»   » 2013- വിജയചിത്രങ്ങള്‍ ഇതുവരെ

2013- വിജയചിത്രങ്ങള്‍ ഇതുവരെ

Posted By:
Subscribe to Filmibeat Malayalam

2013 സിനിമാ പ്രേമികളെ സംബന്ധിച്ച് ചാകരയുടെ വര്‍ഷമാണ്. പുത്തന്‍ പ്രമേയങ്ങളുമായി ഏറെ പുതുമുഖസംവിധായകരുള്‍പ്പെടെയുള്ളവര്‍ 2013ല്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. വര്‍ഷം പകുതിയായപ്പോഴേയ്ക്കും മുപ്പതോളം പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയിരുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും ശ്രദ്ധിക്കപ്പെടുകയും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത ചിത്രങ്ങള്‍ റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്.

സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ചിലതെല്ലാം എട്ടുനിലയില്‍ പൊട്ടുന്നകാഴ്ചയ്ക്കും 2013 സാക്ഷ്യം വഹിച്ചു. ഏറെ പ്രതീക്ഷകളോടെ എത്തിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളും നിലംതൊടാനാകാതെ തിയേറ്ററുകള്‍ വിട്ടു. പക്ഷേ ചില ചിത്രങ്ങളില്‍ മലയാളത്തിലെ മാറ്റത്തിന്റെ സാക്ഷ്യങ്ങളായി വന്‍ വിജയങ്ങളായി മാറി. ചെറിയ വിഷയങ്ങളുമായി ചെറിയ ബജറ്റുകളില്‍ ഒരുക്കിയ ചില ചിത്രങ്ങള്‍ അപ്രതീക്ഷിത വിജയം നേടിയ കാഴ്ചയും 2013 കണ്ടു. ഇതാ ഈ വര്‍ഷം പുറത്തിറങ്ങിയ ചില വിജയ ചിത്രങ്ങള്‍.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് എന്ന ചിത്രം വിജയചിത്രമായിരുന്നു. ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിന്റെ കെമിസ്ട്രി മികച്ചരീതിയില്‍ ഉപയോഗിക്കപ്പെട്ടൊരു ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ വൈദികരെ മോശക്കാരാക്കി കാണിച്ചുവെന്നതുസംബന്ധിച്ച് ചില വിവാദങ്ങളുണ്ടായതൊഴിച്ചാല്‍ ചിത്രം മികച്ച നിരൂപകാഭിപ്രായം നേടിയിട്ടുണ്ട്.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

മമ്മൂട്ടിയും ദിലീപും ഒന്നിച്ചെത്തിയ കമ്മത്ത് ആന്റ് കമ്മത്ത് സാമ്പത്തിക വിജയം നേടിയ ചിത്രമാണ്. തമിഴ് താരം ധനുഷിന്റെ അതിഥി വേഷവും ക്ലിക്കായി. റിമ കല്ലിങ്കല്‍, കാര്‍ത്തിക നായര്‍, നരേന്‍ എന്നിവരെല്ലാം ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ ഈ ചിത്രം സംവിധാനം ചെയ്തത് കമല്‍ ആയിരുന്നു. ഏറെ പ്രശംസകള്‍ നേടിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജിന് പുരസ്‌കാരവും ലഭിച്ചു.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും അസൂയാവഹമായ വിജയവും അഭിപ്രായങ്ങളും നേടിയ ചിത്രമാണ്. സ്വാഭാവികാഭിനയത്തിലൂടെ ഫഹദ് ഏറെ പ്രശംസകള്‍ നേടിയ ചിത്രമാണിത്.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

ദിലീപ് മുച്ചുണ്ടുമായെത്തിയ ഈ വൈശാഖ് ചിത്രവും മോശമല്ലാത്ത വിജയം നേടിയ ചിത്രമാണ്. സാറ്റലൈറ്റ് അവകാശത്തിന് വന്‍ തുകയാണ് ഈ ചിത്രത്തിന് ലഭിച്ചിരുന്നു. നമിത പ്രമോദ് എന്ന പുതുനായികയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

മമ്മൂട്ടിയും ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരന്റെ ജീവിതപ്രാരാബ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയും ഫഹദും മത്സരിച്ചഭിനയിക്കുകയായിരുന്നു.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വച്ച ഈ ചിത്രം ഫഹദിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

മലയാളത്തില്‍ അടുത്തകാലത്തൊന്നും ഇതുപോലൊരു ത്രില്ലര്‍ ഇറങ്ങിയിട്ടില്ല. സസ്‌പെന്‍സും ഉദ്വേഗവും നിറച്ച് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രവും മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടു. പൃഥ്വിരാജ് എന്ന നടന്റെ മറ്റൊരു മുഖമാണ് ചിത്രത്തിലൂടെ കാണാന്‍ കഴിഞ്ഞത്.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിന് ശേഷം ജയറാം-അക്ക അക്ബര്‍-ഗോപിക ടീം ഒന്നിച്ച ഈ ചിത്രവും മോശമല്ലാത്ത കളക്ഷന്‍ നേടിയ ചിത്രമാണ്. വിവാഹശേഷം സിനിമ വിട്ട ഗോപികയും തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു ഇത്.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

ഒരു കൊച്ചു ചിത്രം വന്‍വിജയം നേടുന്ന കാഴ്ചയാണ് നേരമെന്ന ചിത്രത്തിലൂടെ മലയാളികള്‍ കണ്ടത്. നിവിന്‍ പോളി, നസ്രിയ നസീം, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രവും അതിലെ പാട്ടുകളുമെല്ലാം സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. അല്‍ഫോന്‍സ് പുത്രനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ ആദ്യ ചിത്രമാണ് ഹണീ ബീ. ആസിഫ് അലി, ഭാവന തുടങ്ങിയവരെല്ലാം പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറുകയായിരുന്നു.

2013- വിജയചിത്രങ്ങള്‍ ഇതുവരെ

ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രവും സ്വീകരിക്കപ്പെട്ട ചിത്രം തന്നെ. ഈ ചിത്രത്തിലെ തന്റെ ഫഌക്‌സിബിലിറ്റി പുറത്തെടുക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്.

English summary
The year 2013 witnessed many movies. Most of them went flop at the Box Office, while some of the movies perform well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam