ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കിയ ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസിനോളം ചർച്ചയാവുന്ന ഷോ നിലവിൽ ടെലിവിഷൻ രംഗത്ത് ഇല്ലെന്ന് തന്നെ പറയാം. ഹിന്ദിയിൽ തുടങ്ങി മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ബിഗ് ബോസ് എത്തിക്കഴിഞ്ഞു.
എല്ലാ ഭാഷകളിലും ഷോ ഹിറ്റ് ആയി. സൽമാൻ ഖാൻ ആണ് ഹിന്ദി ഷോയുടെ അവതാരകൻ. നാഗാർജുന ആണ് തെലുങ്ക് ബിഗ് ബോസിന്റെ അവതാരകൻ ആയെത്തിയത്. അടുത്തിടെ ആണ് തെലുങ്കിൽ ബിഗ് ബോസിന്റെ ആറാം സീസൺ കഴിഞ്ഞത്.

കമൽ ഹാസൻ നയിക്കുന്ന ബിഗ് ബോസ് തമിഴ് ആറാം സീസൺ ഫൈനലിൽ എത്തിയിരിക്കുന്നു. മലയാളത്തിൽ ബിഗ് ബോസിന്റെ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ തമിഴ് ബിഗ് ബോസിനെക്കുറിച്ചുള്ള വാർത്തയാണ് പുറത്ത് വരുന്നത്. വിജയ് ടിവിയിൽ ബിഗ് ബോസിന്റെ ഫൈനൽ എപ്പിസോഡ് പുറത്തിറങ്ങാനിരിക്കുന്നതേ ഉള്ളൂ.
എന്നാൽ ചാനലിൽ എപ്പിസോഡ‍് എയർ ചെയ്യുന്നതിന് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ വിജയികളെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. വിജയി ആരാണെന്ന വിവരം പുറത്തായെന്നും സൂചനകൾ ഉണ്ട്. വിജയികളുടെ ഫോട്ടോ ലീക്ക് ആയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഇത് പ്രകാരം അസീം എന്ന മത്സരാർത്ഥി ആണ് വിജയി ആയിരിക്കുന്നത്.

വിക്രമനും ശിവിനും യഥാക്രമം ഫസ്റ്റ് റണ്ണർ അപ്പും സെക്കന്റ് റണ്ണർ അപ്പും ആയി. എന്നാൽ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിപ്പെട്ടിട്ടില്ല. പ്രേക്ഷകരുടെ കണക്ക് കൂട്ടൽ പ്രകാരം മികച്ച പ്രകടനം കാഴ്ച വെക്കുകയും ആരാധക പിന്തുണയുമുള്ള വിക്രമനായിരുന്നു വിജയ സാധ്യത.
അസീം ആണ് വിജയി എങ്കിൽ ആരാധകരെ സംബന്ധിച്ച് അത് സർപ്രെെസ് ആയിരിക്കും. പുറത്തിറങ്ങുമ്പോൾ ബിഗ് ബോസിന്റെ ട്രോഫിക്കൊപ്പം 55 ലക്ഷം രൂപയാണ് അസീമിന് ലഭിക്കുക. ഒരു ദിവസത്തേക്ക് 18,000 രൂപയാണ് വിക്രമിന് ബിഗ് ബോസ് നൽകുന്ന ശമ്പളം.

105 ദിവസം ബിഗ് ബോസിൽ നിന്ന ഇദ്ദേഹത്തിന് 18 ലക്ഷത്തോളം രൂപ ലഭിക്കും. ഇതിന് പുറമെ വിജയിയോ റണ്ണർ അപ്പ് ആയാലോ ഉള്ള തുകയും. ശിവിന്റെ പ്രതിദിന ശമ്പളവും 18,000 രൂപയാണ്.
അതേ സമയം ടൈറ്റിൽ വിന്നറെന്ന് അഭ്യൂഹമുള്ള അസീം ബിഗ് ബോസിലെത്തിയത് ഒരു ദിവസത്തേക്ക് 25,000 രൂ എന്ന കണക്കിലാണ്. അതാണ് അസീമിന് ആകെ ലഭിക്കാൻ പോവുന്ന തുക 25 ലക്ഷത്തിലേറെ ആണ്. ഇതിന് പുറമെ വിന്നറായാൽ ലഭിക്കുന്ന 50 ലക്ഷം രൂപയും.

ഡാൻസർ ദിൽഷ പ്രസന്ന ആണ് മലയാളം ബിഗ് ബോസ് നാലാം സീസണിൽ വിജയി ആയത്. കടുത്ത മത്സരം നടന്ന സീസണാണ് കഴിഞ്ഞ് പോയത്. മത്സരാർത്ഥികൾക്ക് പുറമെ അവതാരകർക്കും വലിയ തുക ആണ് ഒരു എപ്പിസോഡിന് 70 ലക്ഷത്തോളമാണ് മോഹൻലാലിന് ബിഗ് ബോസ് നൽകുന്നതത്രെ.
43 കോടിയോളമാണ് ഹിന്ദി ബിഗ് ബോസ് നയിക്കുന്നതിന് സൽമാൻ ഖാന് ലഭിക്കുന്ന പ്രതിഫലം. പണം വാരിയെറിയുന്ന ഷോ ഉണ്ടാക്കുന്ന ലാഭവും ചെറുതല്ല. വൻ കിട കമ്പനികളുടെ പരസ്യത്തിൽ നിന്ന് മാത്രം ബിഗ് ബോസിന് വലിയ വരുമാനം ലഭിക്കുന്നുണ്ട്.

എന്ത് കൊണ്ടാണ് ബിഗ് ബോസിന് ഇത്ര മാത്രം സ്വാധീനം പ്രേക്ഷകർക്കിടയിൽ വരുന്നതെന്ന് പലപ്പോഴും ചർച്ചയാവാറുണ്ട്. ആദ്യ സീസൺ വരുമ്പോൾ ഭൂരിഭാഗം പേരും വിമർശിക്കുകയും പിന്നീട് പതിയെ ബിഗ് ബോസിലേക്ക് ആകർഷിക്കപ്പെട്ടതുമാണ് ഷോയുടെ മിക്ക ഭാഷകളിലും കണ്ടത്.
മലയാളം സീസണിൽ ഉൾപ്പെടെ ഇങ്ങനെ ആയിരുന്നു സംഭവിച്ചത്. ഷോ തുടങ്ങുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.


Click it and Unblock the Notifications