ജാസ്മിനുമായി ശരിക്കും പ്രണയമുണ്ടോ? ഞങ്ങള്‍ ഒത്തുക്കളിച്ചതുമല്ല, പിന്നെയോ? ഗബ്രിയുടെ ആദ്യ പ്രതികരണം
മലയാളത്തില്‍ നായകനായി അഭിനയിച്ച് ശ്രദ്ധേയനായ താരമാണ് ഗബ്രി. കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ച താരം ഇപ്പോള്‍ ബിഗ് ബോസിലൂടെ പ്രശസ്തിയിലേക്ക് എത്തിയിരിക്കുകയാണ്. ശക്തനായ മത്സരാര്‍ഥി എന്ന് തുടക്കത്തിലെ പേര് നേടിയ ഗബ്രി പകുതി ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഷോ യില്‍ നിന്നും പുറത്തായിരിക്കുകയാണ്.
ജാസ്മിനുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലാണ് ഗബ്രിയുടെ പേര് പുറത്ത് ചര്‍ച്ചയായത്. എല്ലാവരും അറിയാന്‍ കാത്തിരിക്കുന്നതും ബിഗ് ബോസിനകത്തെ ഇവരുടെ ബന്ധം എന്തായിരുന്നു എന്നതിനെ പറ്റിയാണ്. മത്സരത്തില്‍ നിന്നും തിരികെ വന്നതിന് ശേഷമുള്ള ഗബ്രിയുടെ ആദ്യ പ്രതികരണം ശ്രദ്ധേയമാവുകയാണ്.

ആരാധകരും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി ആളുകളാണ് ഗബ്രിയെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് താരം മറുപടി പറയുകയും ചെയ്തിരുന്നു. അത്തരത്തില്‍ ജാസ്മിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഗബ്രി പറഞ്ഞതിങ്ങനെയാണ്.
'എവിക്ട് ആയതില്‍ വിഷമം തോന്നുന്നുണ്ട്. നൂറ് ദിവസം നിന്നിട്ട് അവിടെ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് വിഷമമുണ്ട്. പക്ഷേ പ്രേക്ഷകരുടെ വിധിപ്രകാരമായത് കൊണ്ട് നമുക്കൊന്നും പറയാന്‍ പറ്റില്ലല്ലോ. എന്നിരുന്നാലും എവിക്ഷന്‍ ശരിയാണെന്ന് തോന്നുന്നില്ല.
പവര്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയതില്‍ കുറ്റബോധം ഒന്നുമില്ല. അതെന്റെ കോണ്‍ഫിഡന്‍സിന്റെ ഭാഗമായിട്ടാണ്. അടുത്തൊന്നും ഞാന്‍ പോവില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ അതിങ്ങനെ വരുമെന്ന് എനിക്കറിയില്ലായിരുന്നു. ബാക്കിയൊക്കെ പിന്നെ സംസാരിക്കാം. ഇനി ബിഗ് ബോസിലേക്ക് ഒരു റീഎന്‍ട്രി ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഇത്രയും നാള്‍ സപ്പോര്‍ട്ട് ചെയ്തതിന് പ്രേക്ഷകരോട് നന്ദിയുണ്ട്. കൂടെ നിന്നതിനും ശാസിച്ചതിനും എല്ലാവരോടും നന്ദിയുണ്ട്. ഇനിയും ഇതുപോലെ മുന്നോട്ടും കൂടെ ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. ജനപിന്തുണയും എല്ലാവരുടെയും സ്‌നേഹവും പ്രതീക്ഷിച്ചിട്ടാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. മാധ്യമപ്രവര്‍ത്തകരായ നിങ്ങള്‍ എന്നെ കാണാന്‍ വന്നതിലും ഇതൊക്കെ എടുക്കുന്നതിലും സന്തോഷമുണ്ട്. ഞാന്‍ സ്വപ്‌നം കണ്ടത് തന്നെയാണ് നടക്കുന്നത്.
ജാസ്മിനുമായി ഉണ്ടായിരുന്നത് പ്രണയമായിരുന്നോ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാറായിട്ടില്ലെന്നാണ് ഗബ്രിയുടെ മറുപടി. ലവ് ട്രാക്കൊന്നും ആയിരുന്നില്ല. ഞങ്ങള്‍ ഒത്തുകളിച്ചതുമല്ല. അതിനെ കുറിച്ച് എനിക്കൊന്നും പറയാന്‍ പറ്റില്ലെന്നും നമുക്ക് ഇരുന്ന് വിശദമായി പിന്നീട് സംസാരിക്കാമെന്നും പറഞ്ഞിട്ടാണ്' താരം പോവുന്നത്.


Click it and Unblock the Notifications