പ്രേക്ഷകര്‍ കാത്തിരുന്ന യഥാര്‍ത്ഥ ബിഗ് ബോസിനെ കണ്ടെത്തി ഷിയാസ് ആര്‍മി! രഘുരാജന്റെ വീഡിയോ വൈറല്‍!!
മലയാളികളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ എത്തിയ ബിഗ് ബോസ് വലിയ ആവേശത്തോടെയാണ് അവസാനിച്ചത്. തുടക്കത്തില്‍ പ്രതീക്ഷിച്ചത് പോലെ തരംഗമുണ്ടാക്കാന്‍ പരിപാടിയ്ക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും മത്സരാര്‍ത്ഥികളുടെ ഫാന്‍സ് ക്ലബ്ബുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ ബിഗ് ബോസിനെ കുറിച്ചുള്ള പ്രചാരം വര്‍ദ്ധിച്ചു.
നൂറ് ദിവസങ്ങളിലായി നടക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഷോ യില്‍ രസകരവും ആവേശം നല്‍കുന്നതുമായ നിരവധി ഘടകങ്ങളിലൂടെയാണ് മുന്നോട്ട് പോവുന്നത്. ബിഗ് ബോസില്‍ നിന്ന് പോരുന്നതിന് മുന്‍പ് മത്സരാര്‍ത്ഥികളും ഷോ കഴിയുന്നതിന് മുന്‍പ് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നത് ബിഗ് ബോസ് ആരാണെന്ന് അറിയാനായിരുന്നു. ഒടുവില്‍ ഷിയാസ് ആര്‍മി യഥാര്‍ത്ഥ ബിഗ് ബോസിനെ പുറത്ത് കൊണ്ട് വന്നിരിക്കുകയാണ്.

ആരാണ് ബിഗ് ബോസ്?
മത്സരാര്‍ത്ഥികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഹൗസിലെ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശിയുമായ ആളാണ് ബിഗ് ബോസ്. ശബ്ദം കൊണ്ട് മാത്രമാണ് ബിഗ് ബോസ് എന്ന് പറയുന്ന ആളെ മത്സരാര്‍ത്ഥികളും പ്രേക്ഷകരും കണ്ടിട്ടുള്ളത്. മത്സരം കഴിയുന്നതിന് മുന്‍പ് ബിഗ് ബോസിനെ കാണാണെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു ബിഗ് ബോസ്. അവതാരകനായ മോഹന്‍ലാലിന് പോലും അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.

ട്രോളന്മാരുടെ ഇര
പ്രതീക്ഷിക്കാത്ത സമയത്ത് ട്വിസ്റ്റുകളുമായി വരുന്ന ബിഗ് ബോസിനെ പലര്‍ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ ഇത് പലപ്പോഴും ട്രോളന്മാരുടെ സ്ഥിരം ഇരയായി മാറാന്‍ കാരണമായി. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലും ബിഗ് ബോസിന്റെ ഇടപെടുലകള്‍ കളിയാക്കലുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചിലര്‍ ബിഗ് ബോസ് എന്ന പേര് മാറ്റി ബിഗ് ജോസ് എന്നും വിളിച്ചിരുന്നു. എന്തായാലും മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പ് വെറുതെ ആയില്ല.

ഷിയാസ് ആര്‍മി
കൊച്ചിയില്‍ ഷിയാസ് ആര്‍മി സംഘടിപ്പിച്ച പരിപാടിയിലൂടെയായിരുന്നു യഥാര്‍ത്ഥ ബിഗ് ബോസ് അണിയറയില്‍ നിന്നും പുറംലോകത്തെത്തിയത്. തൃശ്ശൂര്‍ സ്വദേശിയായ രഘുരാജനാണ് ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമ. നൂറ് ദിവസം അറുപത് ക്യാമറയ്ക്ക് മുന്നില്‍ ജീവിച്ച മത്സരാര്‍ത്ഥികളെ സ്വന്തം വീട്ടുകാരെ പോലെയാണ് കണ്ടിരുന്നതെന്ന് രഘുരാജ് പറയുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഷോ നല്‍കിയതെന്നും അദ്ദേഹം പറയുന്നു. രഘുവിനൊപ്പമുള്ള സുഹൃത്തിന്റെ വീഡിയോയും വൈറലായിരുന്നു.

മത്സരാര്‍ത്ഥികള്‍ കണ്ടെത്തി
വ്യത്യസ്തത ഉണര്‍ത്തുന്ന ടാസ്‌കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും കൊടുത്ത് കൊണ്ടിരിക്കുന്നത്. ഇത്രയും കാലം കൊടുത്തതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു ടാസ്‌കായിരുന്നു ഗ്രാന്‍ഡ് ഫിനാലെ അടുത്ത് നില്‍ക്കുന്ന സമയത്ത് കൊടുത്തിരുന്നത്. നിങ്ങള്‍ക്ക് വ്യത്യസ്ത ടാസുകളും നിര്‍ദ്ദേശങ്ങളും നല്‍കിയും മുന്നോട്ട് കൊണ്ട് പോവുന്ന ബിഗ് ബോസ് യഥാര്‍ഥത്തില്‍ ആരാണ്? അങ്ങനെയൊരു ടാസ്‌കായിരുന്നു ബിഗ് ബോസ് കൊടുത്തത്.

ഒടുവില്‍ കണ്ടെത്തിയതിങ്ങനെ..
കളിമണ്ണ് ഉപയോഗിച്ച് ബിഗ് ബോസിന് രൂപം കൊടുക്കാനായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഓരോരുത്തരും ഉണ്ടാക്കിയ രൂപത്തെ കുറിച്ച് അവസാനം നിര്‍വചിക്കുകയും ചെയ്യണമായിരുന്നു. ക്ഷമയും ശാന്തതയുമുള്ള ആളാണ് ബിഗ് ബോസ് എന്നാണ് ശ്രീനിഷ് പറഞ്ഞത്. പൊക്കവും മസിലുമുള്ള ആളാണെന്നാണ് ഷിയാസിന്റെ അഭിപ്രായം. ലോകത്തെ മുഴുവനും അറിവുള്ള ആളാണ് ബിഗ് ബോസെന്ന് സുരേഷ് പറഞ്ഞു. ബിഗ് ബോസ് പഴയ പട്ടാളക്കാരനാണെന്നാണ് പേളിയുടെ അഭിപ്രായം. തലച്ചോറ് നിറയെ കളര്‍ഫുള്ളായ ആശയങ്ങളുള്ള ആളാണ് ബിഗ് ബോസെന്നാണ് സാബു പറഞ്ഞിരുന്നത്.
വൈറലാവുന്ന വീഡിയോ


Click it and Unblock the Notifications











