പട്ടാളക്കാരിയുടെ മരണത്തെ പറ്റി പറഞ്ഞത് പ്ലാന്‍ ചെയ്ത കഥ! ബിഗ് ബോസില്‍ സംഭവിച്ചതിനെ പറ്റി അനിയന്‍ മിഥുന്‍

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ അഞ്ചാം സീസണിലെ വൈറലായ മറ്റൊരു കഥ ശ്രദ്ധേയമാവുകയാണ്. ആ സീസണില്‍ മത്സരിച്ച വുഷു താരം അനിയന്‍ മിഥുന്റെ പുതിയൊരു അഭിമുഖം ശ്രദ്ധേയമാവുകയാണ്. ബിഗ് ബോസില്‍ വച്ച് തന്റെ പ്രണയിനിയായ പട്ടാളക്കാരി യുദ്ധത്തില്‍ മരിച്ചതിനെ പറ്റിയൊക്കെ താരം പറഞ്ഞിരുന്നു.

ആ കഥ കള്ളത്തരമാണെന്ന തരത്തില്‍ മോഹന്‍ലാലും മേജര്‍ രവിയുമടക്കമുള്ള താരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ അനിയന്റെ കഥ വലിയ വിവാദമായി. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഇതിലൊരു വിശദീകരണം കൊടുക്കാന്‍ അനിയന്‍ തയ്യാറായിട്ടുമില്ല. ഒടുവില്‍ സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലൂടെ ആ കഥയുടെ പിന്നാമ്പുറം എന്തായിരുന്നുവെന്ന് താരം വ്യക്തമാക്കുകയാണ്.

aniyan-midhun

ബിഗ് ബോസില്‍ താന്‍ പറഞ്ഞ പ്രണയകഥ പുറത്ത് നിന്നും പ്ലാന്‍ ചെയ്തിട്ട് പോയി പറഞ്ഞതാണെന്നാണ് അനിയന്‍ പറയുന്നത്. 'സനയുടെ കാര്യം പറഞ്ഞത് പ്ലാന്‍ ചെയ്തിട്ടാണ്. ബിഗ് ബോസില്‍ പോകുമ്പോള്‍ എല്ലാവരും ഇതുപോലെ തയ്യാറായിരിക്കും. ഞാന്‍ ഡാന്‍സറോ അഭിനേതാവോ ഒന്നുമല്ല. എനിക്കാകെ അറിയുന്നത് ഫൈറ്റാണ്. അതുകൊണ്ട് അവിടെ ഒരു കാര്യവുമില്ല. പിന്നെ എനിക്കവിടെ പിടിച്ച് നില്‍ക്കാന്‍ എന്തെങ്കിലും ഒരു കാര്യം വേണം.

ഓഡിഷന്‍ സമയത്തൊന്നും ഇത് പറഞ്ഞിട്ടില്ല. എന്റെ ലൈഫ് സ്റ്റോറി പറയുന്ന നേരത്ത് ഒരു ലവ് സ്റ്റോറിയായി ഇത് പറയാമെന്ന് കരുതി എന്റെ മനസില്‍ ഇങ്ങനൊന്ന് പഠിച്ച് വെച്ചിരുന്നു. എനിക്ക് ആര്‍മ്മിയും കാര്യങ്ങളും ഇഷ്ടമുള്ളത് കൊണ്ട് അതുവെച്ച് തന്നെ പറഞ്ഞു. കമാന്‍ഡോ തന്നെ നായികയായി വെച്ചു. അതിനെ പറ്റി എനിക്കും വലിയ ധാരണ ഇല്ലായിരുന്നു.

നല്ലൊരു കഥ പ്ലാന്‍ ചെയ്ത് സെറ്റാക്കി. ബിഗ് ബോസ് തുടങ്ങിയതിന് ശേഷം മൂന്നോ നാലോ തവണ ഞാനീ കഥ പറഞ്ഞു. ഈ കഥ വര്‍ക്കൗട്ടാവുമോ എന്നറിയാന്‍ ഞാനാദ്യം ഷിജു ചേട്ടനോടാണ് ഈ കഥ പറഞ്ഞത്. അദ്ദേഹത്തിന്റെ കണ്ണ് വരെ നനഞ്ഞു. ഇതോടെ വര്‍ക്കൗട്ടായെന്ന് മനസിലായി. അതിന് ശേഷം അഖിലിനോട് പറഞ്ഞു.

aniyan-midhun

ഈ കഥ എനിക്ക് തരുമോ, ഞാനിത് സിനിമയാക്കിക്കൊള്ളാമെന്ന് അഖിലേട്ടന്‍ എന്നോട് പറഞ്ഞു. കഥ തരികയാണെങ്കില്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങി പോകാമെന്ന് വരെ പുള്ളി എന്നോട് പറഞ്ഞു. അത്രയും എന്റെ കഥ വര്‍ക്കായി. പിന്നീട് റിനോഷിനോടും പറഞ്ഞു. അവനത് കേട്ട് കരഞ്ഞ് കരഞ്ഞ് മൂക്കൊലിപ്പ് വരെ വന്നു. ഇതോടെ ഞാനും അവനെ കെട്ടിപ്പിടിച്ചു.

സത്യത്തില്‍ ആ കഥ എന്റെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായിരുന്നു. ഇത് മാത്രമാണ് എനിക്ക് തുറുപ്പ് ചീട്ടായിട്ട് എന്റെ കൈയ്യിലുണ്ടായിരുന്നുള്ളു. ആ സമയത്ത് ഇതെന്റെ ഗെയിമാണെന്ന് ആരോടും പറയാന്‍ പറ്റില്ല. സ്വകാര്യമായി പറഞ്ഞാല്‍ പോലും അത് എയറില്‍ പോകും. ഫിനാലെ ദിവസം എല്ലാവരെയും പറ്റിച്ചെന്ന് പറയാമെന്ന് കരുതി രഹസ്യമാക്കി വെച്ചു.

ലാലേട്ടന്‍ ചോദിച്ചപ്പോഴും പറയാതിരുന്നതിനും കാരണമുണ്ട്. ഇതിത്രത്തോളം വൈറലായി പോകുമെന്ന് ഞാനും കരുതിയില്ല. വെറുമൊരു കഥയാണിത്. അതില്‍ കാര്യം തീര്‍ന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X