ഒരുത്തനെ ഇടിക്കണമെങ്കിൽ ഇടിക്കണം! മോഹന്‍ലാലിന്റെ വാക്ക് അനുസരിച്ച് റോക്കി, അടി കിട്ടിയവനും തെറ്റുകാരൻ-കുറിപ്പ്

ഒന്നു മാറ്റി പിടിച്ചാലോ എന്ന് ടൈറ്റില്‍ ആണ് ഇത്തവണ ബിഗ് ബോസ് വന്നിരിക്കുന്നത്. പേര് അന്വര്‍ത്തമാക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് രണ്ടാഴ്ച കൊണ്ട് ബിഗ് ബോസ് വീടിനകത്തു നടന്നിരിക്കുന്നത്. ആദ്യാ ആഴ്ചയിലെ എലിമിനേഷനില്‍ അതുവരെ കണ്ടന്റ് കൊടുത്തിരുന്ന രതീഷ് കുമാറിനെയാണ് പുറത്താക്കിയത്. മൂന്നാം ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ ശക്തനായ മത്സരാര്‍ത്ഥി കുടിയായ റോക്കിയെ പുറത്താക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്.

സിജോയെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ റോക്കിയെ പുറത്താക്കി എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതില്‍ എത്രത്തോളം വ്യക്തത ഉണ്ട് എന്ന് എപ്പിസോഡ് വന്നാലേ പറയാന്‍ പറ്റു.. എന്നിരുന്നാലും ഈ വഴക്കില്‍ രണ്ടുപേരും തുല്യരാണെന്ന് പറയുകയാണ് ആരാധകര്‍. ബിഗ് ബോസ് നിരീക്ഷകരുടെ ഗ്രൂപ്പിലൂടെ ഈ വിഷയത്തെ സംബന്ധിച്ച് നിരവധി എഴുത്തുകളാണ് വരുന്നത്. അതില്‍ ശ്രദ്ധേയമായ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

rocky

'റോക്കി പുറത്തായോ? ഇന്നലത്തെ സംഭവം റോക്കിയെ ആര്‍ക്കു വേണമെങ്കിലും പ്രൊവോക്ക് ആക്കാമെന്ന് മനസ്സിലാക്കിയ സിജോയുടെ ഗെയിം തന്നെ എന്ന് പറയാം. പക്ഷേ അതൊരു നാറിയ ഗെയിം ആയി പോയി തനിക്ക് നല്ലൊരു എതിരാളിയാണ് റോക്കി എന്ന് മനസിലാക്കിയ സിജോ അങ്ങോട്ട് കേറി ചൊറിഞ്ഞ് ഇരന്നു മേടിച്ച അടി. ശരിക്കും ഇതല്ല ഗെയിം. ഒപ്പം നിന്നു പൊരുതി ജയിക്കണമായിരുന്നു.

വന്ന നാള്‍ മുതല്‍ കാണാതെ പഠിച്ചു വന്ന ചില ഡയലോഗ് ഛര്‍ദ്ധിച്ച് ഞാനാണ് ബിഗ് ബോസ് എനിക്കേ എല്ലാം അറിയൂ ഇതിനകത്തും ഞാന്‍ എനിക്കറിയാവുന്ന പണിയായ എക്‌സ്‌പ്ലെയിന്‍ ചെയ്യല്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ഞാന്‍ പറയുന്നത് നിങ്ങള്‍ എല്ലാവരും കേള്‍ക്കണം. പ്രേക്ഷകര്‍ എല്ലാം എന്റെ കൂടെയാണ്. എന്നൊക്കെയുള്ള സ്വയം പൊങ്ങി സംസാരങ്ങള്‍ പിആര്‍ ബലത്തില്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

ഇവന് ഗെയിം വായിക്കാനുള്ള സ്‌കില്‍ ഉണ്ടെന്നല്ലാതെ ഒരു എന്റര്‍ടെയിനര്‍ അല്ല. അതു സിജോയുടെ വീക്ക്‌നെസാണ്. അതുപോലെ അവന്‍ ടീം ആക്കാന്‍ നിര്‍ത്തിയിരിക്കുന്നവരെ തന്നെ അവനു നേരെ തിരിച്ചാല്‍ അവന്‍ തന്നെ അവന്‍ എക്‌സ്‌പോസ്ഡ് ആക്കും.

വീക്കെന്‍ഡില്‍ ലാലേട്ടന്‍ തന്നെ പറയുന്നുണ്ട്, ഒരു ആക്ട് ഏറ്റെടുത്താല്‍ അതു പൂര്‍ത്തിയാക്കണം. ഞാനാണെങ്കില്‍ അതു ചെയ്യും എന്ന്. അതെ റോക്കിയും ചെയ്തുള്ളൂ. ലാലേട്ടന്‍ ഒരു പഞ്ചിന് പറഞ്ഞതാണേലും റോക്കി അതു അക്ഷരംപ്രതി അനുസരിച്ചു. അടി കിട്ടിയപ്പോള്‍ ചെറുക്കന്റെ കിളി പോയി. താടിയില്‍ തൊട്ടതു മാത്രേ അവനു ഓര്‍മയുള്ളൂ. ദേഹത്തു തൊടരുത് എന്ന് പറഞ്ഞാല്‍ തൊടരുത്. സിജോക്ക് അതു കിട്ടേണ്ടത് ആവശ്യം ആയിരുന്നു.

rocky

റോക്കി ലാലേട്ടന്റെടുത്തു പറഞ്ഞതുമാണ്, ഞാന്‍ വീടിന്റെ ആധാരമേ പണയം വെച്ചിട്ടുള്ളൂ അഭിമാനം പണയം വെച്ചിട്ടില്ലെന്നു. എല്ലാത്തിനേക്കാളും എല്ലാവര്‍ക്കും അഭിമാനം തന്നെയാണ് വലുത്. റോക്കി തെറ്റ് ചെയ്തു. അതെ തെറ്റ് തന്നെയാണ് സിജോയും ചെയ്തത്. അവന്‍ റോക്കിയുടെ ദേഹത്തു കൈവെച്ചു പ്രൊവോക് ചെയ്തത് കൊണ്ടാണ് റോക്കി അവനെ തല്ലിയത്.

ഒരു ക്യാപ്റ്റന്‍ എന്നാ നിലക്ക് സിജോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നോക്കണമായിരുന്നു. അതാണല്ലോ ക്യാപ്റ്റന്റെ ഡ്യൂട്ടിയും. ഇവിടെ സിജോ ട്രിഗര്‍ ചെയ്ത് എന്നെ ഒന്ന് അടിക്ക് അടിക്ക് എന്നും ചോദിച്ചു ചെന്ന് മേടിച്ചു കൂട്ടിയതാണ്. അതുകൊണ്ട് തന്നെ രണ്ടുപേരും തെറ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും റോക്കി കുറച്ചു ക്ഷമയോടെ നിന്നിരുന്നെങ്കില്‍ ടോപ് ഫൈവില്‍ വരേണ്ടവനായിരുന്നു. എന്തായാലും ഇനിയുള്ള വരും ദിവസങ്ങളില്‍ എന്താകുമെന്ന് നമുക്ക് കണ്ടറിയാം...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X