ബിഗില്‍ താരം റെബ മോണിക്ക ജോണ്‍ വിവാഹിതയാകുന്നു. ജന്മദിനത്തില്‍ പ്രൊപ്പോസ് ചെയ്ത് ജോയ്‌മോന്‍

By Midhun Raj

നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക ജോണ്‍. ആദ്യ ചിത്രത്തിലെ നടിയുടെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദളപതി വിജയുടെ ബിഗില്‍ എന്ന ചിത്രത്തിലെ കഥാപാത്രവും നടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തു. മഴവില്‍ മനോരമയിലെ മിടുക്കി റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന അഭിനേത്രിയാണ്.

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഫോറന്‍സിക്ക് എന്ന ചിത്രമാണ് റെബ മോണിക്ക ജോണിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം റീബ പങ്കുവെക്കാറുണ്ട്. നാല് വര്‍ഷത്തെ കരിയറില്‍ ഏഴ് ചിത്രങ്ങളാണ് നടിയുടെതായി ഇതുവരെ പുറത്തിറങ്ങിയത്.

പൈപ്പിന്‍ ചുവട്ടിലെ പ്രണയം

പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ജരുഗണ്ടി, മിഖായേല്‍, ധനുസു രാസി നീയര്‍ഗളെ തുടങ്ങിയവയാണ് റെബ മോണിക്ക ജോണിന്റെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍. നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ഫോറന്‍സിക്ക് തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ത്രില്ലര്‍ ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായാണ് നടി അഭിനയിച്ചത്. അതേസമയം റെബ മോണിക്ക ജോണിന്റെ പിറന്നാള്‍ ദിവസമാണിന്ന്.

ജന്മദിനത്തില്‍ നടി

ജന്മദിനത്തില്‍ നടിയുടെ വിവാഹ വാര്‍ത്ത മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായ് സ്വദേശിയായ ജോയ്‌മോന്‍ ജോസഫാണ് റെബയുടെ പ്രതിശ്രുത വരന്‍. വിവാഹത്തിന് റെബ സമ്മതം മൂളിയതായി ജോയ്‌മോന്‍ തന്നെയാണ് അറിയിച്ചത്. നടിയുടെ പിറന്നാള്‍ ആഘോഷ സമയത്താണ് ഇരുവരും വിവാഹ കാര്യം പങ്കുവെച്ചത്. റീബയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ജോയ്‌മോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

അങ്ങനെ ഞങ്ങള്‍ യെസ് പറഞ്ഞു

അങ്ങനെ ഞങ്ങള്‍ യെസ് പറഞ്ഞു, സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു. ജോയ്‌മോന്‍ പറയുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ നീണ്ട ആറുമാസത്തിന് ശേഷമാണ് ദുബായില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കാണുന്നത്. ഒരു രാത്രിയില്‍ രണ്ട് പേരും ഒരുപോല പ്രൊപ്പൊസ് ചെയ്യാനുളള സാധ്യത എത്രത്തോളമായിരിക്കും?.

എന്റെ ജീവിതത്തില്‍ സംഭവിച്ച

എന്റെ ജീവിതത്തില്‍ സംഭവിച്ച വിചിത്രമായ യാദൃശ്ചികത. അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ എറ്റവും മനോഹരമായ രാത്രി. ഈ ഓര്‍മ്മകള്‍ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഒരുപാട് ഇഷ്ടം റെബാ, ജന്മദിനാശംസകള്‍ എന്നാണ് ജോയ്‌മോന്‍ ജോസഫ് കുറിച്ചത്.

അതേസമയം തമിഴില്‍

അതേസമയം തമിഴില്‍ വിഷ്ണു വിശാലിന്റെ നായികയായി എത്തുന്ന എഫ് ഐ ആര്‍ ആണ് റീബ മോണിക്ക ജോണിന്റെ പുതിയ ചിത്രം. തമിഴില്‍ വിജയ്‌ക്കൊപ്പമുളള ബിഗിലാണ് നടിക്ക് വലിയ വഴിത്തിരിവായത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് നടി അഭിനയിച്ചത്.

Recommended Video

Reba Johh's Valentine's Day Wishes | FilmiBeat Malayalam

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: reba monica john
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X