ബിഗ് ബോസ് നല്‍കിയ സൗഭാഗ്യം! സാബു മോന് കിട്ടിയ രണ്ട് സര്‍പ്രൈസുകളും കിടുവായിരുന്നു! വിശേഷങ്ങളിങ്ങനെ..
ജൂണ്‍ 24 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സെപ്റ്റംബര്‍ 30 ന് അവസാനിച്ചിരുന്നു. സാബുമോന്‍ ആണ് വിജയിച്ചത്. നൂറ് ദിവസങ്ങള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞ ഓരോരുത്തര്‍ക്കും പുറത്ത് വന്നപ്പോള്‍ പുതിയൊരു അനുഭവമാണെന്നാണ് എല്ലാവരും തുറന്ന് പറയുന്നത്.
മത്സരാര്‍ത്ഥികളായ എല്ലാവരെയും കാത്ത് നിരവധി സര്‍പ്രൈസുകളായിരുന്നു പുറത്ത് ഉണ്ടായിരുന്നത്. സാബു മോന്‍, സുരേഷ് എന്നിവര്‍ക്ക് സിനിമയിലേക്കുള്ള അവസരമായിരുന്നു വന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിലൂടെ കേന്ദ്രകഥാപാത്രത്തെയാണ് സാബു അവതരിപ്പിക്കാന്‍ പോവുന്നത്. സിനിമകളുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്..

ലിജോയുടെ സിനിമ
കഴിഞ്ഞ വര്‍ഷമെത്തിയ അങ്കമാലി ഡയറീസും ഈ വര്‍ഷത്തെ ഈമയൗ യും തിയറ്ററുകളില്‍ ഹിറ്റായിരുന്നു. രണ്ട് ഹിറ്റ് സിനിമകള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കെട്ട്. വിനായകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രഖ്യാപനം നേരത്തെ കഴിഞ്ഞിരുന്നു. പോത്ത് എന്ന പേരായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് അത് ജല്ലിക്കെട്ട് ആവുകയായിരുന്നു. പ്രഖ്യാപനം നടന്ന സമയത്ത് തന്നെ ടൈറ്റില്‍ പോസ്റ്ററും പുറത്ത് വന്നിരുന്നു. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയിലൂടെ സാബു മോനും അഭിനയിക്കാന്‍ പോവുകയാണ്.

സാബു മോന്‍ അഭിനയിക്കുന്നു..
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയുടെ വേദിയില്‍ നിന്നുമായിരുന്നു സാബു മോനെ തേടി എത്തിയിരിക്കുന്ന രണ്ട് സിനിമകളെ കുറിച്ച് വ്യക്തമാക്കിയത്. ലിജോ ജോസ് സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ടില്‍ സുപ്രധാന വേഷത്തിലഭിനയിക്കുന്നത് സാബു ആയിരിക്കും. സിനിമയിലെ പ്രധാന കഥാപാത്രം പോത്ത് ആണെന്നും ചാടിപ്പോയ പോത്തിനെ പിടിക്കാന്‍ നടക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് സാബുവിന്റേതെന്നുമാണ് സംവിധായകന്‍ പറഞ്ഞത്.

ജല്ലിക്കെട്ട് ഉടന്‍ തുടങ്ങും
ജല്ലിക്കെട്ടിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങാന്‍ പോവുകയാണ്. 40 ദിവസത്തിലേറെയാണ് ജല്ലിക്കെട്ടിന്റെ ചിത്രീകരണം ഉണ്ടാവുക. എസ് ഹരീഷ്, ആര്‍ ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ജല്ലിക്കെട്ടിന് തിരക്കഥ ഒരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗ് നടത്തുന്നു. ഓ തോമസ് പണിക്കരാണ് നിര്‍മാണം. മുന്‍പ് പതിനൊട്ട് ദിവസം കൊണ്ട് ഈമയൗവിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ലിജോ ഞെട്ടിച്ചിരുന്നു. തിയറ്ററുകളിലേക്കെത്തിയ ഈമയൗ ഹിറ്റായിരുന്നു. ജല്ലിക്കെട്ടും അതിന് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷകള്‍.

പ്രധാന താരങ്ങള്‍
വിനയകന്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം സാബു മോന്‍ കൂടി എത്തി. മാത്രമല്ല ആന്റണി വര്‍ഗീസ്, ചമ്പന്‍ വിനോദ്, നിമിഷ സജയന്‍ എന്നിവരും സിനിമയിലുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലിജോയുടെ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം ഒരുക്കിയിരിക്കുകയാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ള പുതുമുഖങ്ങളെ സിനിമയിലേക്ക് നായികയായി ക്ഷണിച്ചിരുന്നു.

വിജയ് ബാബുവിന്റെ സിനിമ
ഫ്രൈഡേ ഫിലിം ഹൗസിന്റെ നിര്‍മാണത്തിലെത്തുന്ന ചിത്രത്തിലേക്കാണ് സാബുവിന് മറ്റൊരു അവസരമെത്തിയത്. നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം വേദിയില്‍ പറഞ്ഞത്. ഫ്രൈഡേ ഫിലിംസിന്റെ അടുത്ത സിനിമയില്‍ സാബു ഉണ്ടായിരിക്കുമെന്നാണ് വിജയ് ബാബു പറഞ്ഞത്. ചിത്രത്തിലും ഒരു നിര്‍ണായകമായ വേഷത്തെയായിരിക്കും സാബു മോന്‍ അവതരിപ്പിക്കുന്നത്. ഈ സിനിമ ഏതായിരിക്കും എന്നറിയാനുള്ള ആകാംഷിലാണ് ആരാധകര്‍.

മുന്‍പും ലിജോയുടെ സിനിമയില്‍
മുന്‍പും ലിജോയുടെ സിനിമയില്‍ സാബു മോന്‍ അഭിനയിച്ചിരുന്നു. ലിജോ ജോസിന്റെ സംവിധാനത്തില്‍ 2015 ല്‍ പുറത്തിറങ്ങിയ ചിത്രമയായിരുു ഡബിള്‍ ബാരല്‍. പോടിയാടി മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പൃഥ്വിരാജ്, ആര്യ, ചെമ്പന് വിനോദ്, സണ്ണി വെയിന്‍, ഇഷ, പാര്‍വ്വതി മേനോന്‍, ആസിഫ് അലി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications











