ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം!! വിവാഹദിനത്തില്‍ പ്രിയപ്പെട്ടവൾക്കായി ബിജിപാല്‍
അകാലത്തിൽ പൊലിഞ്ഞു പോയ ഭാര്യയുടെ ഓർമ പങ്കുവെച്ച് സംഗീത സംവിധായകൻ ബിജിപാൽ. പതിനേഴാം വിവാഹ വാർഷിക ദിനത്തിലാണ് ഭാര്യയോടുളള കടുത്ത പ്രണയം ശക്തമായ വാക്കുകളിലൂടെ അദ്ദേഹം പങ്കുവെയ്ക്കുന്നത്. ശാന്തിയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പർശിയായ വരികൾ പങ്കുവെച്ചത്.

അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾ മറവിയ്ക്കും മായ്ക്കുവാനാമോ..ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം.. ആത്മാർഥമായി പ്രണയിക്കുന്നതിന് മരണം ഒരു തടസമില്ലെന്ന് തെളിയിക്കുന്നതാണ് തെളിയിക്കുന്നതാണ് ആ വരികൾ. ആ ഹൃദയസ്പർശിയായ വിവാഹ വാർഷിക ആശംസയ്ക്ക് നേരെ വൈകാരികമായ കമന്റുമായി നിരവധി പേർ എത്തുന്നുണ്ട്.
ഇതിനു മുൻപും ശാന്തിയ്ക്കായി നിരവധി കുറിപ്പുകളും സ്നേഹ സ്പർശിയായ വരികളും ബിജിപാൽ പങ്കുവെച്ചിരുന്നു. ശാന്തിയുടെ പിറന്നാൾ ദിനത്തിൽ മയീ മീനാക്ഷി എന്ന പേരിൽ പുറത്തിറക്കിയ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017 ലായിരുന്നു ബ്രെയിൻ ഹെമറേജിനെ തുടർന്ന് ശാന്തി നിര്യാതയായത്. 36 വയസ്സായിരുന്നു പ്രായം. 2002 ജൂൺ 21 നായിരുന്നു ഇരുവരുടേയും വിവാഹം.


Click it and Unblock the Notifications











