മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

ബിഗ് ബോസ് ഷോ യിലൂടെയാണ് ജാസ്മിന്‍ എം മൂസ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. വിജയസാധ്യത ഏറെ ഉണ്ടായിരുന്ന ജാസ്മിന്‍ ഷോ യില്‍ നിന്നും സ്വയം ഇറങ്ങി പോവുകയായിരുന്നു ചെയ്തത്. നിലപാടുകളില്‍ ഉറച്ച് നിന്നതിന് ജാസ്മിന് വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും.

അതേ സമയം താനൊരു ലെസ്ബിയനാണെന്ന് വെളിപ്പെടുത്തിയ ജാസ്മിന്‍ പങ്കാളി മോണിക്കയെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. മോണിക്കയുടെ കൂടെയുള്ള ജീവിതത്തെ കുറിച്ച് ഒത്തിരി പറഞ്ഞെങ്കിലും അവരുമായി വേര്‍പിരിഞ്ഞെന്ന് താരമിപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവ് വന്നാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണമെന്താണെന്നും പറഞ്ഞത്.

ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്

എന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് ജാസ്മിന്‍ വീഡിയോയുമായി എത്തിയത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേള്‍ഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയുമാണ്. ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാന്‍ ഷോ യിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക ആയിരുന്നു.

ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നത് അല്ല.

ഞങ്ങള്‍ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്. കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നത് അല്ല.

ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചെന്ന് ജാസ്മിൻ

ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഇമോഷണലിയും മാനസികയുമായും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള്‍ അര്‍ഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു.

ബിഗ് ബോസ് കാരണം ബന്ധം തകർന്നെന്ന് ജാസ്മിൻ

ഇത് പൊതുജനത്തിന് മുന്നില്‍ പറയാന്‍ കാരണമുണ്ട്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് ഞങ്ങളുടെ മാത്രം കാര്യമായിരുന്നു ഇത്. പക്ഷേ അതിന് ശേഷം എന്ത് പറഞ്ഞാലും ചെയ്താലും അതൊക്കെ ന്യൂസ് ആയിട്ടാണ് വരുന്നത്. ആ സഹാചര്യത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് വെളിപ്പെടുത്തിയത്. ഞങ്ങളുടെ ബന്ധം അധികം മുന്നോട്ട് പോവില്ലെന്ന് എനിക്കറിയാം.

നമ്മള്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആവുമ്പോള്‍ എല്ലാ തരത്തിലും ആ പങ്കാളിയ്ക്ക് സാന്നിധ്യം കൊടുക്കണം. മെന്റലി, ഇമോഷണലി, ഫിസിക്കലി, എല്ലാം വേണം. എനിക്കതിന് പറ്റുന്നില്ല. അതാണ് പിരിയാന്‍ കാരണം. മോണിക്കയുടെ കൂടെ ഒരുപാട് നല്ല ഓര്‍മ്മകളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

ജാസ്മിൻ്റെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X