അഹങ്കാരവും ദാര്‍ഷ്ട്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല! കാശിനുള്ള പണി എടുക്കുന്നവനാണ് അസി റോക്കിയെന്ന് ആരാധകർ

ബിഗ് ബോസെന്ന് പറഞ്ഞാല്‍ ഒച്ചപ്പാടും ബഹളവുമാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. എന്നാല്‍ ഇതിലെ മൈന്‍ഡ് ഗെയിം മനസിലാക്കി ഷോ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളാണുള്ളത്. അവരെയെല്ലാം നിരാശപ്പെടുത്തുന്ന തരത്തിലാണ് അസി റോക്കി എന്ന ശക്തനായ മത്സരാര്‍ഥിയുടെ എവിക്ഷന്‍ നടന്നത്. ബിഗ് ബോസിനകത്ത് ഫിസിക്കല്‍ അസാള്‍ട്ട് പാടില്ലെന്ന നിയമം നിലനില്‍ക്കേ സഹമത്സരാര്‍ഥിയായ സിജോയെ റോക്കി തല്ലുകയായിരുന്നു.

ഈ കാരണത്താല്‍ റോക്കിയെ ബിഗ് ബോസ് നേരിട്ട് പുറത്താക്കിയെന്നാണ് സൂചന. എന്നിരുന്നാലും രണ്ട് പേരും തെറ്റുകാരാണെന്ന നിലയില്‍ റോക്കിയ്ക്ക് മാത്രമായി അങ്ങനൊരു ശിക്ഷ കൊടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം കാശിനുള്ള പണി ആത്മാര്‍ഥമായി എടുക്കുന്ന ആളായിരുന്നു റോക്കിയെന്ന് പറയുകയാണ് ആരാധകര്‍.

സോഷ്യല്‍ മീഡിയ പേജിലൂടെ റോക്കിയ്ക്ക് പിന്തുണയുമായിട്ടുള്ള നിരവധി എഴുത്തുകളാണ് വരുന്നത്. വിശദമായി വായിക്കാം...

rocky4

'ബിഗ് ബോസിലെ റോക്കിയെ എനിക്കും ഇഷ്ടമായിരുന്നു. ആരെയും കൂസാതെ എന്തും തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്ക് ഉണ്ടായിരുന്നു. തഗ്ഗ് അടിച്ചു കണ്ടന്റ് ഉണ്ടാക്കാനുള്ള സ്‌കില്ലും ഇഷ്ടമായിരുന്നു. വാങ്ങുന്ന കാശിനുള്ള പണി ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരേ ഒരു മത്സരാര്‍ഥി റോക്കി ആയിരുന്നു. പക്ഷെ ബിഗ് ബോസിലെ ഒരു മത്സരാര്‍ഥിയ്ക്ക് ഏറ്റവും ആവശ്യം ക്ഷമയാണ്. അത് അയാള്‍ക്ക് തീരെ ഇല്ല. അത് കൊണ്ട് തന്നെ ഇന്നല്ലെങ്കില്‍ നാളെ ഈ രീതിയില്‍ റോക്കി പുറത്താകും എന്ന് ഉറപ്പായിരുന്നു.

അഹങ്കാരവും ദാര്‍ഷ്ട്യവും ദേഷ്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല എന്നതിന്റെ പുതിയ ഉദാഹരണമാണ് റോക്കി. തന്റെ കഴിവ് കൊണ്ടാണ് സീസണ്‍ മുന്നോട്ടു പോകുന്നത് എന്ന് വിചാരിച്ചവര്‍ എല്ലാം പുറത്താകുന്നത് ഇതിന് മുന്‍പും നമ്മള്‍ കണ്ടതാണ് (രജിത് കുമാര്‍, ഫിറോസ്, റോബിന്‍) ഇവരുടെ കൂട്ടത്തില്‍ തന്നെ പറയാന്‍ പറ്റുന്ന ആളാണ് അഖില്‍.

പക്ഷെ അയാള്‍ക്ക് അവിടെ സിജോയെ പോലെ നല്ലൊരു എതിരാളി ഇല്ലാതിരുന്നതും 50 ദിവസം ആയപ്പോള്‍ പുറത്ത് പോയി കാര്യങ്ങള്‍ അറിയാന്‍ പറ്റിയതും അയാളുടെ ഭാഗ്യമായി കണക്കാക്കാം. സാബുവാണ് ഒരു പരിധി വരെ എങ്കിലും ഇതിനെ ബുദ്ധിപരമായി നേരിട്ട വ്യക്തി.

ജാസ്മിനുമായുള്ള ഇഷ്യൂ മറ്റെല്ലാരും താല്‍ക്കാലികമായെങ്കിലും സ്‌റ്റോപ്പ് ചെയ്തപ്പോഴും കുറച്ചു ദിവസത്തേക്ക് വെറുതെ വിടു എന്ന് ജാസ്മിന്‍ നേരിട്ട് റോക്കിയോട് പറഞ്ഞപ്പോഴും അത് വക വയ്ക്കാതെ വീണ്ടും കടന്നാക്രമിക്കാനാണ് റോക്കി ശ്രമിച്ചത്. ഫാന്‍സ് അത് മാസ് ബിജിഎം ഇട്ടു ആഘോഷിച്ചെങ്കിലും ഒരു ക്വാളിറ്റിയുള്ള മനുഷ്യന്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തി ആയിരുന്നില്ല അത്.

rocky4

അത് കൊണ്ട് കൂടിയാകാം ബട്ടര്‍ഫ്‌ളൈ എഫക്ട് പോലെ ശ്രീ രേഖയുടെ താക്കോല്‍ മറവി റോക്കിയുടെ സമരത്തിലേക്കും പിന്നീട് ലാലേട്ടന്റെ മുന്നില്‍ സിജോയുടെ കൈ ഉയര്‍ത്തലും അടുത്ത ദിവസം അതിനെ കുറിച്ചുള്ള വാക്ക് തര്‍ക്കം കയ്യേറ്റത്തിലേക്കും റോക്കിയുടെ പുറത്താക്കാലിനും കാരണമായത്.

ബിഗ് ബോസ് റോക്കിക്ക് മുന്‍പും ശേഷവും അറിയപ്പെടും എന്ന് റോക്കി ഹൗസില്‍ എന്റര്‍ ആകുന്നതിനു മുന്‍പ് ലാലേട്ടനോട് പറഞ്ഞിരുന്നു. എന്തായാലും മലയാളം ബിഗ് ബോസിലെ റോക്കിയുടെ ഫിസിക്കല്‍ അസാള്‍ട്ട് ആരും ഒരിക്കലും മറക്കില്ല.

ആദ്യത്തെ രണ്ടാഴ്ച കൊണ്ട് തന്നെ ഇത്രയും ഇംപാക്ട് ഉണ്ടാക്കിയ സീസണ്‍ മലയാളത്തില്‍ വേറെ കാണില്ല. നല്ല വൈല്‍ഡ് കാര്‍ഡ് വന്നാല്‍ ആര്‍ക്ക് വേണേലും രാജാവാകാം എന്ന അവസ്ഥ ഇപ്പോള്‍ ഹൗസില്‍ ഉണ്ട്. ഋഷിയെ പോലെയുള്ള വേസ്റ്റുകളെ കൂടെ എടുത്തു കളഞ്ഞാല്‍ കളി ഒന്നൂടെ കിടു ആകും. ഇങ്ങനെ ഒക്കെ ആണെങ്കിലും തനിക്ക് വേണ്ടി അല്ലാതെ ബിഗ് ബോസിനു വേണ്ടി മത്സരിച്ച റോക്കിയുടെ അഭാവം ഈ സീസണിന്റെ നഷ്ടമാണ്.' ആരാധകര്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X