ഞാനും ജാസമിനും ചേര്‍ന്നുള്ള ഡ്രാമയാണെന്ന് പലരും പറയുന്നു! ജീവിതം മൊത്തം തകര്‍ന്ന് പോയെന്ന് അഫ്‌സല്‍
ബിഗ് ബോസിലേക്ക് പോയതോടെ ജീവിതമൊന്നാകെ മാറിയ മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍. യൂട്യൂബറും ഇന്‍ഫ്‌ളുവന്‍സറുമൊക്കെയായ ജാസ്മിന് തുടക്കം മുതല്‍ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ സഹമത്സരാര്‍ഥിയായ ഗബ്രിയുമായി ചേര്‍ന്ന് ജാസ്മിന്‍ നടത്തിയ കോംബോ പുറത്ത് വലിയ രീതിയിലാണ് വിമര്‍ശനങ്ങളായി മാറിയത്.
വെറും സൗഹൃദം മാത്രമെന്ന് പറഞ്ഞ് ഇരുവരും കാണിച്ചുക്കൂട്ടിയതൊക്കെ പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും കാരണമായി. പുറത്ത് ഒരാളുമായി വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ജാസ്മിന്‍ ഷോ യിലേക്ക് പോകുന്നത്. അയാളുടെ സ്‌നേഹത്തിന് കൂറ് പുലര്‍ത്താതെ ഗബ്രിയുമായി അടുപ്പത്തിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

എന്നാല്‍ ഇതിന്റെ പേരില്‍ ബലിയാടായത് ജാസ്മിനുമായി വിവാഹമുറപ്പിച്ച അഫ്‌സല്‍ എന്ന യുവാവാണ്. ജാസ്മിന്റെ മാതാപിതാക്കള്‍ മത്സരത്തിലേക്ക് വന്ന് പറഞ്ഞിട്ട് പോയതും അതിന് മുന്‍പ് നടന്നതുമായ പ്രശ്‌നങ്ങളില്‍ വ്യക്തത വരുത്തികൊണ്ട് എത്തിയിരിക്കുകയാണ് അഫ്‌സലിപ്പോള്‍.
'യൂട്യൂബേര്‍സ്, ഫാന്‍സ് ആര്‍മി, ബിഗ് ബോസ് പ്രേക്ഷകര്‍ എന്നിവരോടാണ്... മനപ്പൂര്‍വമായി ഞാന്‍ ഇതൊന്നും പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം എന്റെ ഭാഗത്തുനിന്നുണ്ടാവുന്ന റിയാക്ഷന്‍ മറ്റു പല അനാവശ്യ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയാണ്. അതെല്ലാം എന്റെ കുടുംബത്തെ വലിയ രീതിയില്‍ ബാധിക്കുന്നുമുണ്ട്.
എന്നാല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. എന്നെ എത്ര വേണമെങ്കിലും സൈബര്‍ ബുള്ളിയിങ്ങ് നടത്തുന്നതും മ്ലേച്ഛവും ആവശ്യമില്ലാത്തതുമായ കാര്യങ്ങള്‍ എഴുതുകയും സ്വഭാവഹത്യ ചെയ്യുന്നതൊന്നും ഇപ്പോള്‍ എന്നെ ബാധിക്കുന്നില്ല.
പല കാരണങ്ങള്‍ കൊണ്ട് 74 ദിവസമായി ഞാന്‍ സഹിക്കുകയാണ്. ബാക്കിയുള്ള ദിവസവും ഞാന്‍ കൈകാര്യം ചെയ്യും. എന്റെ ജീവിതം മുഴുവന്‍ മോശമായെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും എനിക്ക് തന്നെ വ്യക്തമായി അറിയാം. ഇനിയുള്ള ഇരുപത്തിയഞ്ച് ദിവസങ്ങളും കാര്യങ്ങള്‍ കൂടുതല്‍ മോശമാവുകയുള്ളുവെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്.

എനിക്കും കുടുംബവും കൂട്ടുകാരുമൊക്കെയുണ്ട്. എല്ലാവരും എന്നെ കാരണമില്ലാതെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. എന്റെ പാര്‍ട്‌നറുടെ പ്രവൃത്തികളും പ്രസ്താവനയും കൊണ്ട് ഞാന്‍ എത്രത്തോളം ബാധിക്കപ്പെട്ടുവെന്ന് നേരത്തെ തന്നെ തുറന്ന് പറയുകയും എന്റെ വികാരം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബുദ്ധിയില്ലാത്ത ചിലര്‍ എന്നില്‍ കുറ്റം കണ്ടെത്തുകയാണ് ചെയ്തത്. ഇപ്പോള്‍ എന്തൊക്കെ സംഭവിച്ചാലും സത്യം എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി ഞാന്‍ കാത്തിരിക്കുകയാണ്.
ബിഗ് ബോസിലെ മത്സരാര്‍ഥിയും ഞാനും മറ്റ് ചിലരും ചേര്‍ന്ന് പ്ലാന്‍ ചെയ്ത് നടത്തുന്ന ഡ്രാമയാണ് എന്ന തരത്തിലും അടിസ്ഥാനമില്ലാത്ത ചില ആരോപണങ്ങള്‍ വന്നിരുന്നു. അതിനുള്ള മറുപടി കൂടി പറയാം. ഞാന്‍ ആരുടെയും കൂടെ യാത്ര ചെയ്യുകയോ അവരെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുകയോ ചെയ്തിട്ടില്ല.
ഞാന്‍ ആരുടെയും കൂടെ ചേര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ നടത്തുകയോ ഡ്രാമ കളിക്കുകയോ ചെയ്തിട്ടില്ലെന്ന് എന്റെ അമ്മ സത്യമായി പറയുകയാണ്. ആ മത്സരാര്‍ഥി വിജയിച്ചിട്ട് കൊണ്ട് വരുന്നതിലെ ചില്ലിക്കാശ് പോലും എനിക്ക് വേണ്ട. അവളിനി വിജയിച്ചാലും അതെനി എന്റെ നേട്ടമല്ല. എനിക്കെന്റെ ജോലിയും അതിനുള്ള വരുമാനവുമൊക്കെയുണ്ട്. എനിക്ക് സന്തോഷത്തോടെ ജീവിക്കാന്‍ അത് തന്നെ ധാരാളമാണ്.
കേവലം മൂന്നുമാസത്തെ ഒരു ഷോ യില്‍ സ്വന്തം ജീവിതം വെച്ച് കൡച്ചോണ്ട് റിസ്‌ക് എടുക്കുന്നത് എങ്ങനെയാണ്. ചിലര്‍ അങ്ങനെ ചെയ്യുമായിരിക്കാം. പക്ഷേ ഞാന്‍ ചെയ്യില്ലെന്നാണ്', അഫ്‌സല്‍ പറയുന്നത്.


Click it and Unblock the Notifications