മദ്യപിക്കരുതെന്ന് പറഞ്ഞിട്ടും സോമദാസ് മദ്യപിച്ചു, ഇത് കരളിന്റെ ആരോഗ്യത്തെ ബാധിച്ചതായി റിപ്പോർട്ടുകൾ
വ്യത്യസ്ത ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറിയ സോമദാസിന്റെ വിയോഗം മലയാളി പ്രേക്ഷകർ ഏറെ ഞെട്ടലോടെ കേട്ടത്. ഇനിയും ആരാധകർക്കും സുഹൃത്തുക്കൾക്കും സോമദാസിന്റെ വിയോഗം വിശ്വസിക്കാനായിട്ടില്ല.

ബിഗ് ബോസ് സീസൺ 2 മത്സരാർഥിയായിരുന്ന സോമദാസ് പരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരിക്കുമ്പോഴായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്നായിരുന്ന സോമുവിനെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവ് ആവുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോഴായിരുന്നു സോമദാസിന് കൊവിഡ് ബാധിച്ചത്. തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. മദ്യപിക്കാൻ പാടില്ലാത്ത സോമു ഷോ കഴിഞ്ഞ് മദ്യപിച്ചതാണ് നില കുടുതൽ ഗുരുതരമാക്കിയതെന്നാണ് സംശയം. മദ്യപിക്കരുതെന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തെറ്റിച്ച് മദ്യപിച്ചത് കരളിന്റെ ആരോഗ്യത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ് ബോസ് സീസൺ 2 ൽ പങ്കെടുക്കുന്ന സമയത്ത് സോമദാസിന് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഷോയിൽ കേവലം ഒരാഴ്ച മാത്രമായിരുന്നു താരം മത്സരിച്ചത്. തുടർന്ന് സോമിവിനെ തിരികെ വീട്ടിലേയ്ക്ക് അയക്കുകയായിരുന്നു. നാല് മക്കളാണ് സോമദാസിനുള്ളത്. ബിഗ് ബോസ് ഷോയിൽ കുഞ്ഞുങ്ങളെ കുറിച്ചാണ് സോമദാസ് ഏറ്റവും കുടുതൽ സംസാരിച്ചിരുന്നത് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. പിന്നണി ഗാനരംഗത്തും സോമു സജീവമായിരുന്നു. മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്


Click it and Unblock the Notifications