അശ്ലീല ചിത്രത്തില്‍ അഭിനയിച്ചെന്ന ആരോപണം; തെളിവുണ്ടോന്ന് നോറ! മുന്‍ഭര്‍ത്താവിന് മറുപടിയുമായി താരം
ബിഗ് ബോസിലെ മോണ്‍സ്റ്റര്‍ എന്ന വിശേഷണം നേടിയെടുത്ത മത്സരാര്‍ഥിയാണ് നോറ. ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് ഗെയിം കളിച്ചിട്ടാണ് താരം മത്സരത്തില്‍ നിന്നും പുറത്താകുന്നത്. ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് നോറ പ്രശസ്തിയിലേക്ക് എത്തുന്നതെങ്കിലും നവമാധ്യമങ്ങളിലൂടെ താരം നേരത്തെ ശ്രദ്ധേയായിരുന്നു.
ബിഗ് ബോസില്‍ വന്നതിന് ശേഷം നോറയുടെ പേരില്‍ ചില വിവാദങ്ങളില്‍ ഉയര്‍ന്ന് വന്നിരുന്നു. അതില്‍ പ്രധാനം ആദ്യഭര്‍ത്താവ് ഉന്നയിച്ച ആരോപണങ്ങളായിരുന്നു. നോറ മോശമായി നടക്കുന്ന ആളാണെന്നും അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് വരെ അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനൊക്കെയുള്ള മറുപടി താന്‍ നിയമപരമായി നല്‍കാന്‍ പോവുകയാണെന്നാണ് താരമിപ്പോള്‍ പറയുന്നത്. ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നോറ.

'എന്റെ മുന്‍ഭര്‍ത്താവ് എന്നെ പറ്റി പറഞ്ഞത് ഞാന്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ വോയിസ് കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് എന്താണ് അദ്ദേഹം സംസാരിച്ചതെന്ന് ചോദിച്ച് അറിഞ്ഞു. ഇനി ഞാനത് നിയമപരമായി നേരിടാനാണ് ആഗ്രഹിക്കുന്നത്. അല്ലാതെ സോഷ്യല്‍ മീഡിയയിലെ കളികള്‍ക്കൊന്നും നില്‍ക്കില്ലെന്നാണ് നോറ പറയുന്നത്.
ടാങ്കോ ആപ്പിലെ പൈസ കൊണ്ടല്ല ഞാന്‍ വീട് വെച്ചത്. ടാങ്കോ ആപ്പിലൂടെ എനിക്കൊരുപാട് പൈസ കിട്ടിയിട്ടുണ്ട്. അതില്ലെന്ന് ഞാന്‍ പറയുന്നില്ല. ആ കിട്ടിയതൊക്കെ എന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. അയാളതും എടുത്ത് പോയി. പിന്നെ എന്റെ ഉമ്മയുടെ സഹോദരിമാരൊക്കെ സ്വര്‍ണം തന്നും കെഎസ്എഫ്ഇ യിലൂടെ വായ്പ എടുത്തിട്ടുമൊക്കെയാണ് ഞാന്‍ സ്വന്തമായി വീടുണ്ടാക്കിയത്.
ഓരോ മാസവും അതിന് തവണകള്‍ അടച്ചാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. യൂട്യൂബില്‍ പോലും മോശമായൊരു കാര്യം പ്രത്യേകിച്ച് സെക്‌സ് എന്ന് അടിച്ച് കൊടുത്താല്‍ പോലും വരും. പക്ഷേ യൂട്യൂബില്‍ കയറുന്ന എല്ലാവരും അതാണോ കാണുന്നത്.

ബ്ലൂ ഫിലിം ഉണ്ട്. എല്ലാവരും അത് മാത്രമാണോ കാണുന്നത്. പ്ലാറ്റഫോം ഏതാണെങ്കിലും ഓരോ വ്യക്തികളുടെ സ്വഭാവമെന്താണോ അതാണ് അവര്‍ കാണിക്കുക. ഇനി ഞാനങ്ങനെ മോശമായി ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ഫോട്ടോസും വീഡിയോസും എവിടെ? അതാദ്യം കാണിക്കൂ എന്നാണ് നോറ പറയുന്നത്.
ഒരു ആണ്‍ പെണ്ണിനെ പീഡിപ്പിച്ചാല്‍ എല്ലാ ആണുങ്ങളും പീഡിപ്പിക്കുന്നവരാണോ? ഒരു പെണ്ണ് വേശ്യയാണെങ്കില്‍ എല്ലാ സ്ത്രീകളും അങ്ങനെയാണോ? അതെല്ലാം ഓരോ വ്യക്തിയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങളാണ്. സോഷ്യല്‍ മീഡിയയിലുള്ള ഏതൊരു ആപ്പ് എടുത്ത് നോക്കിയാലും അതില്‍ പോസിറ്റീവും നെഗറ്റീവും ഉണ്ടാവുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു
ഒമര്‍ ലുലുവിന്റെ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് ലിപ്‌ലോക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ആ സിനിമയില്‍ നിന്നും മാറേണ്ടി വന്നത്. ഇങ്ങനെ ചെയ്യുന്നതിലും നല്ലത് അതുപോലെ ലിപ്‌ലോക്കും ചെയ്ത് ആ സിനിമയിലൂടെ നടിയായി മാറിയാല്‍ പോരായിരുന്നോ എന്നും', നോറ ചോദിക്കുന്നു.


Click it and Unblock the Notifications