For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂൺ 24 ഉം മോഹൻലാലുമായി അടുത്ത ബന്ധം!! സിനിമ ജീവിതത്തിലെ സുപ്രധാന ദിനം, എന്താണെന്ന് കാണാം

  |

  ലോകത്തിന്റെ ഏതെല്ലാം കോണിൽ മലയാളികളുണ്ടോ അവിടെയെല്ലാം മോഹൻലാൽ ആരാധകരുമുണ്ട്. മലയാളി പ്രേക്ഷകരുടെ ആവേശം തന്നെയാണ് ലാലേട്ടൻ. 2018 ജൂൺ 24 മോഹൻലാൽ എന്ന നടന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ്. നടൻ, ഗായകൻ, നിർമ്മാതാവ്, എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര താരം പതിപ്പിച്ചിട്ടുണ്ട്.

  മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ കാരണമിത്!! താരം തന്നെ അത് വെളിപ്പെടുത്തുന്നു...

  ഇപ്പോൾ സിനിമയുടെ തന്നെ മറ്റുള്ള തലത്തിലേയ്ക്ക് താരം നിങ്ങുകയാണ്. മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ സാരഥിയായി അദ്ദേഹം സ്ഥാനമേറ്റിരിക്കുകയാണ്. നടൻ എന്നതിനേക്കാൾ ഒരു പെർഫോമർ എന്ന് അറിയപ്പെടാനാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഇഷ്ടം. അഭിനയം, ഗായകൻ, മജീഷ്യൻ, എന്നീ മേഖലയിൽ തിളങ്ങിയ അദ്ദേഹം അഭിനയത്തിന്റെ മറ്റൊരു തലത്തിലേയ്ക്ക് കൂടി നീങ്ങുകയാണ്. അതിന്റെ പ്രവേശനവും ജൂൺ 24ാം തീയതിയാണ്.

  മലയാളി നടിമാരും ലിസ്റ്റിലുണ്ടെന്ന് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍, പബ്ലിസിറ്റി സ്റ്റണ്ട് തുടരുന്നു

   2018 ജൂൺ 24

  2018 ജൂൺ 24

  മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ദിവസമാണ് 2018 ജൂൺ 24. സിനിമ കരിയറിൽ മാറ്റു ചില തലങ്ങളിലേയ്ക്ക് അദ്ദേഹം ഇറങ്ങി ചെല്ലുകയാണ്. മികച്ച അഭിനേതാവാണെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ തെളിയിച്ചതായിരുന്നു. ഭാവിയിൽ ജൂൺ 24 ലാലേട്ടന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങളിൽ ഇടം പിടിക്കുന്ന ദിവസമായിരിക്കും. മലയാള താര സംഘടനായായ അമ്മയുടെ പ്രസിഡന്റായി അധികാരമേറ്റു. ലോക ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാരകനായും എത്തുന്നു. ഇതിനു രണ്ടിനു സാക്ഷ്യം വഹിച്ചത് ജൂൺ 24 എന്ന ദിനമാണ്.

   ബിഗ് ബോസ്

  ബിഗ് ബോസ്

  ലോക ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പ് ആരംഭിക്കുകയാണ്. ഇതിൽ ബിഗ് ബോസായി എത്തുന്നത് മോഹൻലാൽ ആണ്. ഇത് അദ്ദേഹത്തിന്റെ അഭിയ ജീവിതത്തിന്റെ നിർണ്ണായകമായ ഒരു ചുവട് വെയ്പ്പാണ്. ബിഗ് സ്ക്രീനിൽ തകർത്ത് അഭിനയിച്ച ലാലേട്ടൻ ഇപ്പോൾ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുകയാണ്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 നും ശനിയും ഞായറും രാത്രി 9 നുമാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.

  വ്യത്യസ്തമായ റിയാലിറ്റി ഷോ

  വ്യത്യസ്തമായ റിയാലിറ്റി ഷോ

  ബിഗ് ബോസ് വളരെ വ്യത്യസ്തമായ ഒരു റിയാലിറ്റി ഷോയാണ്. സാധാരണ റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് ഒരുങ്ങുന്നത്. ബിഗ് ബോസായ ലാലേട്ടനെ കാണാൻ മത്സരാഥികൾക്ക് കഴിയില്ല. ശബ്ദം കേൾക്കാൻ മാത്രമേ കഴിയുകയുളളൂ. കൂടാതെ മത്സരാഥികൾക്ക് ബിഗ് ബോസുമായി സംസാരിക്കാനുള്ള മാർഗം ഒരുക്കിയിട്ടുണ്ട്. ഇതിനായി കൺഫഷൻ റൂം ഉണ്ടായിരിക്കും.100 ദിവസമാണ് ഷോ.

  പുതിയ തുടക്കം

  പുതിയ തുടക്കം

  സാധാരണ ഗതിയിൽ അധികം മാധ്യമങ്ങളുടെ മുന്നിൽ എത്താത്ത താരമാണ് മോഹൻലാൽ. മാധ്യമങ്ങളിൽ നിന്ന് അദ്ദഹേം കുറച്ചു അകലം പാലിക്കാറുണ്ട്. അതു പോലെ തന്നെ റിയാലിറ്റിന ഷോ കളിലും അദ്ദേഹത്തിനെ അധികം കാണാൻ സാധിക്കാറില്ല. അതിഥിയായി പോലും എത്തുന്നത് വളരെ വിരളമാണ്. ഇങ്ങനെയുള്ള ലാലേട്ടൻ അഭിനയവുമായി ബന്ധപ്പെട്ട പുതിയ തലങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നത്. അഭിനയത്തിൽ തനിയ്ക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്ന് അദ്ദേഹം പല തവണ തെളിയിച്ചു. അതുപോലെ പുതിയതായി ഏൽപ്പിച്ച കടമകളിലും അദ്ദേഹത്തിന് ശോഭിക്കാൻ കഴിയുമോ എന്നാണ് അറിയേണ്ടത്

   അമ്മയുടെ പ്രസിഡന്റ്

  അമ്മയുടെ പ്രസിഡന്റ്

  കഴിഞ്ഞ കുറച്ചു വർഷങ്ങളായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത് നടൻ ഇന്ന‌സെന്റായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥാനത്തേയ്ക്കാണ് മോഹൻലാൽ എത്തുന്നത്. ഇന്ന് രാവിലെ കൊച്ചി ക്രൗൺ ഫ്ലാസ ഹോട്ടലിൽ ചേർന്ന് അമ്മയുടെ എക്സിക്യൂട്ട് യോഗത്തിനു ശേഷം മോഹൻലാലിന്റെ നേതൃത്വത്തിലുളള അംഗങ്ങൾ ചുമതലയേറ്റു. സെക്രട്ടറിയായി സിദ്ദിഖും, വൈസ് പ്രസിഡന്റുമാർ മുകേഷ്, ഗണേഷ് കുമാർ, ജനറൽ സെക്രട്ടറി ഇടവെള ബാബു, ട്രഷറർ ജഗദീഷ്. ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരയണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവരാണ് എക്‌സീക്യൂട്ടിവ് മെമ്പേഴ്‌സ്.

  English summary
  bigg boss reality show and amma president june 24 mohanlal best day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X