നീ ഇവിടെ പഠിക്കണ്ടെന്ന് പറഞ്ഞ് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി- റിനോഷ് ജോർജ്

നടന്‍, പാട്ടുകാരന്‍ എന്നതിലുപരി ബിഗ് ബോസ് താരമാണ് റിനോഷ് ജോര്‍ജിപ്പോള്‍. നിരവധി ഹിറ്റ് ആല്‍ബങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ താരം ഇടയ്ക്ക് സിനിമയിലും നായകനായി അഭിനയിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ പങ്കെടുത്തതിന് ശേഷം റിനോഷിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഏറ്റവും പുതിയതായി ബെക്കാഡി എന്ന പേരിലൊരു ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് താരം. ബിഗ് ബോസില്‍ സഹതാരമായി ഉണ്ടായിരുന്ന മോഡലും നടിയുമായ ലച്ചുവിനെ വെച്ചാണ് റിനോഷിന്റെ ആല്‍ബം എത്തിയിരിക്കുന്നത്. അതേ സമയം ഇതിനെ പറ്റിയും തന്റെ ബിഗ് ബോസ് അനുഭവങ്ങളും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍.

 rinosh

ബിഗ് ബോസില്‍ പോയിട്ട് ആളുകള്‍ വെറുതേ അടിയുണ്ടാക്കുന്നതൊക്കെ കണ്ടപ്പോള്‍ അതൊക്കെ നാടകമായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ ടിവിയുടെ മുന്നില്‍ വന്ന് ആളുകള്‍ കരയുന്നതൊക്കെ കണ്ടപ്പോള്‍ അതെനിക്ക് റിലേറ്റ് ചെയ്യാനും പറ്റിയില്ല. കോമഡിയായിട്ടാണ് കരുതിയത്. ആ പ്ലാറ്റ്‌ഫോമിലേക്ക് പോയപ്പോള്‍ ഞാന്‍ കരയുന്നതും ആരും കാണണമെന്ന് ആഗ്രഹിച്ചില്ല.

പക്ഷേ അവിടെ ചെന്നതിന് ശേഷം ഞാനും അങ്ങനെയായി. ഒരു സ്ഥലത്ത് പോയിരുന്ന് കരഞ്ഞിരുന്നു. അങ്ങനത്തെ എന്തേലും വീഡിയോ കണ്ടാല്‍ ഇപ്പോള്‍ താനത് നോക്കാറ് പോലുമില്ല. കാരണം അതൊരു മോശമാണെന്നാണ് കരുതിയിരുന്നത്. പക്ഷേ ആ ഷോ അതെല്ലാം പുറത്ത് കൊണ്ട് വന്നു. പിന്നെ മറ്റൊരാള്‍ കരയുന്നതിന്റെ വീഡിയോ കണ്ടിട്ട് ഞാനത് ജഡ്ജ് ചെയ്താല്‍ അയാളുടെ വികാരമെന്താണെന്ന് എനിക്ക് മനസിലാകാത്തത് കൊണ്ടാണെന്ന് പറയാം.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നീയിവിടെ പഠിക്കണ്ടെന്ന് പറഞ്ഞ് എന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. അതെനിക്ക് വലിയ വിഷമം തന്ന കാര്യമാണ്. എന്റെ വീടിന്റെ അടുത്തുള്ളവരൊക്കെ ആ സ്‌കൂളിലാണ്. അതോണ്ട് എന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത് ആരും അറിയാതെ ഇരിക്കാന്‍ വേറെ യൂണിഫോം ഇട്ടിട്ട് ഞാന്‍ വേറെ വഴിയിലൂടെ പോവുകയാണ് ചെയ്തിരുന്നത്.

 rinosh

പക്ഷേ ആ സ്‌കൂളില്‍ ചെന്നതിന് ശേഷമാണ് എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുന്നത്. വളരെ കോണ്‍ഫിഡന്‍സ് ഉണ്ടാവുകയൊക്കെ ചെയ്തു. അതുപോലെയാണ് ബിഗ് ബോസിനെയും ഒരു ടേണിങ് പോയിന്റായിട്ടാണ് ഞാന്‍ കാണുന്നതെന്ന് റിനോഷ് പറയുന്നു.

അതേ സമയം ബിഗ് ബോസില്‍ നിന്നും വന്നതിന് ശേഷം കുറേ പ്ലാനിങ്ങുകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ചെയ്യാതെ വെറുതേയിരിക്കുകയാണ് ചെയ്തത്. പിന്നീടാണ് ഇപ്പോള്‍ ബെക്കാഡി എന്ന ആല്‍ബം എടുക്കുന്നത്. ബിഗ് ബോസില്‍ നിന്നും ലച്ചുവിനെ വെച്ച് ആല്‍ബം എടുക്കാമെന്ന് പറഞ്ഞിരുന്നു. അത് പുറത്ത് വന്നതിന് ശേഷമാണ് ഓര്‍മ്മിച്ചത്.

എന്നാല്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ലച്ചുവുമായി ആല്‍ബം ചെയ്യാന്‍ തീരുമാനിച്ചതാണ്. അന്ന് പേഴ്‌സണലായിട്ട് അവരെ അറിയില്ലായിരുന്നു. സുഹൃത്ത് വഴി അങ്ങനൊരു ആല്‍ബം ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് റിനോഷ പറയുന്നത്.

More from Filmibeat

Read more about: rinosh george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X