അന്‍സിബ, യമുന, മുടിയന്‍- ബിഗ് ബോസിലെ 19 മത്സരാര്‍ഥികള്‍ ഇവരാണ്! യുവാക്കളുമായി ഇത്തവണ ബിഗ് ബോസ്
വീണ്ടും മലയാളത്തില്‍ ബിഗ് ബോസ് തരംഗം തുടങ്ങിയിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ കാലമായി കാത്തിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണാണ് ഇന്ന് മുതല്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇത്തവണയും നടന്‍ മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന പരിപാടിയിലെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ഏവരും.
ഒടുവില്‍ ഷോ തുടങ്ങിയതിനൊപ്പം തന്നെ മത്സരാര്‍ഥികളുടെ ലിസ്റ്റ് എത്തിയിരിക്കുകയാണ്.ബിഗ് ബോസ് വരുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഷോ യിലുണ്ട്. ഇവര്‍ക്ക് പുറമേ കോമണേഴ്‌സ് അടക്കം പത്തൊൻപത് മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസ് ഷോ യിലേക്ക് വന്നിരിക്കുന്നത്.

നാല് കിടപ്പുമുറികളടക്കം ഫോര്‍മാറ്റില്‍ തന്നെ വലിയ മാറ്റങ്ങളുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. മാത്രമല്ല മത്സരാര്‍ഥികളെല്ലാവരും യുവാക്കളാണെന്നുള്ള പ്രത്യേകതയും ഈ സീസണിനുണ്ട്. താരങ്ങളുടെ മുഴുവന്‍ ലിസ്റ്റ് ഇതാണ്...
ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിന്‍ ഭായി, ട്രാവല്‍ ഫ്രീക്കായ നിഷാന എന്നിവരാണ് ഈ സീസണിലെ കോമണര്‍ മത്സരാര്‍ത്ഥികള്‍.
നടി അന്‍സിബ ഹസന്‍- ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയവരില്‍ ശ്രദ്ധേയായവരില്‍ ഒരാള്‍ അന്‍സിബയാണ്. ആദ്യ മത്സരാർഥിയായിട്ടാണ് അൻസിബ എത്തിയത്. മുന്‍ സീസണുകളിലും അന്‍സിബയുടെ പേര് പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ടായിരുന്നു. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലെത്തി ശ്രദ്ധേയായ നടിയാണ് അന്‍സിബ.
ജിൻ്റോ- എറണാകുളം കാലടി സ്വദേശിയായ ജിൻ്റോയാണ് ബിഗ് ബോസിലെ രണ്ടാമത്തെ മത്സരാർഥി. ഈ സീസണിലെ സെലിബ്രിറ്റി ഫിറ്റ്നെസ് ഗുരുവാണ് ജിൻ്റോ.
യമുന റാണി- സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നിന്നിട്ടുള്ള നടി യമുന റാണിയും ഇത്തവണ ബിഗ് ബോസില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടി രണ്ടാമതും വിവാഹിതയായതിന് പിന്നാലെയാണ് യമുനയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചയായത്.
ഋഷി എസ് കുമാര്‍- ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് ഋഷി എസ് കുമാര്‍. മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഋഷിയുടെ പേര് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു.
ജാസ്മിന്‍ ജാഫര്‍- സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതയായ താരമാണ് ജാസ്മിന്‍ ജാഫര്‍. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വ്ളോഗുകളിലൂടെയാണ് ജാസ്മിന്‍ ശ്രദ്ധ നേടുന്നത്. പിന്നാലെ കുക്ക് വിത്ത് കോമഡി എന്ന ടെലിവിഷന്‍ പരിപാടിയിലും ജാസ്മിന്‍ സാന്നിധ്യം അറിയിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്ലോഗറായ സിജോ ജോണും ബിഗ് ബോസിൽ എത്തിയിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയാണ് സിജോ.
ശ്രീതു കൃഷ്ണ- അമ്മയറിയാതെ സീരിയലിലെ അലീന പീറ്റർ എന്ന നായിക വേഷം അവതരിപ്പിച്ച് ശ്രദ്ധേയായ നടിയാണ് ശ്രീതു.
ജാന്‍ മണി- ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും ഇത്തവണ ജാന്‍ മണിയാണ് വന്നിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ശ്രദ്ധിക്കപ്പെട്ട താരമാണ് ജാന്‍ മണി.
രതീഷ് കുമാര്‍- പാട്ട് പാടുകയും ഡാൻസ് കളിക്കുകയുമൊക്കെ ചെയ്ത് ബിഗ് ബോസിൽ കളം പിടിക്കാൻ എത്തിയിരിക്കുകയാണ് രതീഷ് കുമാര്‍.
ശ്രീരേഖ- മിന്നുകെട്ട് സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് ശ്രീരേഖ. വെയില്‍ എന്ന സിനിമയില്‍ ഷെയിന്‍ നിഗത്തിന്റെ അമ്മയായി അഭിനയിച്ചും ശ്രീരേഖ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അസി റോക്കി- രണ്ട് കഥാപാത്രം തനിക്കുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അസി റോക്കി. ബിസിനസുകാരൻ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടർ ആണ്. കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി വാർത്തകളിൽ ഇടംനേടിയത് മുൻ ബിഗ് ബോസ് താരവും നടിയുമായി അനു ജോസഫിമായിട്ടുള്ള സൌഹൃദത്തിലൂടെയാണ്.
അപ്‌സര രത്‌നാകരന്‍- സാന്ത്വനം സീരിയലിലെ ജയന്തി എന്ന വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയായ നടിയാണ് അപ്സര ആല്‍ബി. സീരിയലില്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് അപ്‌സരയുടെയും രണ്ടാം വിവാഹം. ഈ വിശേഷങ്ങളാണ് നടിയെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്.

ഗബ്രി ജോസ്- കമലിന്റെ സംവിധാനത്തിലെത്തിയ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് ഗബ്രി ജോസ്.
നോറ മുസ്‌കാന്‍- കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാന്‍ ഡിജിറ്റര്‍ ക്രിയേറ്റര്‍ ആണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍, ട്രാവലര്‍, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ആളാണ് നോറ.
മോഡലിംഗ്, ബോഡി ബില്‍ഡിംഗ് രംഗത്തു നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അര്‍ജുന്‍ ശ്യാം ഗോപന്‍.
സുരേഷ് മേനോന്‍- സിനിമാ മേഖലയില്‍ നിന്നും ഇത്തവണ എത്തിയ താരമാണ് സുരേഷ് മേനോന്‍. മോഹന്‍ലാലിനൊപ്പം ഭ്രമരം എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സുരേഷ് മലയാളികളുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ൂടെയാണ്
ശരണ്യ ആനന്ദ്- വീണ്ടും സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ശരണ്യ ആനന്ദും ബിഗ് ബോസിലേക്ക് വന്നിരിക്കുകയാണ്. കുടുംബവിളക്ക് സീരിയലിലെ വില്ലത്തി വേഷം അവതരിപ്പിച്ച് ശ്രദ്ധേയായ നടിയാണ് ശരണ്യ.
സിനിമ, സീരിയൽ, മോഡലിങ് തുടങ്ങി പല മേഖലകളില്‍ നിന്നായി പതിനെട്ടോളം മത്സരാര്‍ഥികളാണ് ഇത്തവണ ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയത്.
സോഷ്യല്‍ മീഡിയ അടക്കം മറ്റ് മേഖലകളില്‍ നിന്നായി എന്നിങ്ങനെ പത്തൊൻപത് മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.


Click it and Unblock the Notifications