ഞാൻ ഒരിക്കലും പറയാത്ത കാര്യങ്ങൾ, സെെബർ സെല്ലിൽ പരാതി നൽകുന്നു; പ്രതികരിച്ച് അനുമോൾ
സോഷ്യൽ മീഡിയയിൽ തന്റേതെന്ന പേരിൽ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരെ നടിയും മുൻ ബിഗ് ബോസ് താരവുമായ അനുമോൾ. ഇതിനെതിരെ താൻ നിയമനടപടി സ്വീകരിക്കുമെന്ന് അനുമോൾ പറയുന്നു. 'ഞാൻ ഒരിക്കലും പറയാത്ത കാര്യങ്ങളും, പറയാത്ത സ്റ്റേറ്റ്മെന്റും എടുത്ത് ചില മീഡിയോ പേജിലും സോഷ്യൽ മീഡിയ പേജിലും തെറ്റായ രീതിയിൽ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. ഞാനങ്ങനെയാരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. വ്യൂസ്, റീച്ച്, പബ്ലിസിറ്റി എന്നിവയ്ക്കായി ആളുകൾ പറയാത്ത കാര്യങ്ങൾ ക്യാപ്ഷൻ ഇട്ടും ഫോട്ടോ വെച്ചും പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെന്റെ മാത്രം പ്രശ്നമല്ല. നിരവധി പേർ ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഇതിന് എതിരെ ഞാൻ സെെബർ സെല്ലിൽ പരാതി നൽകുന്നു' എന്നാണ് അനുമോൾ പങ്കുവെച്ച കുറിപ്പ്.



Click it and Unblock the Notifications















