22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ
മലയാളം ബിഗ് ബോസിന്റെ ആറാം സീസണില്‍ വന്ന ശ്രദ്ധേയായ മത്സരാര്‍ഥിയാണ് നോറ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ നോറ ശക്തയായി മത്സരിച്ചിരുന്നു. എല്ലാവരും ഗ്രൂപ്പായി കളിക്കുമ്പോള്‍ നോറ മാത്രം ഒറ്റയ്ക്ക് നിന്നാണ് മത്സരിച്ചിരുന്നത്. ശരിക്കും ബിഗ് ബോസിലേക്ക് വന്നതിലൂടെ തനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് നോറയിപ്പോള്‍ പറയുന്നത്.
പലര്‍ക്കും ബിഗ് ബോസ് മോശം അനുഭവമാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ തനിക്കത് കൂടുതല്‍ ഗുണമായി മാറുകയാണ് ചെയ്തത്. സ്വന്തം വീട്ടുകാര്‍ എതിര്‍പ്പുകളൊക്കെ മറന്ന് തന്നെ അംഗീകരിച്ചുവെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന ചെക്കന്റെ വീട്ടുകാരുമായി അടുപ്പത്തിലായെന്നും നോറ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസില്‍ പോയതിലൂടെ തന്നെ ഒന്നും മോശമായി ബാധിച്ചിട്ടില്ലെന്നാണ് നോറ പറയുന്നത്. പിന്നെ മുന്‍ഭര്‍ത്താവിന്റെ ചില ആരോപണങ്ങളാണ്. അതിനെതിരെ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. അത് ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള കാര്യമൊന്നുമല്ല. പിന്നെ കേസ് കൊടുത്ത സ്ഥിതിയ്ക്ക് അതിനെ കുറിച്ച് കൂടുതലായി ഒന്നും പറയാന്‍ സാധിക്കില്ലെന്നും നോറ പറയുന്നു.
എന്റെ കുടുംബം കുറച്ച് ഓര്‍ത്തഡോക്‌സ് ആയത് കൊണ്ട് എനിക്ക് കുറേ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഇത്രയും വലിയ പ്ലാറ്റ്‌ഫോമില്‍ പോയി, ഞാന്‍ ഞാനായി നില്‍ക്കുന്നതും ഇരുപത്തിനാല് മണിക്കൂറും ഞാനെന്റെ വ്യക്തിത്വത്തില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവരെന്നെ സ്വീകരിച്ചു.
മക്കള്‍ തെറ്റുകളിലേക്ക് പോകുമോ, മോശമായി പോകുമോ എന്നിങ്ങനെയുള്ള പല ഇന്‍സെക്യൂരിറ്റീസ് മാതാപിതാക്കള്‍ക്ക് ഉണ്ടാവും. ബിഗ് ബോസിനകത്ത് ഞാന്‍ തൊണ്ണൂറ്റിയൊന്ന് ദിവസം നിന്നപ്പോള്‍ അവരതില്‍ സന്തുഷ്ടരാണ്. ഇതിന് മുന്‍പത്തെ സീസണിലേക്ക് എന്നെ വിളിച്ചപ്പോഴും പോവാത്തത് വീട്ടുകാരുടെ സപ്പോര്‍ട്ട് കുറവ് കാരണമാണ്.

22 വര്‍ഷത്തോളം കൂടെ ജീവിച്ചിട്ടും മാതാപിതാക്കള്‍ക്ക് എന്നെ മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്നല്ല. ഒരു പ്രത്യേക സമയത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു. അന്ന് അതിന്റെ പേരിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഞാനുമായിട്ടുള്ള വീട്ടുകാരുടെ പിണക്കത്തിന് കാരണം. ബിഗ് ബോസ് കാരണം ആ പിണക്കം മാറി. എന്നതിനര്‍ഥം ഞങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇനിയും ഉണ്ടാവില്ലെന്നല്ല.
ബിഗ് ബോസ് കൊണ്ട് എനിക്കുണ്ടായ ഗുണം വീട്ടുകാരുമായിട്ടുണ്ടായിരുന്ന പിണക്കം മാറി കിട്ടി എന്നത് തന്നെയാണ്. അവിടെ വിജയിച്ച് കപ്പ് കിട്ടിയില്ലെങ്കിലും അതിനെക്കാളും വലുതാണ് ഈ അംഗീകാരം. എന്റെ വീട്ടുകാരും നാട്ടുകാരും മുഴുവന്‍ എനിക്ക് പോസിറ്റിവിറ്റിയാണ് കിട്ടിയത്. ഇടയ്ക്കിടെ എന്റെ ചെക്കന്‍ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അവരുടെ വീട്ടുകാരില്‍ നിന്ന് പോലും നല്ല മറുപടിയാണ് കിട്ടിയത്.
ബിഗ് ബോസില്‍ പോയി വന്നതിന് ശേഷമാണ് ചെക്കന്റെ വീട്ടുകാരുമായിട്ട് ഞാന്‍ സംസാരിച്ചത്. എന്റെ ചെക്കന്റെ പേരടക്കമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ഓഫിഷ്യലായി എന്‍ഗേജ്ഡ് ആവുമ്പോള്‍ വെളിപ്പെടുത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കൂടുതലായി വെളിപ്പെടുത്താന്‍ ഇപ്പോള്‍ തീരെ താല്‍പര്യമില്ല. പിന്നീട് പറഞ്ഞേക്കാം.


Click it and Unblock the Notifications