മീര ഏറ്റവും വലിയ അപവാദത്തില്‍

By Staff

മീര ജാസ്‌മിന്‍ എവിടെയെന്നാണ്‌ തമിഴകത്തിലെ ചോദ്യം. അതിനിടെയാണ്‌ മീരയെ കുറിച്ചുളള ഏറ്റവും ഗൗരവമേറിയ അപവാദം പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തമിഴ്‌ ചിത്രങ്ങളില്‍ മീരയ്‌ക്ക്‌ താല്‍പര്യം നഷ്ടപ്പെട്ടുവെന്നും ഒരു അഭിമുഖത്തിനിടെ തമിഴ്‌ സിനിമകളില്‍ നിന്ന്‌ പിന്മാറുന്നതിനെ കുറിച്ച്‌ താന്‍ ഗൗരവമായി ചിന്തിക്കുകയാണെന്നും മീര പറഞ്ഞതായി വരെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. ഭരത്‌ നായകനാവുന്ന നേപ്പാളി പൂര്‍ത്തിയായാല്‍ പിന്നെ തമിഴിലേക്കിലെന്നാണ്‌ മീര അറിയിച്ചതെന്നാണ്‌ കിംവദന്തി.

കാരണമെന്തെന്ന്‌ ചോദ്യത്തിന്‌ മീരയുടെ മറുപടി ഇങ്ങനെയായിരുന്നുവത്രേ- 'എന്നെക്കുറിച്ച്‌ എഴുതി പിടിപ്പിക്കുന്ന അപവാദങ്ങള്‍ വായിച്ചും കേട്ടും മടുത്തു. സത്യമല്ലാത്ത കാര്യങ്ങളാണ്‌ എല്ലാം. എന്തിനാണ്‌ ഇവര്‍ എന്നോട്‌ ഇങ്ങനെ ചെയ്യുന്നതെന്ന്‌ മനസ്സിലാവുന്നില്ല. മലയാളത്തിലാണെങ്കില്‍ ഇത്തരം പ്രശ്‌നമൊന്നും എനിക്കുണ്ടാവില്ല' എന്നാണത്രേ മീര പറഞ്ഞത്‌.

എവിടെ പോയാലും വിവാദങ്ങള്‍ തന്നോടൊപ്പമുണ്ടെന്നതിനെ കുറിച്ച്‌ ബോധ്യമുണ്ടെന്നും മീര പറഞ്ഞതായാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X