അവള്‍ക്ക് വിഷമമുണ്ടായിരുന്നു; ബിഗ് ബോസില്‍ കയറുന്നതിന് മുമ്പേ ധന്യയെ അവസാനമായി വീഡിയോകോളിലൂടെ വിളിച്ചപ്പോള്‍

മലയാളികള്‍ ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്ന ബിഗ് ബോസ് സീസണ്‍ ഫോര്‍ ഇപ്പോള്‍ നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സംഭവബഹുലമായ നിരവധി നാടകീയമുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് ഓരോ ദിവസവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഇത്തവണത്തെ താരസാന്നിദ്ധ്യങ്ങളിലൊന്നാണ് നടിയും നര്‍ത്തകിയുമായ ധന്യ മേരി വര്‍ഗ്ഗീസ്. ധന്യ വളരെ മികച്ച രീതിയില്‍ ബിഗ് ബോസില്‍ കളിക്കുന്നുണ്ടെന്നും അവളുടെ ആത്മവിശ്വാസത്തില്‍ ഏറെ സന്തോഷവാനാണെന്നും ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ് പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധന്യയെക്കുറിച്ച് ജോണ്‍ വാചാലനായത്.

dhanya mary

ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ ധന്യക്ക് ആദ്യം കുറച്ച് ആശങ്കകള്‍ ഒക്കെയുണ്ടായിരുന്നു. ഞാനാണ് അവള്‍ക്ക് ധൈര്യം നല്‍കിയത്. ബിഗ് ബോസ് ഹൗസില്‍ കയറുന്നതിന് തൊട്ടുമുന്‍പ് വിളിച്ചിരുന്നു. അവസാനമായി വീഡിയോ കോളിലൂടെ കണ്ടതും ടാറ്റ പറഞ്ഞതും അപ്പോഴാണ്. സ്‌പേസിലേക്കൊക്കെ വിടുന്നതുപോലെയൊരു ഫീലായിരുന്നു അത്. എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കുറേ സമയത്തേക്ക് ഇല്ലാതാകുന്ന അവസ്ഥ, ഒരു മിക്‌സഡ് ഫീലിങ്ങായിരുന്നുവെന്ന് ജോണ്‍ പറയുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും അവള്‍ തന്നെയാണ് നോക്കിയിരുന്നത്. എങ്കിലും ഇപ്പോള്‍ താന്‍ എല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നുണ്ടെന്ന് ജോണ്‍ പറഞ്ഞു.

ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവള്‍ വളരെ സന്തോഷത്തിലായിരുന്നു. ജീവിതത്തിലാദ്യമായാണ് ഇത്ര വലിയൊരു പ്ലാറ്റ്‌ഫോം അവള്‍ക്ക് കിട്ടുന്നത്. പോകാന്‍ നേരം കുറച്ചു വിഷമം ഒക്കെയായിരുന്നു. പക്ഷെ, അവള്‍ കരഞ്ഞൊന്നുമില്ല. നൂറു ദിവസം അവിടെപ്പോയിട്ട് അതിനേക്കാള്‍ എനര്‍ജിയില്‍ തിരിച്ചുവരികയല്ലേ, പിന്നെന്തിന് സങ്കടപ്പെടണം?

ബിഗ് ബോസില്‍ ധന്യ വളരെ നന്നായി കളിക്കുന്നുണ്ട്. ടാസ്‌ക്കുകള്‍ ഒക്കെ മികച്ച രീതിയില്‍, ഞാന്‍ ഉദ്ദേശിച്ച ലെവലിനേക്കാള്‍ നന്നായി ചെയ്യുന്നുണ്ട്. അവള്‍ക്ക് വളരെ നന്നായി പെരുമാറാനും സംസാരിക്കാനും അറിയാം. ആളുകളെ കൃത്യമായി മനസ്സിലാക്കും. ചെറിയ കാര്യങ്ങള്‍ക്കൊന്നും പ്രതികരിക്കാറില്ല, അതുപോലെ അവളെ ചൊറിഞ്ഞെങ്കില്‍ മാത്രമേ തിരിച്ചു സംസാരിക്കൂ. മാത്രമല്ല, അവള്‍ക്ക് ഡ്രാമയില്ല, ഒരു തരത്തിലുള്ള ഗ്രൂപ്പിസവുമില്ല. അതായിരിക്കാം അവള്‍ക്ക് നോമിനേഷനുകളില്ലാതിരുന്നത്. ഒരു ഗെയിം സ്പിരിറ്റോടെ എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ അവള്‍ ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

dhanya

ഞങ്ങളുടെ വ്യക്തിജീവിതത്തിലെ സംഭവങ്ങള്‍ ബിഗ് ബോസില്‍ തുറന്നു പറഞ്ഞത് ഒരു തരത്തിലും തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്ന് ജോണ്‍ പറയുന്നു. അത് അവിടെ ചര്‍ച്ചയാക്കുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിലും നന്നായി, ആത്മവിശ്വാസത്തോടെയാണ് അന്നവിടെ അവള്‍ സംസാരിച്ചത്.

ബിഗ് ബോസ് ഹൗസില്‍ എന്തൊക്കെ പറയണം, പറയേണ്ട എന്ന് തീരുമാനിക്കേണ്ടത് അവളാണ്. അവളുടെ ഇതുവരെയുള്ള പെര്‍ഫോമന്‍സില്‍ ഞാന്‍ സന്തോഷവാനാണ്. പിന്നെ, വര്‍ഷങ്ങള്‍ കഴിഞ്ഞ സംഭവമാണ്, ആ മുറിവുകളൊക്കെ ഉണങ്ങി, ഇനി അത്തരം കാര്യങ്ങളൊന്നും ഒരു തരത്തിലും ഞങ്ങളെ ബാധിക്കുകയില്ലെന്നും ജോണ്‍ വ്യക്തമാക്കുന്നു.

കഴിയുന്നത്ര അവസരങ്ങള്‍ നന്നായി ഉപയോഗിക്കുക എന്നതാണ് ഇപ്പോഴത്തെ പ്ലാന്‍. ധന്യ വീണ്ടും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ ബിഗ് ബോസില്‍ വിളിക്കാന്‍ കാരണം. അവള്‍ ജോലി ചെയ്തുതുടങ്ങിയതോടെ അവളുടെ ആത്മവിശ്വാസവും വര്‍ദ്ധിച്ചു. വിവാഹശേഷം മൂന്നുനാലു വര്‍ഷത്തോളം അവള്‍ വെറുതെ ഇരുന്നിരുന്നു. പക്ഷെ, ഇപ്പോഴാണ് അത്രയും വിലപ്പെട്ട സമയം കളയേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടാകുന്നത്.

dhanya mary

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അവള്‍ അക്കാര്യം എനിക്ക് വിട്ടുതരാറില്ല. എങ്കിലും ഒരിക്കലും പിണങ്ങേണ്ടിവന്നിട്ടൊന്നുമില്ല. എന്നേക്കാള്‍ നന്നായി ആളുകളെ മനസ്സിലാക്കാന്‍ അവള്‍ക്ക് കഴിയും. പക്ഷെ, എനിക്ക് ആ കഴിവില്ല. കലാജീവിതം വളരെ നല്ല രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകാനാണ് താത്പര്യമെന്നും ജോണ്‍ അഭിമുഖത്തില്‍
വ്യക്തമാക്കി.

Read more about: bigg boss dhanya mary varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X