ടൊവിനോയ്ക്കൊപ്പം 'ഫോറൻസിക്കി'ൽ ബിഗിൽ താരം!

വിജയ് ചിത്രത്തിലൂടെ കോളിവുഡ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി താരം റേബ മോണിക്ക. പൈപ്പിൻ ചുവട്ടിലെ പ്രണയം, ജേക്കബിന്റെ സ്വർഗ രാജ്യം എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിൽ അരങ്ങേറ്റം താരം ഇന ടൊവിനോയ്ക്കൊപ്പം. ടൊവിനോ തോമസ്, മമ്ത മോഹൻ ദാസ് എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഫോറൻസിക് എന്ന ചിത്രത്തിലൂടെയാണ് റേബ വീണ്ടും മോളിവുഡിൽ എത്തുന്നത്. ചിത്രത്തിലെ സംവിധായകൻ അഖിൽ ജോണാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 forensic

ചിത്രത്തിൽ ഫോറൻസിക് ഉദ്യോഗസ്ഥൻ സമുവൽ ജോൺ കൂട്ടൂക്കാരൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മമ്ത മോഹൻദാസ്, സൈജു കുറിപ്പ്, ധനേഷ് ആനന്ദ് ഗിജു ജോൺ, റേബ മോണിക്ക ജോൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, സിനിമയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് റിസർച്ച സെന്ററിൽ ടൊവിനോ സന്ദർശിച്ചിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ടൊവിനോയ്ക്കൊപ്പം മമ്ത ഇതാദ്യമായിട്ടാണ് എത്തുന്നത്. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X