എവിടെയും കൂടെ എന്റെ പുഞ്ചിരിപെണ്ണ്..... ഭാര്യയുടെ ഓര്‍മ്മകളില്‍ വീണ്ടും ബിജിബാല്‍
പ്രിയപെട്ടവരുടെ ഒരു ചെറുപുഞ്ചിരി പോലും നമുക്ക് തരുന്ന സന്തോഷം വിലമതിക്കാനാവാത്ത ഒന്നാണ്. അത്രയും പ്രിയപെട്ടവരുടെ മരണമോ.....? ആ വ്യക്തി മരിച്ചു എന്നത് വിശ്വസിക്കാന്‍....അവര്‍ നമ്മുടെ കൂടെയില്ല എന്ന യഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഒരുപാട് ദിവസങ്ങള്‍ എടുക്കും. അവരുടെ ഓര്‍മ്മകളില്‍ നമ്മള്‍ വീണ്ടും ജീവിക്കും. എങ്കിലും അവരില്ലായ്മയില്‍ നാം നിരാശരും ആയിരിക്കും. അതുപോലെ ഒരു മരണമായിരുന്നു പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തിബിജിബാലിന്റെ മരണം. മികച്ച നര്‍ത്തകി കൂടിയായ ശാന്തി തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്തിലായിരുന്നു മരിച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയ ഭാര്യയുടെ ഓര്‍മ്മകള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി തവണ ബിജിബാല്‍ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ശാന്തിയുടെ വീഡിയോയാണ് ബിജിബാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ലത മങ്കേഷ്‌കറിന്റെ ഹിറ്റ് ഗാനമായ 'തൂജഹാം ജഹാം ചലേഗാ' എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'എവിടെയും കൂടെ എന്റെ പുഞ്ചിരിപെണ്ണ്'... എന്ന കുറിപ്പോടെ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി കമന്റുകളാണ് വന്നത്. ഇതിനുമുന്‍പും ഭാര്യയുടെ ഒര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്ന വീഡിയോകളും ഫോട്ടോകളും അദ്ധേഹം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു.
ശാന്തിയുടെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ 'മയീ മീനാക്ഷി' എന്ന ആല്‍ബത്തിന് സമൂഹമാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കാരണം ആല്‍ബത്തിനൊപ്പം ഭാര്യയെക്കുറിച്ച് അദ്ധേഹം എഴുതുന്ന കുറിപ്പുകള്‍ അത്രമേല്‍ ഹൃദയസ്പര്‍ശിയായിരുന്നു. ''ഒരു കുങ്കുമചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകള്‍ അതിശയം കൊണ്ട് തിളങ്ങാന്‍,കവിളുകള്‍ ഇഷ്ടം കൊണ്ട് ചുവക്കാന്‍,നാളെ നിന്റെ പിറന്നാളില്‍ ഞാന്‍ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം നിന്റെ കവിളിലെ പൂത്ത ചെമ്പനീര്‍ കാട്, കണ്ണിലെ നക്ഷത്രജാലം''...എന്നു തുടങ്ങുന്ന കുറിപ്പോടെയായിരുന്നു 'മയീ മീനാക്ഷി' എന്ന വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ സംഗീതവഴിയില്‍ കരുത്തും ആവശേവും വെളിച്ചവുമെല്ലാം ഭാര്യ ശാന്തിയാണെന്ന് പലതവണ ബിജിബാല്‍ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











