അപ്പോള്‍ എങ്ങനെയാ അടുത്തത് പിടിച്ചാലോന്ന് ഗബ്രി! ഞാന്‍ റെഡിയാണെന്ന് ജാസ്മിനും; സന്തോഷം പറഞ്ഞ് താരങ്ങള്‍

ബിഗ് ബോസിലൂടെ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടന്‍ ഗബ്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ജാസ്മിന്‍ ജാഫറും. ഷോയിലേക്ക് പ്രവേശിച്ച ആദ്യ ദിവസങ്ങളില്‍ ഇരുവരും സൗഹൃദത്തിലായത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. പുറത്ത് നിന്ന് കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ച് വന്നവരാണെന്നും ആരോപണം ഉണ്ടായി.

ഇതിനിടയില്‍ താരങ്ങള്‍ പ്രണയത്തിലായി എന്നാണ് പരക്കെയുള്ള ആക്ഷേപം. പരസ്പരം ഇഷ്ടമാണെന്നും എന്നാല്‍ അത് എന്ത് തരം റിലേഷന്‍ഷിപ്പ് ആണെന്ന് പറയാന്‍ സാധിക്കില്ലെന്നും ബിഗ് ബോസിനകത്ത് വച്ച് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. എന്നിട്ടും മത്സരത്തിനു ശേഷവും ഗബ്രിക്കും ജാസ്മിനും വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരുന്നത്.

gabri-jasmine

എന്നാലിപ്പോള്‍ ഇരുവരെയും കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം താരങ്ങള്‍ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസിന് ശേഷം രണ്ടാളും ഒരുമിച്ച് പാലക്കാട് നടന്ന ഒരു ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.

ഉദ്ഘാടനത്തിന്റെ വീഡിയോയും മറ്റ് വിശേഷങ്ങളുമെല്ലാം ചേര്‍ത്ത് യൂട്യൂബ് ചാനലിലൂടെ ഗബ്രി പങ്കുവെച്ചിരുന്നു. ഇവിടെ തുടങ്ങുന്നു എന്ന ക്യാപ്ഷനിലാണ് പുതിയ വ്‌ളോഗുമായി ഗബ്രി എത്തിയത്. വളരെ പെട്ടെന്ന് ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ ദിവസങ്ങള്‍ കൊണ്ട് പത്തുലക്ഷം പേരാണ് ഇത് കണ്ടിരിക്കുന്നത്. മാത്രമല്ല വീഡിയോ കണ്ടവര്‍ വണ്‍ മില്യണില്‍ എത്തിയെന്ന സന്തോഷം പങ്കുവെച്ചാണ് നടന്‍ ഇപ്പോള്‍ വന്നത്.

തങ്ങള്‍ ഒരുമിച്ചുള്ള യാത്രയെ കുറിച്ചും ഇനിയങ്ങോട്ടുള്ള പദ്ധതികളെ പറ്റിയും പറഞ്ഞുകൊണ്ടാണ് തന്റെ സന്തോഷം ഗബ്രി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ പോസ്റ്റില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ജാസ്മിനും ഷെയര്‍ ചെയ്തിരിക്കുകയാണ്.

ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ നന്ദിയും കൃതഞ്ജതയുമുണ്ട്. അതുപോലെ ഇതെനിക്ക് സ്വപനം നേടിയെടുത്തതിന് തുല്യമാണ്. ഞാനതില്‍ വളരെ സന്തോഷവാനുമാണ്. നിങ്ങളെല്ലാവരുടെയും സ്‌നേഹത്തിനും പോസിറ്റിവിറ്റിയ്ക്കും ഒത്തിരി നന്ദിയുണ്ട്. കാറ്റ് എല്ലായിപ്പോഴും ഒരു വശത്തേക്ക് ആയിരിക്കില്ല എന്നുള്ളതിന്റെ തെളിവ് ഇതാണ്.

gabri-jasmine

ഒത്തിരി സ്‌നേഹം. പിന്നെ എനിക്കേറ്റവും പ്രിയപ്പെട്ട ജാസ്മിന് സ്‌പെഷ്യല്‍ ആശംസകള്‍. അപ്പോള്‍ എങ്ങനെയാ അടുത്തത് പിടിച്ചാലോ? എന്നുമാണ് ഗബ്രിയുടെ പോസ്റ്റിലൂടെ പറയുന്നത്. പിന്നല്ല, ഞാന്‍ റെഡിയാണെന്ന് ജാസ്മിനും മറുപടിയുമായി എത്തി.

അതേ സമയം ജാസ്മിനും ഗബ്രിയ്ക്കും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. ഇതുവരെ നടന്ന ബിഗ് ബോസ് സീസണുകളില്‍ വെച്ച് ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് ഇരുവര്‍ക്കുമായിരുന്നു. ജാസ്മിന് ഏറ്റവും പ്രിയപ്പെട്ടവരായി കൂടെ ഉണ്ടായിരുന്നവര്‍ പോലും ചതിച്ചിട്ട് പോവുകയായിരുന്നു. മാത്രമല്ല ഗബ്രിയുമായിട്ടുള്ള സൗഹൃദത്തിന്റെ പേരില്‍ വിവാഹമുറപ്പിച്ചിരുന്ന വ്യക്തിയും ബന്ധം അവസാനിപ്പിച്ചു.

എന്നാലും ഗബ്രിയും ജാസ്മിനും പൊളിയാണെന്ന് പറയുകയാണ് ആരാധകര്‍. ഇരുവരും ഒന്നിക്കണമെന്നാണ് ആഗ്രഹമെന്നും ചിലര്‍ പറഞ്ഞെങ്കിലും അങ്ങനൊരു തീരുമാനം ഇരുവര്‍ക്കുമില്ലെന്നാണ് സൂചന.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X