുറകില്‍ വന്നിട്ട് മാറിനില്‍ക്ക് മാറിനില്‍ക്ക് എന്ന് പറഞ്ഞു.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി, ചിത്രങ്ങള്‍ കാണാം
ലാത്തികൊണ്ടാക്കെ വീശി എത്ര ഹാര്‍ഡായിട്ടാണ് പെരുമാറിയത്. നമ്മളത് അനുസരിച്ചു. നമ്മളെ പോലീസായത് കൊണ്ട് ബഹുമാനിച്ചു. പക്ഷേ നമ്മള് ചൂടായിട്ടില്ല, സൂര്യ പറഞ്ഞു. സൂര്യ ഇത് വിട്. അവര്‍ക്ക് നമ്മള് ടാസ്‌ക്കില്‍ എങ്ങനെയെങ്കിലും അലമ്പണം. കാരണം ഇവര്‍ക്കൊക്കെ മനസിലായി നമ്മള്‍ക്കാണ് കുറച്ച് പ്രധാനപ്പെട്ടത് ചെയ്യാനുളളത്. ബാക്കിയുളളവര്‍ക്കെല്ലാം പ്രേതങ്ങളും വീട്ടിലുളളവരുമാണ്.
അപ്പോ മാക്‌സിമം നമ്മളെ താഴെയിടാനെ നോക്കുളളൂ. എല്ലാവര്‍ക്കും ഇതൊരു ഗെയിമാണ്. നമ്മള് മാത്രമേ എല്ലാത്തിനേം ടാസ്‌ക്കായിട്ട് എടുക്കുന്നുളളു. ബാക്കി എല്ലാവരും ഇതിനെ ഒരു ഗെയിം ആയിട്ട് എടുക്കുന്നു. ലാസ്റ്റ് രണ്ട് ആഴ്ചയാണ്. ഈ വീക്കില്‍ നമ്മളെ പരമാവധി എങ്ങനെ പ്രകോപിപ്പിച്ച് നോമിനേഷനില്‍ ഇടാം. ഇതുമാത്രമേ ഇവിടെയുളളവര് ചിന്തിക്കുന്നുളളൂ, റിതു പറഞ്ഞു.


Click it and Unblock the Notifications