ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
പുറത്ത് നിന്ന് ഒരു മാസത്തെ മത്സരം കണ്ടതിന് ശേഷം ആറ് മത്സരാര്‍ഥികളെ ഒരുമിച്ച് ബിഗ് ബോസിലേക്ക് കയറ്റി വിട്ടിരിക്കുകയാണിപ്പോള്‍. വൈല്‍ഡ് കാര്‍ഡായി വന്നവര്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കളം പിടിച്ചു. അതുവരെ വീടിനകത്തുണ്ടായിരുന്നവര്‍ പോലും മിണ്ടാതിരിക്കുകയാണിപ്പോള്‍.
അതേ സമയം അഭിഷേക് എസ് എന്ന മത്സരാര്‍ഥിയുടെ സംസാരവും വാക്കുകളും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു കമ്യൂണിറ്റിയ്ക്ക് എതിര പറഞ്ഞതോടെ അഭിഷേകിനെ പിന്തുണച്ച് കൊണ്ട് നിരവധി ആളുകളെത്തി. അവര്‍ക്കിടയില്‍ നടിയും മുന്‍ ബിഗ് ബോസ് താരം കൂടിയായ നദിറ മെഹ്‌റിന്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

'പ്രിയപ്പെട്ട ബിഗ് ബോസ്, ഏഷ്യാനെറ്റ്, ഹോട്‌സ്റ്റാര്‍, എന്‍ഡമോള്‍ഷൈന്‍, മോഹന്‍ലാല്‍ സര്‍,ബിഗ് ബോസ് സീസണ്‍ 5 ലൂടെ നിങ്ങള്‍ എനിക്കും എന്റെ കമ്മ്യൂണിറ്റിക്കും വേണ്ടി സമ്മാനിച്ച കേരളത്തിലെ സ്വീകരത ഒട്ടും ചെറുതായിരുന്നില്ല. അതിലൂടെ എനിക്ക് സാമൂഹിക ജീവിതവും കുടുംബവും തിരിച്ചു കിട്ടി. നാളിതുവരയും എനിക്ക് ആ കടപ്പാട് നിങ്ങളെല്ലാവരോടും ഉണ്ട്. ആ ബഹുമാനത്തിലും അതാരാവോട് കൂടിയും തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഞങള്‍ കേരളത്തിലെ ക്വീര്‍ മനുഷ്യര്‍ ഒരു കൂട്ടം മുഖമില്ലാത്ത പ്രൊഫൈലുകളില്‍ നിന്നും അനുഭവിക്കുന്ന സൈബര്‍ അറ്റാക്ക് ചെറുതല്ല. നീയൊക്കെ ആണല്ലേ, കുണ്ടന്മാര്‍, ചന്തുപൊട്ടു, അണ്ടിയുള്ള സ്ത്രീ എന്നെല്ലം. ഇതൊക്കെ കാണണമെങ്കില്‍ എന്റെ ഏതെങ്കിലും ഇന്‍സ്റ്റാ വീഡിയോയുടെ കമന്റുകളില്‍ എത്തി നോക്കിയാല്‍ മതി. ഇതിനേക്കാള്‍ മോശം കമന്റുകളും കാണാം.
പലതരത്തിലുള്ള കേസ് നല്‍കീട്ടുണ്ട്. കോടതി തീരുമാനവും അനുകൂലമാണ്. കേസ് നടക്കുന്നുണ്ട്. എന്നിട്ടും ഈ കമ്മെന്റുകളില്‍ വര്‍ദ്ധനവ് ഉണ്ടായതല്ലാതെ കുറഞ്ഞിട്ടില്ല. ഇത്തരം കമന്റുകള്‍ ചെയ്തിരുന്ന ഫേക്ക് പ്രൊഫൈലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളെ നിങ്ങള്‍ ബിഗ് ബോസ് 6 ന്റെ മത്സരാര്‍ഥിയാക്കി. ഒപ്പം ഒരു ക്വീര്‍ വ്യക്തിയെയും, ഈ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നു. നിങ്ങളുടെ തീരുമാനത്തിന്റെ പിറകില്‍ ഒരു കാരണം ഉണ്ടാകുമല്ലോ.
കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലമായി ദൃശ്യതയില്‍ മുന്‍പോട്ടു വന്നു കൊണ്ടിരിക്കുന്ന ഒരു വിഭാഗം ന്യൂനപക്ഷ മനുഷ്യരുടെ സ്വന്തം ജീവിതം സമരമാക്കിയുള്ള നിലനില്‍പ്പാണ് നിങ്ങള്‍ കാണുന്നത്. ഇവിടെ ജീവിക്കാന്‍ സാധിക്കാതെ നാടുവിട്ടും പ്രധിഷേധിച്ചും, ഒഴിക്കുവെള്ളത്തില്‍ നീന്തിയും ഒന്നിനും കഴിയാതെ ജീവന്‍ അവസാനിപ്പിച്ചും, എന്നും മറ്റാരും മറന്നാലും ഞങള്‍ മറന്നിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തെ ആത്മഹത്യയുടെ കണക്കുകള്‍ അതു ഞങ്ങളെ ഓര്‍മിപ്പിക്കുന്നു. പലപ്പോഴും അതിനു കാരണങ്ങള്‍ സ്വന്തം ഐഡന്റിറ്റിയോ നിലനില്‍പ്പോ ആണ് കാരണങ്ങള്‍. ഈ അവസ്ഥയിലാണ് സമൂഹത്തില്‍ ക്വീര്‍ മനുഷ്യരെ വേട്ടയാടുന്നു ഒരു കൂട്ടം മനുഷ്യരെ പ്രതിനിധാനം ചെയുന്ന അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരാളെ നിങ്ങള്‍ ബിഗ് ബോസ് മത്സരാര്‍ഥിയാക്കുന്നത്. കമ്മ്യൂണിറ്റി അധിക്ഷേപം നടത്തുന്ന ഏതെങ്കിലും പരാമര്‍ശം വന്നാല്‍ അതു ടെലികാസ്റ്റ് ചെയ്യില്ല എന്നൊരു ഉറപ്പ് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.
പക്ഷെ ആ ഉറപ്പ് ഈ വ്യക്തി വന്ന ഒന്നാം ദിനം തന്നെ നഷ്ടപ്പെട്ടു. മറ്റൊരു ക്വീര്‍ വ്യക്തിയെ നോമിനേറ്റ് ചെയുന്ന വേളയില്‍ അഭിഷേക് ശ്രീകുമാര്‍ ഇങ്ങനെ പറയുക ഉണ്ടായി. 'സമൂഹത്തില്‍ മോശം കാര്യങ്ങള്‍ ചെയുന്ന ഒരു കമ്മ്യൂണിറ്റിയെ പ്രതിനിധിരിച്ചു വന്നത് കൊണ്ടും സ്ത്രീകളും കുട്ടികളേം ടാര്‍ഗറ്റ് ചെയ്തു വന്ന കമ്മ്യൂണിറ്റിയില്‍ ഉള്ള വ്യക്തി ആണ് അവന്‍ അതു കൊണ്ടു നോമിനേറ്റ് ചെയുന്നു എന്ന്'.

ഇതൊരു കേവലം ഒരു അഭിപ്രായം മാത്രമായി കാണുന്നില്ല. ഇതു ഞങ്ങള്‍ക്കെതിരെ നടത്തുന്ന അവരുടെ വിദ്വേഷ പ്രചാരണമാണ്. നിങ്ങളെ എല്ലാവരേം പോലെ ജീവിക്കാന്‍ അവകാശമുണ്ടായിട്ടും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും വെറുപ്പ് സൃഷ്ടിക്കാനും ഒരു കൂട്ടം മനുഷ്യര്‍ക്കെതിരെ നടത്തിട്ടുള്ള വിദ്വേഷ പ്രചരണം ആണിത്.
ഇതൊരു പൊതുഇടത്തു പറയുമ്പോള്‍ കുട്ടികളും കുടുംബ പ്രേക്ഷകരും ഇപ്പോഴും ഇത്തരം ക്വീര്‍ വിഷയങ്ങള്‍ അറിയാത്ത മനുഷ്യരുടെ തെറ്റിദ്ധാരണ കൂട്ടുന്നു. ഒരു കാര്യം മനസിലാക്കുക നിങ്ങള്‍ എല്ലാവരേം പോലെ ജീവിക്കാനുള്ള അവകാശം നിങ്ങള്‍ക്കും ഉണ്ട്. അന്തസോടുകൂടി തന്നെ.
ഇത് ടിവിയില്‍ ടെലികാസ്റ്റും വന്നു ഹോട്സ്റ്ററിലും വന്നു. പിന്നീട് കേരളം കണ്ടത് ഈ പറഞ്ഞതെല്ലാം ആഘോഷിക്കപെടുന്നതാണ്.
അഭിഷേക് പറഞ്ഞത് വലിയ സംഭവമാക്കി അവര്‍ ഇതിനെ കാണുന്നു. പിന്നേം ഞങ്ങളെ സൈബര്‍ അറ്റാക്ക് നടത്താന്‍ ഒരു കാരണമായി അവര്‍ക്ക്.
ഒരു അപേക്ഷയുണ്ട് ഇത്തരത്തില്‍ ഒരു കമ്മ്യൂണിറ്റിക്ക് എതിരെ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ പാടില്ല എന്ന് ആ മത്സരാര്‍ഥിയെ ബോധ്യപെടുത്തുകയോ ഈ വിഷയം സംസാരിച്ചാല്‍ ടെലികാസ്റ്റ് ചെയ്യാതിരിക്കുകയോ ചെയ്യാമായിരുന്നില്ലേ...' എന്നാണ് നാദിറ ചോദിക്കുന്നത്. അവതാരകനായ മോഹന്‍ലാലിനോടും ചാനലിനോടുമൊക്കെ ചോദ്യങ്ങളുമായിട്ടാണ് നാദിറ എത്തിയിരിക്കുന്നത്


Click it and Unblock the Notifications